Jump to content

ആലിയ ഭട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Alia Bhatt എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആലിയ ഭട്ട്
Bhatt at the Filmfare Glamour and Style Awards, 2016
ജനനം (1992-03-15) 15 മാർച്ച് 1992  (32 വയസ്സ്)[1]
ദേശീയതBritish[2]
തൊഴിൽActress, singer
സജീവ കാലം2012–present
ജീവിതപങ്കാളി(കൾ)
(m. 2022)
കുട്ടികൾ1
മാതാപിതാക്ക(ൾ)Mahesh Bhatt
Soni Razdan
ബന്ധുക്കൾSee Bhatt family

ബോളിവുഡിൽ പ്രവർത്തിക്കുന്ന ഒരു ബ്രിട്ടീഷ് അഭിനേത്രിയാണ് ആലിയ ഭട്ട്. ഭട്ട് കുടുംബത്തിൽ സംവിധായകനായ മഹേഷ് ഭട്ടിന്റെയും അഭിനേത്രിയായ സോണി രസ്ദാന്റെയും പുത്രിയായാണ് ആലിയ ഭട്ട് ജനിച്ചത്. 15 മാർച്ച് 1992 ലാണ് ആലിയയുടെ ജനനം. 1999 ൽ ബാലതാരമായി സംഘർഷ് എന്ന സിനിമയിലാണ് ആലിയഭട്ട് ആദ്യം അഭിനയിക്കുന്നത്.  കരൺജോഹർ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയർ (2012) എന്ന സിനിമയിലാണ്  ആലിയ നായികയായി ആദ്യം അഭിനയിക്കുന്നത്. ഈ സിനിമയിലെ അഭിനയത്തിന് ആലിയക്ക് ഫിലിംഫെയറിന്റെ മികച്ച പുതുമുഖ അഭിനേതൃിക്കുള്ള പുരസ്കാരം ലഭിച്ചു.

സാമ്പത്തിക വിജയം നേടിയ അനേകം സിനിമകളിൽ ആലിയ നായികയായി അഭിനയിച്ചിട്ടുണ്ട്. 2 സ്റ്റേറ്റ്സ്(2014), ഹംറ്റി ശർമ കി ദുൽഹാനിയ (2014), കപൂർ ആന്റ് സൺസ് (2016), ഡിയർ സിന്ദഗി(2016) എന്നിവ ഇവയിൽ ചിലതാണ്. ഹൈവേ (2014) എന്ന ചിത്രത്തിലെ ഭാവസാന്ദ്രമായ കഥാപാത്രത്തെ അവതരിപ്പിച്ചതിന് വിമർശക പ്രശംസ നേടുകയുണ്ടായി. ഈ ചിത്രത്തിലെ അഭിനയം മികച്ച അഭിനേത്രിക്കുള്ള ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡ് നേടിക്കൊടുത്തു. ഉഡ്താ പഞ്ചാബ് (2016) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു.

അഭിനയത്തിനു പുറമേ ആലിയ സ്വന്തമായി സ്ത്രീകൾക്കുള്ള വസ്ത്രങ്ങളുടെ ബ്രാൻഡ് പുറത്തിറക്കിയിട്ടുണ്ട്. ആറ് സിനിമാ ഗാനങ്ങൾ ആലിയ പാടിയിട്ടുണ്ട്. വിവിധ സ്റ്റേജ് ഷോകളിലും ആലിയ പങ്കെടുത്തിട്ടുണ്ട്. രൗദ്രം രണം രുധിരംഎന്ന സിനിമയിൽ ഒരു ഹ്രസ്വ വേഷം ചെയ്തു , കൂടാതെ ഫാന്റസി ചിത്രമായ ബ്രഹ്മാസ്ത്ര: ഭാഗം ഒന്ന് - ശിവയിൽ അഭിനയിച്ചു , ഇവയെല്ലാം മികച്ച റാങ്കിംഗിൽ ഇടം നേടി. -2022-ലെ ഇന്ത്യൻ സിനിമകൾ നേടിയത്. [3]

അഭിനയത്തിന് പുറമേ, ഭട്ട് സ്വന്തമായി ഒരു സുസ്ഥിര വസ്ത്ര ബ്രാൻഡും ഒരു പാരിസ്ഥിതിക സംരംഭവും ആരംഭിച്ചു. അവൾ വിവിധ ചാരിറ്റികളെ പിന്തുണയ്ക്കുന്നു, കൂടാതെ ഒരു നിക്ഷേപകയും പ്രമുഖ ബ്രാൻഡ് എൻഡോഴ്സറുമാണ്. 2014-ൽ " സംജവാൻ അൺപ്ലഗ്ഡ് " എന്ന സിംഗിൾ ഉൾപ്പെടെ അവളുടെ ഏഴ് ചലച്ചിത്ര ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട് . നടൻ രൺബീർ കപൂറിനെ ഭട്ട് വിവാഹം കഴിച്ചു , അവർക്ക് ഒരു മകളുണ്ട്.

സിനിമകൾ[തിരുത്തുക]

നമ്പർ വർഷം ചിത്രം കഥാപാത്രം
1 1999 സംഘർഷ് ബാലതാരം
2 2012 സ്റ്റുഡന്റ് ഓഫ് ദ ഇയർ ശനായാ സിൻഹാനിയ
3 2002 ഹൈവേ വീര ദ്രിപാതി
4 2014 2 സ്റ്റേറ്റ്സ് അനന്യ സ്വാമിനാഥൻ
5 2014 ഹംറ്റി ശർമ കി ദുൽഹാനിയ കാവ്യ പ്രതാപ് സിങ്
6 2014 അഗ്ലി അതിഥി താരം
7 2015 ശാൻദാർ അലിയ അറോറ
8 2016 കപൂർ ആന്റ് സൺസ് ടിയ മാലിക്
9 2016 ഉഡ്താ പഞ്ചാബ് ബൗരിയ/ മേരി ജെയ്ൻ
10 2016 ഏ ദിൽ ഹെ മുഷ്ഖിൽ അതിഥി താരം
11 2016 ഡിയർ സിന്ദഗി കെയ്റാ
12 2017 ബദരീനാഥ് കി ദുൽഹനിയ വൈദേഹി ത്രിവേദി
13 2018 വെൽക്കം ടു ന്യൂയോർക്ക് അതിഥി താരം
14 2018 രാസി സെഹ്മത്ത് ഖാൻ

അവലംബം[തിരുത്തുക]

  1. Apurva Singh. "Alia Bhatt celebrates birthday shooting for 'Humpty Sharma Ki Dulhania". The Indian Express. Retrieved 16 March 2014.
  2. Singh, Prashant (3 April 2014). "Alia Bhatt can't vote in 2014, encourages youth to cast their votes". Hindustan Times. Retrieved 5 June 2016.
  3. രാമചന്ദ്രൻ, നമൻ (6 ഡിസംബർ 2022). "ആലിയ ഭട്ട് ഓസ്‌കാറിനും ബാഫ്റ്റ മത്സരാർത്ഥി 'ഗംഗുഭായ് കത്യവാഡി'ക്കുമായി അവളുടെ കംഫർട്ട് സോണിന് പുറത്തേക്ക് പോകുന്നു, മാതൃത്വം അവളെ എങ്ങനെ മാറ്റിമറിച്ചു" . വെറൈറ്റി . 2022 ഡിസംബർ 7-ന് ശേഖരിച്ചത് .
"https://ml.wikipedia.org/w/index.php?title=ആലിയ_ഭട്ട്&oldid=4072300" എന്ന താളിൽനിന്ന് ശേഖരിച്ചത്