ഈസ്റ്റർ ലില്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈസ്റ്റർ ലില്ലി
Easter Lily @ Kanjirappally, Kerala.jpg
ഈസ്റ്റർ ലില്ലി സസ്യം
Scientific classification
Kingdom:
(unranked):
(unranked):
Order:
Family:
Genus:
Species:
Hippeastrum puniceumHippeastrum puniceum
Binomial name
Hippeastrum puniceum
Synonyms

Amaryllis punucea Lam.'

കേരളത്തിൽ പരക്കെ കണ്ടുവരുന്ന വിദേശസസ്യമാണ് ഈസ്റ്റർ ലില്ലി (ശാസ്ത്രീയനാമം: Hippeastrum puniceum). ദക്ഷിണ അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളാണ് സ്വദേശമെങ്കിലും ലോകമെമ്പാടുമുള്ള സമാന ആവാസവ്യവസ്ഥകളിൽ സ്വാഭാവികമായി വളരുന്നു[1]. ബാർബഡോസ് ലില്ലി, കൊക്കോവ ലില്ലി എന്നും അറിയപ്പെടുന്നു.

വിവരണം[തിരുത്തുക]

പൂക്കൾ

ബഹുവർഷിയായ സസ്യമാണെങ്കിലും മണ്ണിനു പുറത്തേക്ക് ഏതാനം മാസം ചിലപ്പോൾ കാണാറില്ല. ഉള്ളിയുടേതു പോലുള്ള ഭൂകാണ്ഡത്തിൽ നിന്ന് 30-60 സെ.മീ. നീളമുള്ള പാത്തി പോലുള്ള ഇലകളായാണ് സസ്യത്തിന്റെ രൂപം. ഇലകൾക്ക് 3-4 സെ.മീ. വീതിയുണ്ടാകും. ഭൂകാണ്ഡത്തിന് ആറു മുതൽ പത്ത് സെന്റീമീറ്റർ വരെ വ്യാസമുണ്ടാകും[2]. കാണ്ഡത്തിൽ നിന്നും ഉയർന്നുവരുന്ന കുഴലാകൃതിയിലുള്ള തണ്ടുകളിലാണ് പുഷ്പങ്ങളുണ്ടാവുക. ഓരോ തണ്ടിലും കൃത്യം രണ്ട് പൂവുകളാണുണ്ടാവുക. പത്ത് സെന്റീമീറ്ററിലധികം വ്യാസമുള്ള ഓറഞ്ച് അല്ലെങ്കിൽ ചുവപ്പ് കലർന്ന ഓറഞ്ച് പുഷ്പങ്ങളിൽ 6-7 ഇതളുകളുണ്ടായിരിക്കും. പരാഗണഭാഗങ്ങൾ മദ്ധ്യഭാഗത്തുനിന്നും അല്പം മുകളിലേക്ക് വളഞ്ഞാണ് നിലകൊള്ളുക. പൂവിതളുകളിൽ അടിയിലുള്ളവയ്ക്ക് താരതമ്യേന വലിപ്പക്കുറവായിരിക്കും. പൂവുകളുടെ മദ്ധ്യഭാഗം ഇളം മഞ്ഞയും ഇളം പച്ചയും ഇടകലർന്ന വിധത്തിലായിരിക്കും. വർഷം മുഴുവൻ പൂക്കുമെങ്കിലും പ്രധാനമായും പുഷ്പിക്കുന്നത് മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ്.

മണ്ണിനടിയിലുള്ള കാണ്ഡത്തിൽ വിവിധ ആൽക്കലോയിഡുകൾ അടങ്ങിയിരിക്കുന്നു. ഇതിൽ വിഷാംശമുണ്ട്[3].

വിതരണം[തിരുത്തുക]

ഉഷ്ണമേഖലകളിലെ തെളിച്ചമുള്ള, നീർവാർച്ചയുള്ള, ഇളക്കമുള്ള മണ്ണിൽ സ്വാഭാവികമായി വളരുന്നു. പൊതുവേ അലങ്കാരച്ചെടിയായി ഉപയോഗിക്കുന്നുണ്ട്. ഹവായി, ലോഡ് ഹോവേ ദ്വീപ്, ന്യൂ കലെഡോനിയ തുടങ്ങി ചില പ്രദേശങ്ങളിൽ അധിനിവേശസസ്യമായി കണക്കാക്കുന്നു[3].

അവലംബം[തിരുത്തുക]

  1. 1.0 1.1 World Checklist of Selected Plant Families, The Board of Trustees of the Royal Botanic Gardens, Kew, ശേഖരിച്ചത് 2011-10-12, search for "Hippeastrum puniceum"
  2. "Flora of North America". efloras.org. ശേഖരിച്ചത് 16 മാർച്ച് 2017.
  3. 3.0 3.1 "Useful Tropical Plants". ശേഖരിച്ചത് 16 മാർച്ച് 2017.

ചിത്രശാല[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഈസ്റ്റർ_ലില്ലി&oldid=2509557" എന്ന താളിൽനിന്ന് ശേഖരിച്ചത്