ഉള്ളടക്കത്തിലേക്ക് പോവുക

ഇ.കെ. അബൂബക്കർ മുസ്‌ലിയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇ.കെ. അബൂബക്കർ മുസ്‌ലിയാർ
ശംസുൽ ഉലമ
ഇ.കെ. അബൂബക്ർ മുസ്‌ലിയാർ
ജനനം1914 (വയസ്സ് 111112)
മറ്റ് പേരുകൾശംസുൽ ഉലമ ("Shams-ul-Ulama")
തൊഴിൽമുദരിസ്‌

ഇ.കെ. അബൂബക്കർ മുസ്ലിയാർ, ഷംസുൽ-ഉലമ, "പണ്ഡിതന്മാരുടെ സൂര്യൻ" എന്ന് അനുയായികളാൽ അറിയപ്പെടുന്നു, ദക്ഷിണേന്ത്യയിലെ കേരളത്തിലെ ഒരു ശാഫിഈ പണ്ഡിതനും സമുദായ നേതാവുമായിരുന്നു, 1957 മുതൽ 1996 വരെ കേരളത്തിലെ പ്രധാന സുന്നി-ശാഫിഈ പണ്ഡിതസഭയായ സമസ്ത-കേരള ജംഇയ്യത്തുൽ ഉലമയുടെ ഇകെ വിഭാഗം ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു.

ഹിജ്‌റ 1333-ൽ (ക്ര.1914)

കോഴിക്കോടിനടുത്ത് പറമ്പിൽകടവിലെ എഴുത്തച്ഛൻകണ്ടി എന്ന തറവാട്ടിലാണ് ഇ.കെ. ജനിച്ചത്. യമനിൽ നിന്ന് കുടിയേറിപ്പാർത്ത പണ്ഡിത പരമ്പരയിലെ പ്രമുഖ കണ്ണി കോയക്കുട്ടി മുസ്‌ലിയാരാണ് പിതാവ്.

മടവൂർ സി എം അബൂബക്കർ, ഇ .കെ. ഹസൻ മുസ്‌ലിയാർ, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, എ.കെ. അബ്ദുറഹ്മാൻ മുസ്‌ലിയാർ, കെ. ആലിക്കുട്ടി മുസ്‌ലിയാർ തുടങ്ങിയ ബാഖവി, ഫൈസി, ദാരിമി മറ്റും ബിരുദധാരികൾ അദ്ദേഹത്തിന്റെ ശിഷ്യന്മാരായുണ്ട്.

ജീവിതരേഖ

[തിരുത്തുക]

യമനിൽ വേരുകളുള്ള കോയക്കുട്ടി മുസ്ലിയാരുടെയും ഫാത്തിമ ബീവിയുടേയും മകനായി കോഴിക്കോട് പറമ്പിൽകടവിലെ എഴുത്തച്ഛൻകണ്ടി തറവാട്ടിൽ 1914 ൽ ജനനം.[1][2] വെല്ലൂർ ബാഖിയാത്തുസ്സാലിഹാത്തിൽ ഉപരിപഠനം നേടിയ അബൂബക്‌ർ മുസ്‌ലിയാർ, പഠനത്തിനു ശേഷം അവിടെതന്നെ അദ്ധ്യാപകനായി ചേർന്നു.[അവലംബം ആവശ്യമാണ്] 1948 ൽ അനാരോഗ്യം കാരണം വെല്ലൂർ വിടുകയും നാട്ടിൽ തിരിച്ചെത്തി തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്ലാം അറബിക് കോളേജ്, പാറക്കടവ് ജുമാമസ്ജിദ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുകയും ചെയ്തു.[1] പട്ടിക്കാട് ജാമിഅഃനൂരിയ്യ അറബിക് കോളേജിന്റെയും നന്തി ദാറുസ്സലാം കോളേജിന്റെയും പ്രിൻസിപ്പലായും അദ്ദേഹം സേവനം ചെയ്തു.[അവലംബം ആവശ്യമാണ്] ഒരു ബഹുഭാഷാ പണ്ഡിതനായിരുന്നു അബൂബക്‌ർ മുസ്‌ലിയാർക്ക് മലയാളം, ഇംഗ്ലീഷ്, അറബിക്, ഉർദു, തമിഴ്, പാഴ്സി എന്നിവയ്ക്ക് പുറമെ സുറിയാനി ഭാഷയിലും അറിവുണ്ടായിരുന്നു.[അവലംബം ആവശ്യമാണ്] ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.[അവലംബം ആവശ്യമാണ്] ഖാദിയാനിസത്തെ ഖണ്ഡിക്കുന്ന ഗ്രന്ഥവും രിസാലാത്തുൽമാറദീനിയുടെ വ്യാഖ്യാനവും അദ്ദേഹത്തിന്റെ മുഖ്യ രചനകളാണ്‌.[1] ഖാദിയാനികൾ കാഫിറുകൾ (അമുസ്ലിമുകൾ) എന്ന് ആദ്യം ഫത്‌വ (മതവിധി) പ്രഖ്യാപിച്ചത്‌ ഇദ്ദേഹമാണ്.[അവലംബം ആവശ്യമാണ്] പിന്നീട് ലോകത്തെ ബഹൂഭൂരിപക്ഷ മുസ്ലിംമത പണ്ഡിതരും ഇതേ രീതിയിലുള്ള ഫത്‌വ ഇറക്കുകയുണ്ടായി. ഇക്കാരണത്താൽ പാകിസ്താനിൽനിന്നുള്ള ഖാദിയാനികൾക്ക് ഹജ്ജ്‌ തീർഥാടനത്തിനു അനുമതി അവിടെത്തെ സർക്കാർ നൽക്കാറില്ല.[അവലംബം ആവശ്യമാണ്]

കുടുംബം

[തിരുത്തുക]

ഫാത്തിമയാണ്‌ ഭാര്യ. അബ്ദുസ്സലാം, അബ്ദുൽ റഷീദ്, ആയിഷ, ആമിന, ബീവി, നഫീസ, ഹലീമ എന്നിവർ മക്കളാണ്‌.[അവലംബം ആവശ്യമാണ്] ഇ.കെ ഉമർ മുസ്‌ലിയാർ, ഇ.കെ ഉസ്മാൻ മുസ്‌ലിയാർ, ഇ.കെ അലി മുസ്‌ലിയാർ, ഇ.കെ അഹ്മദ്‌ മുസ്‌ലിയാർ മുറ്റിച്ചൂർ, ഇ.കെ ഹസ്സൻ മുസ്‌ലിയാർ, ഇ.കെ അബ്ദുല്ല മുസ്‌ലിയാർ എന്നിവർ സഹോദരന്മാരും ആമിന, ആയിഷ എന്നിവർ സഹോദരിമാരുമാണ്.[അവലംബം ആവശ്യമാണ്]

1996 ആഗസ്റ്റ് 19 ന് (ഹിജ്റ വർഷം:1417 റബീഉൽ ആഖിർ 4) സുബ്ഹി വാങ്കിന് ഉത്തരം നൽകി മരണപ്പെട്ടു. കോഴിക്കോട് പുതിയങ്ങാടി വരക്കൽ മഖാമിലാണ് ഖബറടക്കം ചെയ്തത്.[1]

അവലംബം

[തിരുത്തുക]
  1. 1 2 3 4 "ഇ.കെ. അബൂബക്‌ർ മുസ‌ല്യാർ:പണ്ഡിതന്മാരിലെ സൂര്യൻ". മലയാള മനോരമ. Retrieved 2010-02-14.[പ്രവർത്തിക്കാത്ത കണ്ണി]
  2. https://islamonweb.net/ml/Shamsul-ulama-ek-aboobacker-musliyar