സംവാദം:ഇ.കെ. അബൂബക്കർ മുസ്‌ലിയാർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സമസ്ത കേരള ജംഇയ്യത്തുൽ ഇലമായുടെ കരുത്തനായ സാരഥി എന്ന നിലയിൽ ജനഹൃദയങ്ങളിൽ ആദരവിന്റെ സ്ഥിരപ്രതിഷ്ഠ നേടിയ വ്യക്തിയാണ് ശംസുൽ ഉലമാ എന്ന സ്ഥാനപ്പേരിൽ അറിയപ്പെടുന്ന ഇ.കെ. അബൂബക്കർ മുസ്‌ലിയാർ. ഹിജ്‌റ 1333-ൽ (ക്ര.1914) കോഴിക്കോടിനടുത്ത് പറമ്പിൽകടവിലെ എഴുത്തച്ഛൻകണ്ടി എന്ന തറവാട്ടിലാണ് ഇ.കെ. ജനിച്ചത്. യമനിൽ നിന്ന് കുടിയേറിപ്പാർത്ത പണ്ഡിത പരമ്പരയിലെ പ്രമുഖ കണ്ണി കോയക്കുട്ടി മുസ്‌ലിയാരാണ് പിതാവ്. 1957 മുതൽ 1996 ൽ ദിവംഗതനാകുന്നതുവരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ ജനറൽ സെക്രട്ടറിയായിരുന്നു ശംസുൽ ഉലമാ. ഉജ്ജ്വല വാഗ്മിയും, സുന്നീ പ്രസ്ഥാനത്തിന്റെ പടനായകനുമായിരുന്ന ആ മഹാനുഭാവൻ സമസ്തയെ ഒരു അജയ്യ പ്രസ്ഥാനമാക്കി വളർത്തുന്നതിൽ വളരെയേറെ പ്രയത്‌നിച്ചിട്ടുണ്ട്. ഇ.കെ. ഹസൻ മുസ്‌ലിയാർ, കെ.കെ. അബൂബക്കർ ഹസ്‌റത്ത്, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, മടവൂർ സി.എം. വലിയുള്ളാഹി, സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, എ.കെ. അബ്ദുറഹ്മാൻ മുസ്‌ലിയാർ, കെ. ആലിക്കുട്ടി മുസ്‌ലിയാർ തുടങ്ങി അനേകായിരം ബാഖവി, ഫൈസി, ദാരിമി ബിരുദധാരികൾ അദ്ദേഹത്തിന്റെ ശിഷ്യന്മാരായുണ്ട്.— ഈ തിരുത്തൽ നടത്തിയത് Jahfar manni (സംവാദംസംഭാവനകൾ)