ഇൻസോമ്നിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Insomnia
മറ്റ് പേരുകൾSleeplessness, trouble sleeping
53-aspetti di vita quotidiana, insonnia, Taccuino Sanitatis,.jpg
A drawing of someone with insomnia from the 14th century
ഉച്ചാരണം
സ്പെഷ്യാലിറ്റിPsychiatry, sleep medicine
ലക്ഷണങ്ങൾTrouble sleeping, daytime sleepiness, low energy, irritability, depressed mood[1]
സങ്കീർണതMotor vehicle collisions[1]
കാരണങ്ങൾUnknown, psychological stress, chronic pain, heart failure, hyperthyroidism, heartburn, restless leg syndrome, others[2]
ഡയഗ്നോസ്റ്റിക് രീതിBased on symptoms, sleep study[3]
ഡിഫറൻഷ്യൽ ഡയഗ്നോസിസ്Delayed sleep phase disorder, restless leg syndrome, sleep apnea, psychiatric disorder[4]
TreatmentSleep hygiene, cognitive behavioral therapy, sleeping pills[5][6][7]
ആവൃത്തി~20%[8][9][10]

ആളുകൾക്ക് ഉറക്കമില്ലായ്മയോ ഉറക്കത്തിന് ബുദ്ധിമിട്ടുണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് ഇൻസോമ്നിയ, അഥവാ ഉറക്കമില്ലായ്മ എന്നറിയപ്പെടുന്നത്.[1] ഇൻസോമ്നിയ ബാധിച്ചവർക്ക് പകലുറക്കം, കുറഞ്ഞ ഉന്മേഷം, ക്ഷോഭം, വിഷാദരോഗം[1] എന്നീ ലക്ഷണങ്ങളാണ് കാണിക്കാറുണ്ട്. ഇത് മോട്ടോർ വാഹനങ്ങളുടെ കൂട്ടിയിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനൊപ്പം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ബുദ്ധിമുട്ടുണ്ടാക്കുന്നു. [1] ഇൻസോമ്നിയ, ഹ്രസ്വകാലമോ ദിവസങ്ങളോ ആഴ്ചയോ നീണ്ടുനിൽക്കുന്നതോ ദീർഘകാലത്തേക്കോ ഒരു മാസത്തിൽ കൂടുതലോ നീണ്ടുനിൽക്കുന്നതോ ആകാം.[1]

ഇൻസോമ്നിയ മറ്റു ഘടകങ്ങളുടെ ഫലമായും സംഭവിക്കാം.[2] മാനസിക സമ്മർദ്ദം, വിട്ടുമാറാത്ത വേദന, ഹൃദയസ്തംഭനം, ഹൈപ്പർതൈറോയിഡിസം, നെഞ്ചെരിച്ചിൽ, റെസ്റ്റ്‍ലെസ്സ് ലെഗ് സിൻഡ്രോം, ആർത്തവവിരാമം, ചില മരുന്നുകളും കഫീൻ, നിക്കോട്ടിൻ, മദ്യം മുതലായ മയക്കുമരുന്നുകളും ഇൻസോമ്നിയക്ക് കാരണമാകാം. [2] [8] ജോലിക്കടെയുണ്ടാവുന്ന രാത്രി ഷിഫ്റ്റുകളും സ്ലീപ് അപ്നിയയും മറ്റ് ഘടകങ്ങളാണ്. [9] ഉറക്കശീലത്തെയും അടിസ്ഥാന കാരണങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനയെയും അടിസ്ഥാനമാക്കിയുള്ളതാണ് രോഗനിർണയം. [3] ഉറക്ക തകരാറുകൾ കണ്ടെത്തുന്നതിന് ഒരു ഉറക്ക പഠനം നടത്താം.[3]

ആരോഗ്യകരമായ ഉറക്ക ശീലവും ശരിയായ ജീവിതശൈലിയുമാണ് ഇതിനുള്ള പരിഹാരം.[5][7] ശരിയായ ഉറക്കത്തിന് സ്ഥിരമായ ഉറക്കസമയവും, ശാന്തവും ഇരുണ്ടതുമായ മിറിയും, പതിവായ വ്യായാമവും ആവശ്യമാണ്.[7] ഇതിനോടുകൂടെ കോഗ്നറ്റീവ് ബിഹേവിയർ തെറാപ്പിയും ചെയ്യാം.[6][11] ഉറക്ക ഗുളികൾ ഉറക്കത്തിന് സഹായിക്കുമെങ്കിലും മേധാക്ഷയം, അഡിക്‌ഷൻ എന്നിവയക്ക് കാരണമാകുന്നു.[5][6] നാലോ അഞ്ചോ ആഴ്ചയിൽ കൂടുതൽ ഈ മരുന്നുകൾ ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നില്ല.[6] ഇതര മരുന്നുകളുടെ ഫലപ്രാപ്തിയും സുരക്ഷയും പൂർണ്ണമായും തെളിയിക്കപ്പെട്ടില്ല.[5][6]

പ്രായപൂർത്തിയായവരിൽ 10% മുതൽ 30% പേരിലും ഇൻസോമ്നിയ കണ്ടുവരുന്നു.[8][9][10] ചെറുപ്പക്കാരേക്കാൾ ഇൻസോമ്നിയ ബാധിക്കുന്നത് 65 വയസ്സ് കഴിഞ്ഞവരിലാണ്. [7] ഇൻസോമ്നിയ പുരുഷന്മാരേക്കാൾ കൂടുതൽ ബാധിക്കുന്നത് സ്ത്രീകളിലാണ്. [8]

ലക്ഷണങ്ങൾ[തിരുത്തുക]

Potential complications of insomnia.[12]
  • ഉറങ്ങുവാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, സുഖപ്രദമായ ഉറക്ക സ്ഥാനം കണ്ടെത്തുന്നതിൽ ബുദ്ധിമുട്ട് നേരിടുക
  • രാത്രിയിൽ ഉണരുക, പിന്നീട് ഉറങ്ങുവാൻ സാധിക്കാതെവരുക, നേർത്തെ എണീക്കുക
  • ദൈനംദിന ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതെവരിക, ഓർമ്മക്കുറവ് അനുഭവപ്പെടുക
  • പകൽ ഉറക്കം, കോപം, വിഷാദം അല്ലെങ്കിൽ ഉത്ക്കണ്ഠ
  • ക്ഷീണം, ഉന്മേഷക്കുറവ് എന്നിവ അനുഭവപ്പെടുക [13]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 1.6 "What Is Insomnia?". NHLBI. 13 December 2011. മൂലതാളിൽ നിന്നും 28 July 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 August 2016."What Is Insomnia?". NHLBI. 13 December 2011. Archived from the original on 28 July 2016. Retrieved 9 August 2016.
  2. 2.0 2.1 2.2 "What Causes Insomnia?". NHLBI. 13 December 2011. മൂലതാളിൽ നിന്നും 28 July 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 August 2016."What Causes Insomnia?". NHLBI. 13 December 2011. Archived from the original on 28 July 2016. Retrieved 9 August 2016.
  3. 3.0 3.1 3.2 "How Is Insomnia Diagnosed?". NHLBI. 13 December 2011. മൂലതാളിൽ നിന്നും 11 August 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 August 2016."How Is Insomnia Diagnosed?". NHLBI. 13 December 2011. Archived from the original on 11 August 2016. Retrieved 9 August 2016.
  4. Watson NF, Vaughn BV (2006). Clinician's Guide to Sleep Disorders (ഭാഷ: ഇംഗ്ലീഷ്). CRC Press. പുറം. 10. ISBN 978-0-8493-7449-4.
  5. 5.0 5.1 5.2 5.3 "How Is Insomnia Treated?". NHLBI. 13 December 2011. മൂലതാളിൽ നിന്നും 28 July 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 August 2016.
  6. 6.0 6.1 6.2 6.3 6.4 Qaseem A, Kansagara D, Forciea MA, Cooke M, Denberg TD (July 2016). "Management of Chronic Insomnia Disorder in Adults: A Clinical Practice Guideline From the American College of Physicians". Annals of Internal Medicine. 165 (2): 125–33. doi:10.7326/M15-2175. PMID 27136449.
  7. 7.0 7.1 7.2 7.3 Wilson JF (January 2008). "In the clinic. Insomnia". Annals of Internal Medicine. 148 (1): ITC13–1–ITC13–16. doi:10.7326/0003-4819-148-1-200801010-01001. PMID 18166757. S2CID 42686046.
  8. 8.0 8.1 8.2 8.3 "Dyssomnias" (PDF). WHO. പുറങ്ങൾ. 7–11. മൂലതാളിൽ (PDF) നിന്നും 18 March 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 January 2009."Dyssomnias" (PDF). WHO. pp. 7–11. Archived (PDF) from the original on 18 March 2009. Retrieved 25 January 2009.
  9. 9.0 9.1 9.2 "Insomnia: definition, prevalence, etiology, and consequences". Journal of Clinical Sleep Medicine. 3 (5 Suppl): S7–10. August 2007. doi:10.5664/jcsm.26929. PMC 1978319. PMID 17824495.Roth T (August 2007). "Insomnia: definition, prevalence, etiology, and consequences". Journal of Clinical Sleep Medicine. 3 (5 Suppl): S7–10. doi:10.5664/jcsm.26929. PMC 1978319. PMID 17824495.
  10. 10.0 10.1 Tasman A, Kay J, Lieberman JA, First MB, Riba M (2015). Psychiatry, 2 Volume Set (4 പതിപ്പ്.). John Wiley & Sons. പുറം. 4253. ISBN 978-1-118-75336-1.
  11. Trauer JM, Qian MY, Doyle JS, Rajaratnam SM, Cunnington D (August 2015). "Cognitive Behavioral Therapy for Chronic Insomnia: A Systematic Review and Meta-analysis". Annals of Internal Medicine. 163 (3): 191–204. doi:10.7326/M14-2841. PMID 26054060. S2CID 21617330.
  12. Insomnia > Complications Archived 8 February 2009 at the Wayback Machine.. Mayo Clinic. Retrieved on 5 May 2009
  13. "Symptoms" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 15 April 2019.
"https://ml.wikipedia.org/w/index.php?title=ഇൻസോമ്നിയ&oldid=3611647" എന്ന താളിൽനിന്ന് ശേഖരിച്ചത്