Jump to content

ഡിജിറ്റൽ ഓബ്ജക്റ്റ് ഐഡന്റിഫയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡിജിറ്റൽ ഓബ്ജക്റ്റ് ഐഡന്റിഫയർ
ചുരുക്കംDOI
തുടങ്ങിയത്2000 (2000)
നിയന്ത്രിയ്ക്കുന്ന സംഘടനഅന്തർദ്ദേശീയ ഡി.ഒ.ഐ. ഫൗണ്ടേഷൻ
വെബ്സൈറ്റ്dx.doi.org

ഒരു ഡിജിറ്റൽ വസ്തുവിനെ തിരിച്ചറിയാൻ വേണ്ടി നൽകുന്ന സൂചക സംഖ്യാപദസഞ്ചയമാണ് ഡിജിറ്റൽ ഓബ്ജക്റ്റ് ഐഡന്റിഫയർ അഥവാ ഡി.ഓ.ഐ. (digital object identifier - DOI).ഇത്തരത്തിൽ ഒരു സൂചക സംഖ്യാപദസഞ്ചയം നൽകുക വഴി ഡിജിറ്റൽ വസ്തുവിന് സ്ഥിരമായ ഏകീകൃത വിലാസമുണ്ടാകുന്നു. ഡി.ഒ.ഐ.സമ്പ്രദായം മുഖ്യമായും ഡിജിറ്റൽ രൂപത്തിലുള്ള ഗവേഷണരേഖകൾ, ആനുകാലിക ലേഖനങ്ങൾ (ജർണലുകളേയും ഗവേഷണലേഖനങ്ങളേയും)പോലെയുള്ള ഡിജിറ്റൽ ലിഖിതങ്ങൾ തിരിച്ചറിയാൻ വേണ്ടിയാണ് നൽകുന്നത്. ഇന്റെർനാഷണൽ പബ്ലിഷേഴ്സ് അസ്സോസിയേഷൻ ഇന്റെർനാഷണൽ അസസോസിയേഷൻ ഓഫ് സയിന്റിഫിക്, ടെക്നിക്കൽ ആന്റ് മെഡിക്കൽ പബ്ലിഷേഴ്സ്, അസ്സോസിയേഷൻ ഓഫ് അമേരിക്കൻ പബ്ലിഷേഴ്സ് എന്നീ മൂന്ന് സഘടനകളുടെ സംയുക്ത സംരംഭമാണ് ഡി.ഒ.ഐ. ഇന്റെർനാഷണൽ പബ്ലിഷേഴ്സ് അസ്സോസിയേഷൻ, ഇന്റെർനാഷണൽ അസസോസിയേഷൻ ഓഫ് സയിന്റിഫിക്, ടെക്നിക്കൽ ആന്റ് മെഡിക്കൽ പബ്ലിഷേഴ്സ്, അസ്സോസിയേഷൻ ഓഫ് അമേരിക്കൻ പബ്ലിഷേഴ്സ് എന്നീ മൂന്ന് സഘടനകളുടെ സംയുക്ത സംരംഭമാണ് ഡി.ഒ. .. പൊതുവർഷം 2000 മുതലാണു്  DOI സംവിധാനം നിലവിൽ വന്നതു്.[1]2010 നവമ്പറിൽ ൽ ഡി.ഒ.ഐ.സമ്പ്രദായത്തിനെ ഒരു ഐ.എസ്.ഒ. സ്റ്റാൻഡേർഡായി അംഗീകരിച്ചു ( ISO 26324).[2]

ഡി.ഒ.ഐ. സൂചകത്തിനൊപ്പം എപ്പോഴും അതു സൂചിപ്പിക്കുന്ന മൂലരേഖയെ സംബന്ധിച്ച പാർശ്വവിവരങ്ങൾ (മെറ്റാഡാറ്റ) കൂടിയുണ്ടായിരിക്കും.  ഇത്തരം മെറ്റാഡാറ്റയിൽ ആ മൂലരേഖയുമായി സ്ഥിരമായോ താൽക്കാലികമായോ നേരിട്ടു ബന്ധപ്പെട്ടിരിക്കുന്ന ഒരു പ്രദേശത്തിന്റെയോ ഗ്രന്ഥശാലയുടെയോ സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ ഇന്റർനെറ്റ് URL തുടങ്ങിയ മറ്റു വിവരങ്ങളോ ഉൾപ്പെടാം. ഇത്തരം വിവരങ്ങൾ ചിലപ്പോൾ മാറിക്കൊണ്ടിരുന്നെന്നു വരാം. പക്ഷേ, മൂലരേഖയെസംബന്ധിച്ചിടത്തോളം അതിന്റെ DOI സൂചകസംഖ്യ (സീരിയൽ കോഡ്) സ്ഥിരമായി അതുമായി ബന്ധപ്പെട്ടിരിക്കും.  ഉദാഹരണത്തിനു് ഒരു പ്രത്യേക ജർണ്ണലിലെ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്ന വെബ് സൈറ്റിന്റെ ലിങ്ക് ഇടക്കാലത്തു് മാറിയെന്നു വരാം. ഇതോടെ ആ ലിങ്ക് അവലംബമായി ഉൾപ്പെടുത്തിയിരിക്കുന്ന മറ്റൊരു ലേഖനം കാലഹരണപ്പെടുകയോ അവലംബരാഹിത്യം മൂലം വികലമാവുകയോ ചെയ്യുന്നു. എന്നാൽ അത്തരം അവലംബങ്ങളിൽ DOI കൂടി ഉൾപ്പെടുത്തിയിരുന്നാൽ ഈ പ്രശ്നം ആവിർഭവിക്കുന്നില്ല. URL മാറുന്നതിനനുസരിച്ച്   കേന്ദ്രീകൃത DOI ഡാറ്റാബേസിൽ അതിന്റെ URL മെറ്റാഡാറ്റ തദ്സമയം തിരുത്തിക്കൊണ്ടിരുന്നാൽ മതി. [3][4][5]

ഐ.എസ്.ബി.എൻ. (ISBN), ഐ.എസ്.ആർ.സി. (ISRC) തുടങ്ങിയ വ്യതിരിക്തസൂചകവ്യവസ്ഥകളുമായി DOI വ്യവസ്ഥയ്ക്ക് വ്യത്യാസമുണ്ടു്.  ഒരു ശേഖരത്തിലെ അംഗങ്ങളുടെ വിവരങ്ങൾ അവയുടെ മെറ്റാഡാറ്റയോടൊപ്പം പരിപാലിക്കുക എന്നതാണു് മറ്റു വ്യവസ്ഥകളുടെ പ്രധാനധർമ്മം. എന്നാൽ അത്തരം സൂചകങ്ങളുമായുള്ള പരസ്പരബന്ധം തന്നെ മെറ്റാഡാറ്റ വഴി സംയോജിപ്പിക്കുകയാണു് DOI ചെയ്യുന്നതു്.

അന്താരാഷ്ട്ര ഡിജിറ്റൽ ഓബ്ജൿറ്റ് ഐഡന്റിഫയർ ഫൗണ്ടേഷൻ എന്ന സംഘടനയുടെ നേതൃത്വത്തിൽ ഫെഡറേഷൻ രൂപത്തിൽ പ്രവർത്തിക്കുന്ന ഒരു പറ്റം രെജിസ്ട്രേഷൻ ഏജൻസികൾ വഴിയാണു് DOI സംവിധാനം ആവിഷ്കരിച്ചിട്ടുള്ളതു്. 

വ്യക്തമായ കരാർ നിബന്ധനകൾക്കനുസരിച്ച് ഈ ഏജൻസികളിൽ അംഗത്വമെടുത്തിട്ടുള്ള സ്ഥാപനങ്ങൾക്കാണു് DOI സൂചക കോഡുകൾ നിർമ്മിക്കാനുള്ള അവകാശം ലഭിക്കുന്നതു്[6]  അന്താരാഷ്ട്ര ഡിജിറ്റൽ ഓബ്ജൿറ്റ് ഐഡന്റിഫയർ ഫൗണ്ടേഷൻ എന്ന സംഘടനയുടെ നേതൃത്വത്തിൽ ഫെഡറേഷൻ രൂപത്തിൽ പ്രവർത്തിക്കുന്ന ഒരു പറ്റം രെജിസ്ട്രേഷൻ ഏജൻസികൾ വഴിയാണു് DOI സംവിധാനം ആവിഷ്കരിച്ചിട്ടുള്ളതു്.[7] പൊതുവർഷം 2000 മുതൽ ആരംഭിച്ച ഈ സൂചകക്രമത്തിൽ 2016 ഫെബ്രുവരിയിൽ  പതിനായിരത്തിലേറെ സ്ഥാപനങ്ങളുടേതായി 120 മില്ല്യൺ മൂലരേഖകൾ അടയാളപ്പെടുത്തിക്കഴിഞ്ഞു. DOI സംവിധാനം, ഹാൻഡിൽ സിസ്റ്റം എന്നറിയപ്പെടുന്ന വ്യവസ്ഥയേയും ഭാഗികമായി പ്രയോജനപ്പെടുത്തുന്നുണ്ടെങ്കിലും ഔദ്യോഗികമായി അതിന്റെ ഭാഗമല്ല. [8]

രൂപഘടന[തിരുത്തുക]

  • ഒരു ഡി.ഒ.ഐ. സംഖ്യാപദസഞ്ചയഘടനയ്ക്ക് രണ്ടു ഭാഗങ്ങളാണുള്ളത് ആദ്യഭാഗവും ( DOI prefix) അവസാനഭാഗവും ( DOI suffix) ഇതിനെ തമ്മിൽ വേർതിരിക്കുന്നതിനായി ചായ്‌വര (forward slash) ഉപയോഗിക്കുന്നു.ഉദാ., A Webometric Analysis of selected Institutes of National Importance Websites in India എന്ന തലക്കെട്ടോടുകൂടിയ ആനുകാലിക ലേഖനത്തിന്റെ ഡി.ഒ.ഐ.: 10.5923/j.library.20120101.03

ഇതിൽ 10.5923 എന്നത് ഡി.ഒ.ഐ. പ്രഫിക്സും j.library.20120101.03 എന്നത് ഡി.ഒ.ഐ. സഫിക്സും ആണ്.

ഇതും കാണുക[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Paskin, Norman (2010), "Digital Object Identifier (DOI®) System", Encyclopedia of Library and Information Sciences (3rd ed.), Taylor and Francis, pp. 1586–1592
  2. "DOI® Handbook". doi. doi. Retrieved 29 ഫെബ്രുവരി 2016.
  3. Witten, Ian H.; David Bainbridge; David M. Nichols (2010). How to Build a Digital Library (2nd ed.). Amsterdam; Boston: Morgan Kaufmann. pp. 352–253. ISBN 978-0-12-374857-7. {{cite book}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  4. Langston, Marc; Tyler, James (2004). "Linking to journal articles in an online teaching environment: The persistent link, DOI, and OpenURL". The Internet and Higher Education. 7 (1): 51–58. doi:10.1016/j.iheduc.2003.11.004.
  5. "How the 'Digital Object Identifier' works". BusinessWeek. BusinessWeek. 23 July 2001. Retrieved 20 April 2010. Assuming the publishers do their job of maintaining the databases, these centralized references, unlike current Web links, should never become outdated or broken.
  6. Davidson, Lloyd A.; Douglas, Kimberly (December 1998). "Digital Object Identifiers: Promise and problems for scholarly publishing". Journal of Electronic Publishing. 4 (2). doi:10.3998/3336451.0004.203.
  7. "Welcome to the DOI System". Doi.org. 28 June 2010. Retrieved 7 August 2010.
  8. "The Handle System".