ഇസ്‌ലാം ബീബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇസ്‌ലാം ബീബി
ജനനം1974 Edit this on Wikidata
കുന്ദൂസ് പ്രവിശ്യ (റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താൻEdit this on Wikidata
മരണം2013 Edit this on Wikidata (aged 38–39)
ലഷ്കർഗാഹ് (ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് അഫ്ഗാനിസ്ഥാൻ) Edit this on Wikidata
തൊഴിൽപോലീസ് ഓഫീസർ Edit this on Wikidata

അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ഡ് പ്രവിശ്യയിലെ അഫ്ഗാൻ പോലീസ് ലെഫ്റ്റനന്റായിരുന്നു ഇസ്ലാം ബീബി (1974 – 2013).[1] മുതിർന്ന വനിതാ പോലീസ് ഉദ്യോഗസ്ഥനും താലിബാൻ ശത്രുതയ്ക്കിടയിൽ സ്ത്രീകളുടെ അവകാശങ്ങൾ മെച്ചപ്പെടുത്തുന്നതിന് പോരാട്ടം നയിച്ച വ്യക്തിയുമായിരുന്നു.

ജീവിതം[തിരുത്തുക]

1974 ൽ കുണ്ടുസ് പ്രവിശ്യയിലാണ് ഇസ്ലാം ബീബി ജനിച്ചത്. [2] 1990 കളിൽ ഇറാനിൽ അഭയാർഥിയായിരുന്നു അവർ. അതിനുശേഷം, താലിബാനെതിരെ പോലീസ് ഉദ്യോഗസ്ഥയായി അവർ തിരിച്ചെത്തി.[3] അവളുടെ കുടുംബം അവളുടെ ജോലിക്ക് എതിരായിരുന്നു.[4] അവരുടെ സഹോദരൻ അവരെ മൂന്ന് തവണ കൊല്ലാൻ ശ്രമിച്ചിരുന്നു.[5] ബീബി വിവാഹിതയായി ആറ് കുട്ടികൾക്ക് ജന്മം നൽകി (4 ആൺകുട്ടികളും 2 പെൺകുട്ടികളും).

ഇസ്ലാം ബീബി 2005-ൽ പോലീസ് സേനയിൽ ചേർന്നു. രണ്ടാം ലെഫ്റ്റനന്റ് പദവിയിലേക്ക് ഉയർന്ന അവർ നേരിട്ട് സിഐഡിയുടെ തലപ്പത്ത് പ്രവർത്തിച്ചു. ഇതിൽ ശ്രദ്ധേയമായ നേട്ടം അവരുടെ വിദ്യാഭ്യാസം 10 വയസ്സിനു ശേഷം അവസാനിപ്പിച്ചിരുന്നു എന്നാണ്. പോലീസ് ഉദ്യോഗസ്ഥയായി രണ്ട് വർഷത്തിന് ശേഷം അവർക്ക് ഭീഷണിപ്പെടുത്തുന്ന ടെലിഫോൺ കോളുകൾ ലഭിച്ചു തുടങ്ങി.പേര് വെളിപ്പെടുത്താതെ ആ കോളർമാർ അവളോട് പറയും: ജോലി നിർത്തുക, നിങ്ങൾ ഞങ്ങളുടെ വീട്ടിൽ, ഞങ്ങളുടെ അയൽവാസിയുടെ വീട്ടിൽ തിരഞ്ഞു, ഞങ്ങൾക്ക് നിങ്ങളെ കൊല്ലാൻ കഴിഞ്ഞില്ല, പക്ഷേ ഞങ്ങൾ അത് ചെയ്യും.

തനിക്ക് പണം ആവശ്യമായിരുന്നു, രണ്ടാമതായി താൻ തന്റെ രാജ്യത്തെ സ്നേഹിക്കുന്നു. യൂണിഫോം ധരിച്ചതിൽ തനിക്ക് അഭിമാനമുണ്ടെനും, അഫ്ഗാനിസ്ഥാനെ മികച്ചതും ശക്തവുമായ രാജ്യമാക്കി മാറ്റാൻ താൻ ആഗ്രഹിക്കുന്നു എന്നും ഒരിക്കൽ ഇസ്ലാം ബീബി പറയുകയുണ്ടായി.[6]

2013 ജൂലൈ 3 ന് പുലർച്ചെ ഇസ്ലാം ബീബിയെ വെടിവച്ച് കൊന്നു. അവർ കൊല്ലപ്പെട്ട ദിവസം രാവിലെ, ജോലിക്ക് പോകുവാൻ വേണ്ടി അവർ ഓഫീസിൽ വിളിച്ചു വാഹന സൗകര്യം ആവശ്യപ്പെട്ടു. അവർ സ്വന്തം ക്രമീകരണങ്ങൾ ചെയ്യണമെന്ന് അറിയിച്ചപ്പോൾ, ഒരു പോലീസ് ഉദ്യോഗസ്ഥൻ കൂടിയായ അവരുടെ മരുമകൻ അവരെ മോട്ടോർ ബൈക്കിൽ കയറ്റി ജോലിക്ക് കൊണ്ടുപോകാൻ വന്നു. മരുമകനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് ഇസ്ലാം ബിബിക്ക് വെടിയേറ്റത്.[7][4] വീട്ടിൽ നിന്ന് 50 മീറ്റർ അകലെ വെച്ചാണ് അവർക്ക് വെടിയേറ്റത്. ആക്രമണത്തിൽ അവളുടെ മരുമകനും പരിക്കേറ്റു. പരുക്കേറ്റ അവർ അത്യാഹിത വിഭാഗത്തിൽ ചികിത്സായിലിരിക്കെയാണ് മരണത്തിനു കീഴടങ്ങിയത്.[1]

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 "അഫ്ഗാനിസ്ഥാനിലെ വനിതകളുടെ റോൾ മോഡലായ വനിതാ പൊലീസ് ഓഫീസർ വെടിയേറ്റു മരിച്ചു". web.archive.org. 2019-10-04. Archived from the original on 2020-03-12. Retrieved 2020-03-12.{{cite web}}: CS1 maint: bot: original URL status unknown (link)
  2. rahman, bahram- (July 13, 2013). "Afghanistan's indifference to murder of top female officer: Islam Bibi". natoassociation.ca (in ഇംഗ്ലീഷ്). NATO Association of Canada (NAOC). Archived from the original on July 27, 2019.
  3. "Female Police Officers Helmand and Kandahar ANP". afghan-bios (in ഇംഗ്ലീഷ്). Archived from the original on July 27, 2019. {{cite web}}: |archive-date= / |archive-url= timestamp mismatch; മാർച്ച് 8, 2020 suggested (help)
  4. 4.0 4.1 "The restaurant run by domestic abuse survivors". BBC News (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2017-04-02. Retrieved 2020-03-12.
  5. "Helmand's most senior policewoman: 'My brother tried to kill me three times'". telegraph.co.uk (in ഇംഗ്ലീഷ്). Archived from the original on 27 July 2019. {{cite web}}: |archive-date= / |archive-url= timestamp mismatch; 7 മേയ് 2019 suggested (help)
  6. Crilly, Zubair Babakarkhail, Kabul, and Rob (2013-07-04). "Helmand's top female police officer shot dead" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). ISSN 0307-1235. Retrieved 2020-03-12.{{cite news}}: CS1 maint: multiple names: authors list (link)
  7. Press, Associated (2013-09-15). "Afghanistan's top female police officer dies after shooting". The Guardian (in ബ്രിട്ടീഷ് ഇംഗ്ലീഷ്). ISSN 0261-3077. Retrieved 2020-03-12.
"https://ml.wikipedia.org/w/index.php?title=ഇസ്‌ലാം_ബീബി&oldid=4015735" എന്ന താളിൽനിന്ന് ശേഖരിച്ചത്