കുന്ദൂസ് പ്രവിശ്യ

Coordinates: 36°48′N 68°48′E / 36.8°N 68.8°E / 36.8; 68.8
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുന്ദൂസ്

قندوز
کندوز
An aerial view from the window of a Blackhawk helicopter between Balkh Province and Kunduz Province
An aerial view from the window of a Blackhawk helicopter between Balkh Province and Kunduz Province
Map of Afghanistan with Kunduz highlighted
Map of Afghanistan with Kunduz highlighted
Coordinates (Capital): 36°48′N 68°48′E / 36.8°N 68.8°E / 36.8; 68.8
CountryAfghanistan
CapitalKunduz
ഭരണസമ്പ്രദായം
 • GovernorNisar Ahmad[1]
 • Deputy GovernorHabib-ur-Rehman Sohaib[1]
 • Police ChiefAzizullah[1]
വിസ്തീർണ്ണം
 • ആകെ8,040 ച.കി.മീ.(3,100 ച മൈ)
ജനസംഖ്യ
 (2020)[2]
 • ആകെ11,36,677
 • ജനസാന്ദ്രത140/ച.കി.മീ.(370/ച മൈ)
സമയമേഖലUTC+4:30 (Afghanistan Time)
ISO കോഡ്AF-KDZ
Main languagesDari
Pashto
Uzbek
Turkmen
Arabic

കുന്ദൂസ് അല്ലെങ്കിൽ ക്വുന്ദൂസ് (Dari: قندوز, Pashto: کندوز) താജിക്കിസ്ഥാനോട് ചേർന്ന് രാജ്യത്തിന്റെ വടക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിൽ ഒന്നാണ്. കൂടുതലും ഒരു ഗോത്ര സമൂഹങ്ങൾ ഉൾപ്പെടുന്ന ഈ പ്രവിശ്യയിലെ ജനസംഖ്യ ഏകദേശം 1,136,677 ആണ്.[2] അഫ്ഗാനിസ്ഥാനിലെ ഏറ്റവും കൂടുതൽ വംശീയ വൈവിദ്ധ്യമുള്ള പ്രവിശ്യകളിലൊന്നായ ഇവിടെ നിരവധി വ്യത്യസ്ത വംശജരുടെ വലിയ കൂട്ടങ്ങൾ വസിക്കുന്നു.[3][4][5] കുന്ദൂസ് നഗരം പ്രവിശ്യയുടെ തലസ്ഥാനമായി പ്രവർത്തിക്കുന്നു. തഖർ, ബഗ്ലാൻ, സമംഗാൻ, ബൽഖ് എന്നീ പ്രവിശ്യകളുമായും താജിക്കിസ്ഥാനിലെ ഖത്‌ലോൺ മേഖലയുമായും ഇത് അതിർത്തി പങ്കിടുന്നു. പ്രവിശ്യാ തലസ്ഥാനത്തിന് സമീപത്തായാണ് കുന്ദൂസ് വിമാനത്താവളം സ്ഥിതിചെയ്യുന്നത്.

കുന്ദൂസ് നദീതടമാണ് കുന്ദൂസ് പ്രവിശ്യയിൽ ആധിപത്യം പുലർത്തുന്നത്. അഫ്ഗാനിസ്ഥാന്റെയും താജിക്കിസ്ഥാന്റെയും അതിർത്തി രൂപപ്പെടുത്തുന്ന അമു ദര്യ നദിയിലേക്ക് ഈ നദി തെക്ക് നിന്ന് വടക്കോട്ട് ക്രമരഹിതമായി ഒഴുകുന്നു. ഷെർഖാൻ ബന്ദറിൽ അമു ദര്യയ്ക്ക് കുറുകെ പുതുതായി ഒരു പാലം നിർമ്മിക്കപ്പെട്ടിരിക്കുന്നു. അന്താരാഷ്ട്ര വ്യാപാരം കുന്ദൂസ് പ്രവിശ്യയുടെ സമ്പദ്‌വ്യവസ്ഥയുടെ വലിയ ഉറവിടമാണ്. നദിയും അതിന്റെ പോഷകനദികളും വഴി തിരിച്ചുവിട്ടിരിക്കുന്ന കനാലുകളും ഈ കാർഷിക പ്രവിശ്യയിലെ ഭൂവിനിയോഗത്തിൽ ആധിപത്യം പുലർത്തുന്ന വയലുകളിലേക്ക് ജലസേചനം നൽകുന്നു. ഇവിടെ മഴയെ ആശ്രയിച്ചുള്ള വയലുകളും നിരവധി മൈലുകൾ പരന്നുകിടക്കുന്ന തുറസ്സായ സ്ഥലങ്ങളുമുണ്ട്. ഒരു കാലത്ത് അഫ്ഗാനിസ്ഥാന്റെ ഒരു പ്രധാന സാമ്പത്തിക കേന്ദ്രമായിരുന്ന കുന്ദൂസ് എങ്കിലും 1978 മുതലുള്ള യുദ്ധങ്ങൾ പ്രവിശ്യയുടെ ഭാഗധേയം മാറ്റിമറിച്ചു.[6] അഫ്ഗാനിസ്ഥാനിലെ കൂടുതൽ സ്ഥിരതയുള്ള പ്രദേശങ്ങളിലൊന്നായിരുന്ന കുന്ദൂസ്, 2010-കളുടെ തുടക്കം മുതൽ രാജ്യത്തെ ഏറ്റവും അസ്ഥിരമായ പ്രവിശ്യകളിലൊന്നായി മാറുകയും ഇന്ന് ഈ പ്രദേശത്തിൻറെ വലിയ ഭാഗങ്ങൾ താലിബാൻ നിയന്ത്രണത്തിലുമാണ്.[7]

ചരിത്രം[തിരുത്തുക]

ഈ പ്രദേശം മുൻകാലത്ത് പല സാമ്രാജ്യങ്ങളുടെയും ഭാഗമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇത് അഫ്ഗാൻ ദുറാനി സാമ്രാജ്യത്തിന്റെ ഭാഗമായി. 1920-കളുടെ തുടക്കത്തിൽ റഷ്യൻ തുർക്കിസ്താനിൽ നിന്ന് വടക്കുഭാഗത്ത് വലിയൊരു കുടിയേറ്റം നടന്നു. ഷെർ ഖാൻ നാഷറിന്റെ ഭരണകാലത്ത്, പ്രധാനമായും നാഷർ സ്‌പിൻസാർ കോട്ടൺ കമ്പനി സ്ഥാപിച്ചതിനുശേഷം കുന്ദൂസ് അഫ്ഗാനിസ്ഥാനിലെ ഏറ്റവും സമ്പന്നമായ പ്രവിശ്യകളിലൊന്നായി മാറുകയും ഇത് യുദ്ധാനന്തര അഫ്ഗാനിസ്ഥാനിൽ 20-ആം നൂറ്റാണ്ടിന്റെ തുടക്കംമുതൽ നിലനിൽക്കുകയും ചെയ്യുന്നു. ഏകദേശം ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനുമിടയിലുള്ള താജിക്ക്, ഉസ്ബെക്ക് വംശജർ റഷ്യൻ ചെമ്പട തങ്ങളുടെ മാതൃഭൂമി കീഴടക്കിയതിനാൽ പലായനം ചെയ്യുകയും വടക്കൻ അഫ്ഗാനിസ്ഥാനിൽ സ്ഥിരതാമസമാക്കുകയും ചെയ്തു.[8] സോവിയറ്റ്-അഫ്ഗാൻ യുദ്ധസമയത്ത് ഈ പ്രവിശ്യ വളരെയധികം അക്രമങ്ങൾക്കും പോരാട്ടങ്ങൾക്കും സാക്ഷ്യം വഹിച്ചു.[9]

ഗതാഗതം[തിരുത്തുക]

2014 മെയ് മാസത്തിൽ കാബൂളിലേക്ക് സ്ഥിരമായി നേരിട്ടുള്ള ഫ്ലൈറ്റുകൾ ഷെഡ്യൂൾ ചെയ്തിരുന്ന കുന്ദൂസ് എയർപോർട്ടാണ് പ്രവിശ്യയിലേയേ്ക്ക് വ്യോമസേവനം നിർവ്വഹിക്കുന്നു. പാൻജി പോയോണിലെ താജിക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ പാലം പ്രവിശ്യയെ താജിക്കിസ്ഥാനുമായി ബന്ധിപ്പിക്കുന്നു.

സമ്പദ്‍വ്യവസ്ഥ[തിരുത്തുക]

കൃഷിയും കന്നുകാലി വളർത്തലുമാണ് പ്രവിശ്യാ നിവാസികളുടെ പ്രാഥമിക വരുമാനമാർഗ്ഗങ്ങൾ. പഴങ്ങളും പച്ചക്കറികളുമാണ് ഏറ്റവും സാധാരണമായ കൃഷിയിനങ്ങളെങ്കിലും പരുത്തി, എള്ള് എന്നിവയുടെ ഉത്പാദനവും ഉണ്ട്.[10] കർഷകർ ഇവിടെ ജലക്ഷാമം നേരിടുന്നു.[11]

ജനസംഖ്യാശാസ്ത്രം[തിരുത്തുക]

വിശ്വസനീയമായ ഒരു സെൻസസ് നടന്നിട്ടില്ലെങ്കിലും, 2020-ലെ കണക്കുകൾപ്രകാരം കുന്ദൂസ് പ്രവിശ്യയിലെ ആകെ ജനസംഖ്യ ഏകദേശം 1,136,677 ആണെന്ന് കണക്കാക്കപ്പെടുന്നു.[12] പ്രവിശ്യയുടെ ഭൂരിഭാഗവും ഗ്രാമീണ മേഖലയും വംശീയമായി വൈവിധ്യപൂർണ്ണവുമാണ്.[13] നേവൽ പോസ്റ്റ് ഗ്രാജ്വേറ്റ് സ്കൂളിന്റെ അഭിപ്രായത്തിൽ, പ്രവിശ്യയിലെ വംശീയ വിഭാഗങ്ങൾ പഷ്തൂൺ 33%; ഉസ്ബെക്ക് 27%; താജിക്ക് 22%; തുർക്ക്മെൻ 11%; ഹസാര 6%; പാഷായി 1% എന്നിങ്ങനെയാണ്.[14][15] ജനസംഖ്യയുടെ 94 ശതമാന സുന്നി ഇസ്ലാം വിഭാഗവും 6% ഷിയാ വിഭാഗവുമാണ്.[16] പാഷ്തോ, ദാരി പേർഷ്യൻ, ഉസ്ബെക്കി എന്നിവയാണ് ഈ പ്രദേശത്ത് സംസാരിക്കപ്പെടുന്ന പ്രധാന ഭാഷകൾ.

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 "د نږدې شلو ولایاتو لپاره نوي والیان او امنیې قوماندانان وټاکل شول". 7 November 2021.
 2. 2.0 2.1 "Estimated Population of Afghanistan 2020-21" (PDF). Islamic Republic of Afghanistan, National Statistics and Information Authority. Archived from the original (PDF) on 2020-07-03. Retrieved 6 June 2021.
 3. "Province: Kunduz" (PDF). Program for Culture & Conflict Studies. Naval Postgraduate School. Archived from the original (PDF) on 2 October 2012. Retrieved 2014-01-17.
 4. https://www.youtube.com/watch?v=72FA9HLBQls
 5. https://repository.upenn.edu/cgi/viewcontent.cgi?article=1012&context=senior_seminar
 6. https://www.youtube.com/watch?v=72FA9HLBQls
 7. ""You Have No Right to Complain": Education, Social Restrictions, and Justice in Taliban-Held Afghanistan". 30 June 2020. {{cite journal}}: Cite journal requires |journal= (help)
 8. Wörmer, Nils (2012). "The Networks of Kunduz: A History of Conflict and Their Actors, from 1992 to 2001" (PDF). Stiftung Wissenschaft und Politik. Afghanistan Analysts Network. p. 8. Retrieved 7 September 2013. According to The Liaison Office the ethnic composition of Kunduz province is as follows: 24 per cent Tajik 27 per cent Uzbek, 20 per cent Pashtun, , 9.4 per cent Turkmen, 4.6 per cent Arab, 23.5 per cent Hazara, plus a few very small groups including Baluch, Pashai and Nuristani.
 9. https://repository.upenn.edu/cgi/viewcontent.cgi?article=1012&context=senior_seminar
 10. UN, 2003, http://afghanag.ucdavis.edu/country-info/Province-agriculture-profiles/unfr-reports/All-Kunduz.pdf Archived 17 July 2013 at the Wayback Machine.
 11. Kunduz growers face irrigation water shortage, other pressing problems, By: Hidayatullah Hamdard ,Date: 2013-09-17, http://www.elections.pajhwok.com/en/content/kunduz-growers-face-irrigation-water-shortage-other-pressing-problems Archived 2017-07-03 at the Wayback Machine.
 12. "Estimated Population of Afghanistan 2020-21" (PDF). Islamic Republic of Afghanistan, National Statistics and Information Authority. Archived from the original (PDF) on 2020-07-03. Retrieved 6 June 2021.
 13. Masquelier, Adeline; Soares, Benjamin F. (15 June 2016). Muslim Youth and the 9/11 Generation. University of New Mexico Press. ISBN 9780826356994.
 14. "Province: Kunduz" (PDF). Program for Culture & Conflict Studies. Naval Postgraduate School. Archived from the original (PDF) on 2 October 2012. Retrieved 2014-01-17.
 15. Wörmer, Nils (2012). "The Networks of Kunduz: A History of Conflict and Their Actors, from 1992 to 2001" (PDF). Stiftung Wissenschaft und Politik. Afghanistan Analysts Network. p. 8. Retrieved 7 September 2013. According to The Liaison Office the ethnic composition of Kunduz province is as follows: 24 per cent Tajik 27 per cent Uzbek, 20 per cent Pashtun, , 9.4 per cent Turkmen, 4.6 per cent Arab, 23.5 per cent Hazara, plus a few very small groups including Baluch, Pashai and Nuristani.
 16. "Province: Kunduz" (PDF). Program for Culture & Conflict Studies. Naval Postgraduate School. Archived from the original (PDF) on 2 October 2012. Retrieved 2014-01-17.
"https://ml.wikipedia.org/w/index.php?title=കുന്ദൂസ്_പ്രവിശ്യ&oldid=3803120" എന്ന താളിൽനിന്ന് ശേഖരിച്ചത്