ഇസഹാഖ് കാതോലിക്കോസ്
ഭാഗം |
പൗരസ്ത്യ ക്രിസ്തീയത |
---|
മാർ ഇസഹാഖ് 399 മുതൽ 410വരെ സെലൂക്യാ-ക്ടെസിഫോണിലെ വലിയ മെത്രാപ്പോലീത്തയും കിഴക്കിന്റെ സഭയുടെ തലവനുമായിരുന്നു.[1][2][3][4]
മാർ ഇസഹാഖ് | |
---|---|
കിഴക്കിന്റെ വലിയ മെത്രാപ്പോലീത്ത | |
അതിരൂപത | സെലൂക്യാ-ക്ടെസിഫോൺ |
മെത്രാസന പ്രവിശ്യ | സെലൂക്യാ-ക്ടെസിഫോൺ |
സ്ഥാനാരോഹണം | 399 |
ഭരണം അവസാനിച്ചത് | 410 |
മുൻഗാമി | ഖയ്യോമ |
പിൻഗാമി | അഹ്ഹാ |
വ്യക്തി വിവരങ്ങൾ | |
ജനനം | നാലാം നൂറ്റാണ്ട് കശ്കർ |
മരണം | 410 സെലൂക്യാ-ക്ടെസിഫോൺ |
വിശുദ്ധപദവി | |
വണങ്ങുന്നത് | കിഴക്കിന്റെ സഭ |
സഭയുടെ ചരിത്രത്തിൽ നിർണ്ണായകമായ 410ലെ സെലൂക്യാ-ക്ടെസിഫോൺ സൂനഹദോസിന്റെ പേരിലാണ് ഇദ്ദേഹം പ്രസിദ്ധനാകുന്നത്.സസ്സാനിദ് ചക്രവർത്തിയായിരുന്ന യാസ്ദെഗെർദ് ഒന്നാമന്റെ അംഗീകാരത്തോടെ നടന്ന ഈ സൂനഹദോസോടെയാണ് വ്യവസ്ഥാപിതമായ സംവിധാനം കിഴക്കിന്റെ സഭയ്ക്ക് കൈവന്നത്.
ജീവചരിത്രം
[തിരുത്തുക]മാർ ഇസഹാഖിന്റെ ആദ്യകാല ജീവിതത്തെപറ്റി വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. ഇദ്ദേഹം കശ്കർ സ്വദേശിയായിരുന്നു എന്ന് കരുതപ്പെടുന്നു. സെലൂക്യാ-ക്ടെസിഫോണിലെ മുൻ മെത്രാപ്പോലീത്ത ആയിരുന്ന തോമാർസായുടെ ബന്ധുവായിരുന്നു ഇദ്ദേഹം എന്നും പാരമ്പര്യം ഉണ്ട്. സസ്സാനിദ് സാമ്രാജ്യത്തിൽ ക്രൈസ്തവർക്കെതിരേ രൂക്ഷമായ മതമർദ്ധം നടന്നിരുന്ന കാലത്താണ് അദ്ദേഹം സെലൂക്യാ-ക്ടെസിഫോണിന്റെ മെത്രാപ്പോലീത്തയായി തിരഞ്ഞെടുക്കപ്പെട്ടത്. മുൻ മെത്രാപ്പോലീത്തയായിരുന്ന ഖയ്യോമയ്ക്ക് ശേഷമുണ്ടായ നീണ്ട കാലത്തെ ഒഴിവിന് വിരാമമിട്ട് 399ലാണ് ഇസഹാഖ് സ്ഥാനമേറ്റത്. യാസ്ദെഗെർദ് ഒന്നാമന്റെ ഭരണകാലത്ത് സസ്സാനിദ് സാമ്രാജ്യവും റോമാ സാമ്രാജ്യവും തമ്മിൽ സൗഹൃദ അന്തരീക്ഷം രൂപപ്പെട്ടുവന്നു. ബൈസന്റൈൻ ചക്രവർത്തി അർക്കാദിയൂസുമായി വ്യക്തിപരമായ സൗഹൃദം യാസ്ദെഗെർദ് കാത്തുസൂക്ഷിച്ചിരുന്നു. 409ൽ അദ്ദേഹം സസ്സാനിദ് സാമ്രാജ്യത്തിലെ ക്രൈസ്തവർക്ക് മതസ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് പ്രഖ്യാപനം നടത്തി. അതിനുശേഷം ഇസഹാഖിന്റെ കാലമത്രയും കിഴക്കിന്റെ സഭയ്ക്ക് സസ്സാനിദ് സാമ്രാജ്യത്തിൽ സമാധാനകാലമായിരുന്നു. എന്നാൽ അതിനുശേഷം വീണ്ടും മതമർദ്ധനം ആരംഭിച്ചു. എന്നാൽ സഭയ്ക്കുള്ള ഔദ്യോഗിക അംഗീകാരം നിലനിന്നു.[1]
410ലെ സെലൂക്യാ-ക്ടെസിഫോൺ സൂനഹദോസ്
[തിരുത്തുക]സാമ്രാജ്യത്തിലെ സഭയുടെ സംഘടനാപരവും ഭരണപരവും വിശ്വാസപരവുമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് യാസ്ദെഗെർദ് 410ൽ ബിഷപ്പുമാരുടെ ഒരു സൂനഹദോസ് സെലൂക്യാ-ക്ടെസിഫോണിൽ വിളിച്ചുചേർത്തോ. അർക്കദിയൂസിന്റെ പ്രതിനിധിയായി മെയാപ്രിക്കട്ടിലെ മെത്രാനായിരുന്ന മാറൂഥയും ഇതിൽ പങ്കുചേർന്നു. 325ലെ നിഖ്യാ സൂനഹദോസിന്റെയും 381ലെ കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസിന്റെയും തീരുമാനങ്ങൾ കിഴക്കിന്റെ സഭയിൽ അംഗീകരിച്ചത് ഈ സൂനഹദോസിൽ വെച്ചാണ്. റോമൻ ബൈസന്റൈൻ സഭയുടെ മാതൃകയിൽ കിഴക്കിന്റെ സഭയെ വിവിധ മെത്രാപ്പോലീത്തൻ പ്രവിശ്യകളായി ക്രമീകരിച്ചത് ഈ സൂനഹദോസാണ്. സസ്സാനിദ് സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരമായ സെലൂക്യാ-ക്ടെസിഫോണിലെ മെത്രാപ്പോലീത്തയായിരുന്ന മാർ ഇസഹാഖ് സൂനഹദോസിൽ വലിയ മെത്രാപ്പോലീത്തയായും കിഴക്കിന്റെ സഭയുടെ പ്രധാനാചാര്യനായും അംഗീകരിക്കപ്പെട്ടു.[4]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Rompay, Lucas Van (2011). Brock, Sebastian P.; Butts, Aaron M.; Kiraz, George A. (eds.). Isḥaq. Gorgias Press.
- ↑ Brock, Sebastian P. ISAAC. Encyclopaedia Iranica.
- ↑ Labourt, Jérôme (1910). Isaac of Seleucia. Vol. 8. The Catholic Encyclopedia.
- ↑ 4.0 4.1 T.V. Philip. Christianity in Persia. East of the Euphrates: Early Christianity in Asia (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-03-20.