പുരാതന പൗരസ്ത്യ സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Ancient Church of the East
Church Church of the Virgin Mary in Baghdad.jpg
കന്യാമറിയത്തിന്റെ പള്ളി, ബാഗ്ദാദ്, ഇറാക്ക്
ചുരുക്കെഴുത്ത്ACE
വർഗംകിഴക്കിന്റെ സഭ
വിഭാഗംപൗരസ്ത്യ ക്രിസ്തീയത
കാഴ്ചപ്പാട്സുറിയാനി ക്രിസ്തീയത
മതഗ്രന്ഥം
ദൈവശാസ്ത്രംപൗരസ്ത്യ സുറിയാനി ദൈവശാസ്ത്രം
സഭാ സംവിധാനംഎപ്പിസ്കോപ്പൽ
കാതോലിക്കാ-
പാത്രിയർക്കീസ്
മാർ യാക്കോബ് മൂന്നാമൻ ദാനിയേൽ
സംഘടനകൾവേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് (WCC)
ഭാഷസുറിയാനി
ആരാധനാക്രമംപൗരസ്ത്യ സുറിയാനി ആചാരക്രമം
മുഖ്യകാര്യാലയംബാഗ്ദാദ്, ഇറാക്ക്
ഭരണമേഖലലോകവ്യാപകം
അധികാരമേഖലലോകവ്യാപകം
സ്ഥാപകൻപാരമ്പര്യം അനുസരിച്ച്, യേശുക്രിസ്തു
തോമാ ധാർമ്മോ
മാതൃസഭഅസ്സീറിയൻ പൗരസ്ത്യ സഭ
പിളർപ്പുകൾഅസ്സീറിയൻ പൗരസ്ത്യ സഭ (1968)
കൽദായ സുറിയാനി സഭ (1995)
അംഗങ്ങൾ70,000 (1968ൽ);[2]

അസ്സീറിയൻ സഭയിൽ ജൂലിയൻ കലണ്ടർ അടിസ്ഥാനമാക്കിയ ആരാധനക്രമം നിലനിർത്തിയ വിഭാഗമാണ് പുരാതന പൗരസ്ത്യ സഭ (ഇംഗ്ലീഷ്: Ancient Church of the East). ബാഗ്ദാദ് ആണ് ഈ സഭയുടെ ആസ്ഥാനം. മാർ‍ ശെമഊൻ ൨൩‍ പാത്രിയർക്കീസിന്റെ കാലശേഷം കുടുംബവാഴ്ചാ വിരുദ്ധരും കലണ്ടർ പരിഷ്കരണ വിരുദ്ധരുമായവർ 1968-ൽ മാർ‍ തോമ ധർ‍മോയെ പാത്രിയർക്കീസാക്കി. ഏതാനും വർ‍ഷങ്ങൾ ഈ കക്ഷിയ്ക്കായിരുന്നു ഇറാഖി സർ‍ക്കാരിന്റെ ഔദ്യോഗിക അംഗീകാരം. പിന്നീട് പിന്തുണ മറുകക്ഷിയ്ക്കായി.

മാർ‍ തോമ ധർ‍മോയുടെ കാലശേഷം 1970-ൽ തെരഞ്ഞെടുക്കപ്പെട്ട് 1972 ഫെബ്രുവരി 20-നു് വാഴിയ്ക്കപ്പെട്ട പരിശുദ്ധ ആദ്ദായി രണ്ടാമനായിരുന്നു 11 February 2022 വരെ ഈ സഭയുടെ കാതോലിക്കോസ്-പാത്രിയർക്കീസ്. 1995-ൽ‍ ഈ സഭയുടെ കേരള ശാഖ (കൽദായ സുറിയാനി സഭ) അസ്സീറിയൻ പൗരസ്ത്യ സഭയിൽ ലയിച്ചു. നിലവിൽ മാർ യാക്കോബ് മൂന്നാമൻ ദാനിയേൽ ആണ് സഭയുടെ പരമാദ്ധ്യക്ഷൻ.


  1. "Peshitta | Syriac Bible". Encyclopedia Britannica.
  2. Baumer 2006, p. 272.
"https://ml.wikipedia.org/w/index.php?title=പുരാതന_പൗരസ്ത്യ_സഭ&oldid=3793251" എന്ന താളിൽനിന്ന് ശേഖരിച്ചത്