ഇനന്ന [a] സ്നേഹം, സൗന്ദര്യം, ലൈംഗികത, ആഗ്രഹം, ഫെർട്ടിലിറ്റി, യുദ്ധം, നീതി, രാഷ്ട്രീയ ശക്തി എന്നിവയുമായി ബന്ധപ്പെട്ട പുരാതന മെസൊപ്പൊട്ടേമിയൻ ദേവതയാണ്. ഇനന്ന തുടക്കത്തിൽ സുമേറിൽ ആരാധിക്കപ്പെടുകയും പിന്നീട് അക്കാദിയന്മാർ, ബാബിലോണിയർ, അസീറിയർമാർഇഷ്തർ എന്ന പേരിൽ ആരാധിച്ചു. [b]"സ്വർഗ്ഗരാജ്യത്തിലെ രാജ്ഞി" എന്നറിയപ്പെട്ട ഇനന്ന ഊരുക്കിനടുത്തുള്ള, ഇയന്നാ എന്ന ക്ഷേത്രത്തിൻെറ സംരക്ഷക ദേവതയായിരുന്നു. മനുഷ്യരിലും മൃഗങ്ങളിലും ലൈംഗികാസക്തി ജനിപ്പിക്കുന്ന ഇഷ്ടാറിന് അടിമകളെബലികഴിച്ചിരുന്നു. ചന്ദ്രദേവനായ സീനിന്റെ പുത്രിയായും സൂര്യദേവനായ ഷാമാഷിന്റെ സഹോദരിയായും കരുതപ്പെടുന്ന ഇഷ്ടാറിന്റെ കാമുകനാണ് തമൂസ്. തമൂസിന്റെ വിയോഗത്തിൽ അനുശോചിക്കാൻ വിശ്വാസികൾ ജൂൺ-ജൂലൈ മാസങ്ങളിൽ കൂട്ടക്കരച്ചിൽ നടത്താറു്. ജൂലൈ-ആഗസ്ത് മാസങ്ങളിൽ തമൂസിന്റെ തിരിച്ചുവരവും ആഘോഷിക്കും. ക്രിസ്തുമതത്തിന്റെ ആവിർഭാവത്തിനുമുമ്പ് റോമിൽ ഈ ദേവതയെ ആരാധിച്ചിരുന്നു. യുദ്ധദേവതയായും ഇഷ്ടാർ ആരാധിക്കപ്പെട്ടിരുന്നു.