ഇബ്രാഹിം ബേവിഞ്ച
കേരളത്തിലെ ഒരു സാഹിത്യകാരനും, ഗ്രന്ഥകർത്താവുമാണ് ഇബ്രാഹിം ബേവിഞ്ച. മലയാള സാഹിത്യകാരൻ, ഗ്രന്ഥകർത്താവ്. കേരള സാഹിത്യ അക്കാദമി അംഗം[1], കോഴിക്കോട് സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് (മലയാളം) അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.[2]2012 ൽ വീണ്ടും സാഹിത്യ അക്കാദമി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.[3]
ജീവിതരേഖ[തിരുത്തുക]
1954 മെയ് 30-ന് കാസർഗോഡ് ജില്ലയിലെ ബേവിഞ്ചയിൽ ജനിച്ചു. പിതാവ് അബ്ദുല്ലക്കുഞ്ഞ് മുസ്‌ലിയാർ. കാസർഗോഡ് ഗവ. കോളേജ്, പട്ടാമ്പി സംസ്‌കൃത കോളേജ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ പഠിച്ചു. മലയാള സാഹിത്യത്തിൽ എം.എ, എം. ഫിൽ ബിരുദധാരി. ചന്ദ്രിക ദിനപത്രത്തിന്റെ കാസർഗോഡ് ലേഖകനായും സഹപത്രാധിപരായും ജോലി ചെയ്തു. കാസർഗോഡ് ഗവ. കോളേജിൽ മലയാളം അധ്യാപകനായി വിരമിച്ചു. ചന്ദ്രിക വാരാന്തപ്പതിപ്പിൽ പ്രസക്തി, വാരാദ്യമാധ്യമത്തിൽ പോയമാസ കഥകൾ, ആരാമം വനിതാ മാസികയിൽ പെൺവഴികൾ എന്നീ പംക്തികൾ എഴുതി. എം.എസ്.എഫിന്റെ സംസ്ഥാന പ്രവർത്തക സമിതി അംഗം, അവിഭക്ത കണ്ണൂർ ജില്ലാ ട്രഷറർ, കാസർഗോഡ് ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. കേരള സാഹിത്യ അക്കാദമി അംഗം, കോഴിക്കോട് സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് (മലയാളം) അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
കൃതികൾ[തിരുത്തുക]
- ഇസ്‌ലാമിക സാഹിത്യ മലയാളത്തിൽ
- മുസ്‌ലിം സാമൂഹിക ജീവിതം മലയാളത്തിൽ
- ഉബൈദിന്റെ കവിതാലോകം.
അവലംബം[തിരുത്തുക]
- ↑ കേരള സാഹിത്യ അക്കാദമി അംഗങ്ങൾ "കേരള സാഹിത്യ അക്കാദമി" Check
|url=
value (help). ശേഖരിച്ചത് 2015 സെപ്റ്റംബർ 13. - ↑ http://iphkerala.com/Author/Ibrahim%20Bevincha.html
- ↑ http://www.kvartha.com/2012/03/second-opportunity-to-ibrahim-bevije.html