Jump to content

ഇന്ത്യയുടെ റയിൽ ബജറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേന്ദ്ര ബജറ്റുമായി ലാലു പ്രസാദ്

ഭാരത സർക്കാരിൻറെ ഉടമസ്ഥതയിലുള്ള, ഇന്ത്യയിലെ ഏറ്റവുംവലിയ പൊതുമേഖലാസ്ഥാപനമായ ഇന്ത്യൻ റെയിൽവേയുടെ വാർഷിക ധനകാര്യപ്രസ്താവനയാണ് റയിൽ ബജറ്റ്. എല്ലാ വർഷവും ഇന്ത്യയുടെ കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യൻ റെയിൽവേ മന്ത്രിയാണ് പാർലമെൻറിൽ റയിൽ ബജറ്റ് അവതരിപ്പിക്കുന്നത്.

ചരിത്രം

[തിരുത്തുക]

ബ്രിട്ടിഷ് ഇന്ത്യയിൽ 1860 ഫിബ്രുവരി 18 നാണ് ആദ്യത്തെ ബജറ്റ് അവതരിപ്പിക്കുന്നത്. തുടക്കത്തിൽ പൊതുബജറ്റിൻറെ ഭാഗമായിരിന്നു റയിൽ ബജറ്റ്. 1920-21 ൽ രൂപികൃതമായ, ബ്രിട്ടിഷ് റയിൽവേ സാമ്പത്തിക വിദഗ്ദ്ധനായിരുന്ന വില്ല്യം അക്വർത്തിൻറെ നേതൃത്ത്വത്തിലുള്ള പത്തംഗ അക്വർത്ത് കമ്മറ്റിയുടെ ശുപാർശ അനുസരിച്ച് 1924 ൽ റയിൽ ബജറ്റ് പൊതുബജറ്റിൽ നിന്നും വേർപെടുത്തി.. സ്വതന്ത്ര ഇന്ത്യയിലും ഇതേ രീതി തന്നെയാണ് അനുവർത്തിച്ചുവരുന്നത്. എന്നാൽ 2017 മുതൽ റെയിൽ ബജറ്റ് പൊതുബജറ്റിൽ ലയിപ്പിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ ഒരു അഞ്ചംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതു നിലവിൽവരുന്നതോടെ 92 വർഷത്തെ ചരിത്രമുള്ള റയിൽ ബജറ്റാണ് ഇല്ലാതാകുന്നത്.[1] സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ റയിൽ ബജറ്റ് അവതരിപ്പിച്ചത് ഇന്ത്യയുടെ ആദ്യ റയിൽവേ മന്ത്രിയും രണ്ടാമത്തെ ധനകാര്യമന്തിയുമായിരിന്ന ജോൺ മത്തായിയാണ്. 1994 ൽ റയിൽ ബജറ്റ് ആദ്യമായി തത്സമയം പ്രക്ഷേപണം ചെയ്യപ്പെട്ടു. റയിൽ ബജറ്റ് അവതരിപ്പിച്ച ഏക വനിത മമത ബാനർജിയാണ്‌. ഏറ്റവും കൂടുതൽ തവണ റയിൽ ബജറ്റ് അവതരിപ്പിച്ചത് ജഗജീവൻ റാം ആണ് (ഏഴ് തവണ).[2]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇന്ത്യയുടെ_റയിൽ_ബജറ്റ്&oldid=4018596" എന്ന താളിൽനിന്ന് ശേഖരിച്ചത്