Jump to content

ഇന്ത്യയുടെ കേന്ദ്രബജറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയുടെ വാർഷിക ബജറ്റാണ് കേന്ദ്ര ബജറ്റ് എന്ന് പൊതുവിൽ അറിയപ്പെടുന്ന വാർഷിക ധനകാര്യപ്രസ്താവന. ഭരണഘടനയുടെ അനുഛേദം 112 അനുസരിച്ച് ഓരോ വർഷവും ഇന്ത്യൻ പാർലമെണ്ടിൻറെ ഇരുസഭകളുടെയും മുന്നിൽ ബജറ്റ് വയ്ക്കനമെന്നുണ്ട്. രാഷ്ട്രത്തിൻറെ ധനകാര്യമണ്ഡലത്തിൻറെ നേതാവായ ധനകാര്യമന്ത്രിയുടെ സഹായത്തോടെയാണ് രാഷ്ട്രപതി ഇപ്രകാരം ചെയ്യുന്നത്.2016 വരെ എല്ലാവർഷവും ഫെബ്രുവരിയിലെ അവസാനത്തെ പ്രവൃത്തിദിവസമാണ് കേന്ദ്ര ധനകാര്യമന്ത്രി പാർലമെന്റിൽ ബജറ്റ് അവതരിപ്പിച്ചിരുന്നത്.എന്നാൽ 2017 മുതൽ ഫെബ്രുവരിയിലെ ആദ്യ ദിനം(ഫെബ്രുവരി 1)ആണ് ബജറ്റ് അവതരിപ്പിക്കുന്നത്.ഇന്ത്യയിൽ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ ഒന്നിന് കേന്ദ്ര ബജറ്റ് നടപ്പിൽവിൽ വരുന്നു. അതിനു മുമ്പായി ബജറ്റ് പാർലമെണ്ടിൻറെ ഇരുസഭകളിലും വോട്ടെടുപ്പോടെ പാസ്സാക്കേണ്ടതുണ്ട്.[1]

ചരിത്രം

[തിരുത്തുക]

ബ്രിട്ടിഷ് ഇന്ത്യയിൽ 1860 ഫിബ്രുവരി 18 നാണ് ആദ്യത്തെ ബജറ്റ് അവതരിപ്പിക്കുന്നത്. വൈസ്രോയിയുടെ ഇന്ത്യൻ കൌൺസില്ലിലെ ധനകാര്യ അംഗമായ ജെയിംസ് വിത്സൺ ആണ് ആദ്യത്തെ ബജറ്റ് തയ്യാറാക്കി അവതരിപ്പിച്ചത്. പിന്നീട് 1909 ലെ മിൻറോ-മോർലി ഭരണപരിഷ്ക്കാരം അനുസരിച്ച് എല്ലാ വർഷത്തിലെയും ആദ്യപാദത്തിൽ നിയമനിർമ്മാണ സഭയിൽ ധനകാര്യ അംഗം ബജറ്റ് അവതരിപ്പിക്കണമെന്നും അത് ചർച്ചകൾക്ക് വിധേയമാക്കണമെന്നും വ്യവസ്ഥ ചെയ്തു.[2] തുടക്കത്തിൽ പൊതുബജറ്റിൻറെ ഭാഗമായിരിന്ന റയിൽ ബജററ്റ് അക്വർത്ത് കമ്മറ്റിയുടെ ശുപാർശ അനുസരിച്ച് 1924 ൽ വേർപെടുത്തി. സ്വതന്ത്ര ഇന്ത്യയിലും ഇതേ രീതി തന്നെയാണ് അനുവർത്തിച്ചുവരുന്നത്. എന്നാൽ 2017 മുതൽ റെയിൽ ബജറ്റ് പൊതുബജറ്റിൽ ലയിപ്പിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ ഒരു അഞ്ചംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.[3] [4]സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത് ഇന്ത്യയുടെ ആദ്യ ധനകാര്യമന്ത്രി ആയിരുന്ന ആർ.കെ. ഷണ്മുഖം ചെട്ടി ആണ്. 1964 ഫെബ്രുവരി 29 ന്ഇ ബജറ്റ്ന്ത്യ അവതരിപ്പിച്ച മൊറാർജി ദേശായി ആണ് ജന്മദിനത്തിൽ ബജറ്റ്ൽ അവതരിപ്പിച്ച ഏക വ്യക്തി. ബജറ്റ് അവതരിപ്പിച്ച ഏക വനിതയാണ്‌ ഇന്ദിരാഗാന്ധി.

1947 ൽ ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്ന ആർ.കെ. ഷണ്മുഖം ചെട്ടി

ബജറ്റ്

[തിരുത്തുക]

ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ചെലവുകൾ രണ്ട് പ്രത്യേക ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. കൺസോളിഡേറ്റട് ഫണ്ട് ഓഫ് ഇന്ത്യയിൽ ചേർത്തിട്ടുള്ള വോട്ടുചെയ്യേണ്ട ആവശ്യമില്ലാത്ത ചെലവുകളും വോട്ടുചെയ്യേണ്ട ആവശ്യമുള്ള ചെലവുകളും ആണ് അവ. വോട്ടുചെയ്യേണ്ട ആവശ്യമില്ലാത്ത ചെലവുകൾ താഴെ പറയുന്നവയാണ്.

ഭരണഘടനയനുസരിച്ച്, ഉത്തരവാദപ്പെട്ടിട്ടുള്ള ഇനങ്ങളെന്ന നിലയ്ക്ക് ഈ ചെലവിനങ്ങൾ പാർലമെൻറ് വോട്ടുചെയ്ത് പാസ്സാക്കേണ്ടതില്ലെങ്കിലും ഇരുസഭകൾക്കും അതിൽ ഏതിനെക്കുറിച്ചും ചർച്ച ചെയ്യാം. വോട്ടുചെയ്യേണ്ട ആവശ്യമുള്ള ചെലവുകളെ സമ്പന്ധിച്ചിടത്തോളം അടങ്കൽ തുകകൾ ഗ്രാൻറിനുവേണ്ടിയുള്ള ഡിമാൻറ് രൂപത്തിൽ ലോകസഭയുടെ മുമ്പിൽ വയ്ക്കണം. ഈ ഡിമാൻറുകളെ സഭയ്ക്ക് സ്വീകരിക്കുവാനോ തള്ളുവാനോ അധികാരമുണ്ട്.[5][6]

അവലംബം

[തിരുത്തുക]
  1. "Union Budget Malayalam".
  2. http://www.gktoday.in/blog/history-of-budget-in-india/
  3. http://www.thehindu.com/news/national/railway-budget-to-be-merged-with-general-budget-from-2017/article8988441.ece
  4. "കേന്ദ്ര ബജറ്റ് 2017: പ്രത്യക്ഷ നികുതി ഘടനയിൽ വൻ മാറ്റത്തിനു സാധ്യത".
  5. ഇന്ത്യൻ ഭരണഘടന, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ISBN:978-81-7638-631-9, പുറം 279
  6. "Union Budget Malayalam". Archived from the original on 2020-02-01.