ഇത്തിസലാത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എമിറേറ്റ്സ് ടെലികമ്മ്യൂണിക്കേഷൻ കോർപ്പറേഷൻ
Public company (ADXEtisalat)
വ്യവസായംവിദൂരാശയവിനിമയം
സ്ഥാപിതം5 ഒക്ടോബർ 1976 (1976-10-05)
ആസ്ഥാനം,
Area served
ലോകമെമ്പാടും
പ്രധാന വ്യക്തി
Mohammed Hassan Omran Chairman
Mohammed Al Qamzi CEO
ഉത്പന്നംFixed line and mobile telephony, Internet services, digital television
വരുമാനംIncrease AED 31.9 billion (2010)
Decrease AED 7.6 billion (2010)
മൊത്ത ആസ്തികൾIncrease AED 42.6 billion (2010)
Number of employees
11,000 (2009)
വെബ്സൈറ്റ്http://www.etisalat.ae.

യുഎഇ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ് ഇത്തിസലാത്ത്. 1976 ആഗസ്റ്റ് 30 ന് ഈസാ മുഹമ്മദ് സുവൈദിയാണ് കമ്പനി സ്വാപിച്ചത്. 18 രാജ്യങ്ങളിൽ ഇത്തിസലാത്ത് സേവനം നൽകുന്നുണ്ട്. 2012 ഫോബ്സ് മാസിക ഫെബ്രുവരി പ്രകാരം യുഎയിലെ ശക്തമായ കമ്പനികളിലൊന്നാണിത്[1]. യുഎഇ യിലെ ടെലികോം കമനികളിൽ ഒന്ന് ഇത്തിസാലാത്തും മറ്റൊന്ന് എമിറേറ്റ്സ് ഇന്റെർഗ്രേറ്റഡ് ടെലിക്കമ്മ്യൂണിക്കേഷൻ അഥവാ "ഡു"വുമാണ്. 2011, ഫെബ്രുവരിയിൽ എത്തിസലാത്തിൻറെ മൊത്തവരുമാനം $8.4 ബില്യൺ യുഎസ് ഡോളറും(AED 31.9 ബില്യൺ) ലാഭം $2.078 ബില്യൺ യുഎസ് ഡോളറുമായിരുന്നു(AED 7.631 ബില്യൺ)[2] . മധ്യ പൂർവ്വ ദേശത്തെ പ്രധാന ഇൻറർനെറ്റ് ഹബ്ബുകളിലൊന്നാണ് ഇത്തിസലാത്ത്. പ്രദേശത്തുള്ള മറ്റ് ടെലികമ്മ്യൂണിക്കേഷൻ ഓപ്പറേറ്റർമാർക്ക് കണക്റ്റിവിറ്റി നൽകുന്നത് ഇത്തിസലാത്താണ്[3]. മധ്യേഷ്യ, ആഫ്രിക്ക എന്നിവടിങ്ങളിലെ പ്രധാന ടെലഫോൺ സേവനം എത്തിസാലാത്താണ് നൽകുന്നത്[4].

തുറന്ന ഇന്റർനെറ്റ്‌ സ്വാതന്ത്ര്യരം ചില രാജ്യങ്ങളിൽ ഇത്തിസാലാത്ത്‌ അനുവദിക്കുന്നില്ല. അശ്ലീലവും അപകടകരവുമായ വെബ്സൈറ്റുകൾ (ഉദാ: ലൈഗ്ഗികവൈകൃത സൈറ്റുകൾ, ഇസ്ലാമിക വിരുദ്ധ സൈറ്റുകൾ ) മുതലായവ യു.എ .ഇ പോലുള്ള രാജ്യങ്ങളിൽ തടയപ്പെട്ടിരിക്കുന്നു .

2009-ൽ ഇന്ത്യയിൽ രംഗപ്രവേശനം ചെയ്ത ഇത്തിസാലാത്ത് 2ജി സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ടു പിൻ വാങ്ങുകയായിരുന്നു.

ന്യൂയോർക്ക്, ലണ്ടൻ, ആംസ്റ്റർഡാം, ഫ്രാങ്ക്ഫുർട്ട്, പാരീസ്, സിംഗപ്പൂർ എന്നിവടങ്ങളിൽ പോയിന്റ് ഓഫ് പ്രസൻസ് സേവനം നൽകി വരുന്നു. 2011 ഡിസംബറോടെ നാലാം തലമുറ സേവനമായ ലോങ്ങ് ടേം ഇവലൂഷൻ ആരംഭിച്ചു[5].

അവലംബം[തിരുത്തുക]

  1. http://www.khaleejtimes.com/DisplayArticle08.asp?xfile=data/theuae/2012/March/theuae_March43.xml&section=theuae
  2. "Etisalat announces 2% Revenue growth and AED 7.6 Billion Profit for 2010". Etisalat.ae. ശേഖരിച്ചത് 14 November 2011.
  3. BGP Routing Looking Glass for Etisalat's AS
  4. "Etisalat – Carrier & Wholesale". etisalat.ae. 10 October 2010. ശേഖരിച്ചത് 10 October 2010.
  5. "Apple's iPad 3 is incompatible with the Middle East 4G". dubaiblog.it. ശേഖരിച്ചത് 29 March 2012. Text "29 March 2012 " ignored (help)
"https://ml.wikipedia.org/w/index.php?title=ഇത്തിസലാത്ത്&oldid=2273242" എന്ന താളിൽനിന്ന് ശേഖരിച്ചത്