ഇത്തിത്താനം ഗജമേള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മദ്ധ്യ കേരളത്തിലെ പ്രധാന ഗജമേളയാണ് ഇത്തിത്താനം ഗജമേള. ചങ്ങനാശ്ശേരി താലൂക്കിലെ ഇത്തിത്താനത്ത് സ്ഥിതിചെയ്യുന്ന പുരാതന ദേവിക്ഷേത്രമായ ഇത്തിത്താനം ഇളങ്കാവ് ദേവിക്ഷേത്രത്തിലാണ് ഈ മഹാമേള നടക്കുന്നത്. [1] ക്രി.വർഷം 2000- മുതലാണ് ക്ഷേത്രത്തിൽ ഗജമേള ആരംഭിച്ചത്. നെറ്റിപ്പട്ടം തുടങ്ങീയ ആടയാഭരണങ്ങളില്ലാതെ ആനകളെ അണിനിരത്തുന്ന ഗജമേളയെന്ന പ്രത്യേതയും ഇതിനുണ്ട്. ഒൻപതാം ഉത്സവത്തിനാണ് ഗജമേള നടത്തുന്നത്. ഗജസ്നേഹികളെ ആഘർഷിക്കുന്ന ഗജസംഗമം കാണാൻ നിരവധി ആൾക്കാർ ക്ഷേത്രത്തിൽ എത്താറുണ്ട്. ഗജരത്നം കിട്ടിയ ആനയെകൂടാതെ പൊക്കം മേറിയ ആനയെയും തിരഞ്ഞെടുക്കുന്നു. ആ ആനയാണ് അന്നത്തെ കാഴ്ചശ്രീബലിക്കും ശ്രീഭൂതബലിക്കും വിളക്കിനും എഴുന്നള്ളിക്കുന്നത്.

ഇത്തിത്താനം ഗജമേളയിൽ ഗജരാജരത്നം കിട്ടിയവർ[തിരുത്തുക]

വർഷം ഗജരാജരത്നം
പട്ടം
ഇഭരാജകുലപതി
പട്ടം
പങ്കെടുത്ത ആനകൾ
2006 പാമ്പാടി രാജൻ Pampadi Rajan.JPG
2007 പാമ്പാടി രാജൻ Pampadi Rajan.JPG
2008 മലയാലപ്പുഴ രാജൻ
2009 തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ Thechikottukavu Ramachandran DSC04377.JPG
2010 മംഗലാംകുന്ന് അയ്യപ്പൻ
2011 തിരുവമ്പാടി ചെറിയ ചന്ദ്രശേഖരൻ[2] [3]Uthralikavu DSC00246.JPG
2012 പാമ്പാടി രാജൻ Pampadi Rajan.JPG ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ [4]CherpulasserySekharan.jpg 23
2013 പാമ്പാടി രാജൻ Pampadi Rajan.JPG പുതുപ്പള്ളി സാധു [5] 25
2014 പാമ്പാടി രാജൻ Pampadi Rajan.JPG 25
2015 പാമ്പാടി രാജൻ Pampadi Rajan.JPG തൃക്കടവൂർ ശിവരാജൂ[6] Ana trikkadavoor Sivaraj.JPG 17

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇത്തിത്താനം_ഗജമേള&oldid=2172275" എന്ന താളിൽനിന്ന് ശേഖരിച്ചത്