പാമ്പാടി രാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാമ്പാടി രാജൻ

മദ്ധ്യകേരളത്തിലെ ഒരു ആനയാണ് പാമ്പാടി രാജൻ. കേരളത്തിലുള്ള മിക്ക പ്രധാന ഉത്സവങ്ങളിലും, തൃശ്ശൂർ പൂരം തുടങ്ങിയ പ്രമുഖ പൂരങ്ങളിലും പങ്കെടുത്തിട്ടുണ്ട് . രാജന്റെ ഉയരം 314.6 സെ.മീ. ആണ്. [1] [2] തലപ്പൊക്കമുള്ള നാടൻ ആനകളിൽ മുമ്പനാണ് പാമ്പാടി രാജൻ.[3] ഉറച്ച ശരീരവും പ്രൗഢഗംഭീരമായ നടത്തവുള്ള രാജന് മദപ്പാടും വളരെ കുറവാണ്.[അവലംബം ആവശ്യമാണ്] തടിച്ച തുമ്പിക്കൈയും വീണെടുത്ത കൊമ്പുകളും അമരത്തിന് താഴെവരെ നീണ്ടുകിടക്കുന്ന ഒരു ചെറിയ വളവുള്ള വാലും എഴുന്നള്ളിക്കുമ്പോൾ അവന്റെ ആകാരഭംഗി വർദ്ധിപ്പിക്കുന്നു.[അവലംബം ആവശ്യമാണ്] ലക്ഷണത്തികവുളള ഈ ആനക്ക് വിവിധ ഗജമേളകളിൽ നിന്നായി ഗജേന്ദ്രൻ, ഗജമാണിക്യം, ഗജരാജരത്നം, ഗജരാജ പ്രജാപതി തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.[3]

ഗജരാജൻ, ഗജകേസരി, ഗജരെത്നം എന്നീ പട്ടങ്ങൾ സ്വന്തമാക്കിയ പാമ്പാടി രാജൻ ഗജമാണിക്യം പട്ടം ലഭിച്ച ഏക ആനയാണ്.[അവലംബം ആവശ്യമാണ്] കോട്ടയം ചങ്ങനാശ്ശേരിക്കടുത്തുള്ള ഇത്തിതാനത് വച്ച് നടക്കുന്ന ഇത്തിതാനം ഗജമേളയിൽ 2006, 2007,2014 എന്നീ വർഷങ്ങളിൽ വിജയിയായിട്ടുണ്ട് പാമ്പാടി രാജൻ .

പ്രശസ്തി[തിരുത്തുക]

ആനകൾക്കിടയിൽ പാമ്പാടി രാജൻ "ഒരു സൂപ്പർതാരമാണ്" എന്ന് കണക്കാക്കപ്പെടുന്നു. [4][5] ഉയരം കൂടിയതാകണം കാരണം.

നാലമിടത്തിലെ ലേഖനത്തിലെ ലേഖനത്തിൽ എസ്.കുമാർ ഇങ്ങനെ പറയുന്നു - "തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് കേരളത്തിൽ ഏറ്റവും അധികം പേരും പ്രശസ്തിയും ആവശ്യക്കാരും ഉള്ള ആന. അതു കഴിഞ്ഞാൽ, പാമ്പാടി രാജൻ, മംഗലാംകുന്ന് കർണ്ണൻ, ചെർപ്ലശേãരി രാജശേഖരൻ, മംഗലാംകുന്ന് അയ്യപ്പൻ, ചെരുപ്പുളശ്ശേരി പാർഥൻ,ചിറക്കൽ കാളിദാസൻ,തിരുവമ്പാടി ശിവസുന്ദർ,ഗുരുവായൂർ വലിയ കേശവൻ തുടങ്ങിയ ആനകൾ. കോടികൾ മറിയുന്ന കേരളത്തിലെ ഉത്സവ വിപണിയിലെ സൂപ്പർതാരങ്ങളാണിവർ. കോൾഷീറ്റിന്റെ കാര്യത്തിൽ രാമചന്ദ്രനോളം എത്തില്ലെങ്കിലും തിരക്കനുസരിച്ച് അമ്പതിനായിരം മുതൽ ഒരുലക്ഷത്തിനടുത്തൊക്കെ ഇവരിൽ പലർക്കും ഒരുദിവസത്തെ ഏക്കം കിട്ടാറുമുണ്ട്." പാമ്പാടി രാജനെ പറ്റി ഒരു ആൽബം പുറത്തിറങ്ങുകയുണ്ടായി എന്ന് സ്റ്റാർഎലിഫന്റ്സ് എന്ന ആനകളുടെ ഫാൻ വെബ്സൈറ്റ് പറയുന്നു [6] [7]

ക്രൂരത ആരോപണം[തിരുത്തുക]

റോല്ലോ റോമിയോ കേരളത്തിലെ ആനകളുടെ ദുരിതങ്ങളെ പറ്റി ന്യൂ യോർക്ക്‌ ടൈംസ്‌ ഇന് വേണ്ടി ഏഴുതിയ ലേഖനത്തിൽ മദപ്പാടിന്റെ ലക്ഷണം കണ്ടിട്ടും പാമ്പാടി രാജനെ എഴുന്നള്ളിപ്പിച്ച ഒരു സംഭവം നേരിട്ട് കണ്ടതായി പറയുന്നുണ്ട്. [8]

അവലംബം[തിരുത്തുക]

  1. വനംവകുപ്പിന്റെ നേതൃത്വത്തിൽ നാട്ടാനകളുടെ പരിശോധന
  2. http://www.madhyamam.com/news/160457/120330
  3. 3.0 3.1 "യൗവനകാന്തിയിൽ പാമ്പാടി രാജൻ, മാതൃഭൂമി". Archived from the original on 2011-01-19. Retrieved 2011-08-10.
  4. http://www.nalamidam.com/archives/17542
  5. http://www.nytimes.com/2013/08/18/magazine/the-life-of-celebrity-elephants-in-india.html?_r=0
  6. http://www.starelephants.com/more/blog/entry/2012-04-13-13-51-16.html[പ്രവർത്തിക്കാത്ത കണ്ണി]
  7. http://www.youtube.com/watch?v=SbTR8v3YTpA
  8. http://www.nytimes.com/2013/08/18/magazine/the-life-of-celebrity-elephants-in-india.html?_r=0
പാമ്പാടി രാജൻ നാല്പത്തെണ്ണീശ്വരം മഹാദേവക്ഷേത്രം ഗജപൂജയിൽ

External sources[തിരുത്തുക]

[Pambadi Rajan in StarElephants|http://www.starelephants.com/elephants/directory/pambadi-rajan.html Archived 2013-10-14 at the Wayback Machine.]

"https://ml.wikipedia.org/w/index.php?title=പാമ്പാടി_രാജൻ&oldid=3806010" എന്ന താളിൽനിന്ന് ശേഖരിച്ചത്