ഇതിനുമപ്പുറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇതിനുമപ്പുറം
സംവിധാനംമനോജ് ആലുങ്കൽ
നിർമ്മാണംമനോജ് ആലുങ്കൽ
രചനമനോജ് ആലുങ്കൽ
അഭിനേതാക്കൾറിയാസ് ഖാൻ, മീര ജാസ്മിൻ
സംഗീതംവിദ്യാധരൻ മാസ്റ്റർ
ഗാനരചനഡോ. മധു വാസുദേവൻ
രാജ്യംഇന്ത്യ
ഭാഷമലയാളം

2015 സെപ്റ്റംബർ 14-ന് പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇതിനുമപ്പുറം. ആഗ്ന മീഡിയയുടെ ബാനറിൽ പുറത്തിറങ്ങിയ ഈ ചലച്ചിത്രത്തിന്റെ സംവിധാനം, രചന, നിർമ്മാണം എന്നിവ മനോജ് ആലുങ്കൽ ആണ് ചെയ്തിരിക്കുന്നത്. റിയാസ് ഖാനും മീര ജാസ്മിനും ആണ് മുഖ്യവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

കഥാസംഗ്രഹം[തിരുത്തുക]

രുഖ്മിണി (മീര ജാസ്മിൻ) ഒരു ധനിക കുടുംബത്തിലെ അംഗമാണ്. പറഞ്ഞ് വച്ചതിൻപ്രകാരം കല്യാണം നടക്കേണ്ട അന്ന് കുടുംബത്തിലെ ഒരു പാവപ്പെട്ട യുവാവായ കാർത്തികേയന്റെ (റിയാസ് ഖാൻ) കൂടെ രുഖ്മിണി ഒളിച്ചോടുന്നു.[1]

പണത്തിനുവേണ്ടി കല്യാണം കഴിച്ചതായിരുന്നു കാർത്തികേയൻ. പക്ഷെ പണം ഒന്നും ലഭിക്കില്ല എന്ന് കാർത്തികേയൻ മനസ്സിലാക്കുന്നു. കുടുംബം രുഖ്മിണിയെ തള്ളിപ്പറയുന്നു. അതിന്റെ ദേഷ്യം രുഖ്മിണിയുടെ അടുത്ത് തീർക്കുന്ന കാർത്തികേയൻ, പിന്നീട് ദേവു എന്ന് പേരുള്ള ഒരു പെൺകുട്ടിയുമായി ഒളിച്ചോടുന്നു.[2]

അങ്ങനെ ഇരിക്കെ രുഖ്മിണി ഗർഭിണി ആകുന്നു. രുഖ്മിണിയുടെ പിന്നീടുള്ള ബുദ്ധിമുട്ടുകളാണ് സിനിമയുടെ ബാക്കി ഭാഗം.[3]

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Ithinumappuram Malayalam Movie Photos | Images | Wallpapers - metromatinee.com". metromatinee.com. ശേഖരിച്ചത് 2015-10-08.
  2. "Ithinumappuram Malayalam Movie Review, Photos". firstreporternow.com. ശേഖരിച്ചത് 2015-10-08.
  3. "Meera Jasmine's 'Ithinumappuram' to release on August 7". english.manoramaonline.com. ശേഖരിച്ചത് 2015-10-08.
"https://ml.wikipedia.org/w/index.php?title=ഇതിനുമപ്പുറം&oldid=2311105" എന്ന താളിൽനിന്ന് ശേഖരിച്ചത്