ആർട്ടാബോട്രിസ് സഹ്യാദ്രിക്കസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Artabotrys sahyadricus
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഡിവിഷൻ:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
A sahyadricus
ശാസ്ത്രീയ നാമം
Artabotrys sahyadricus

പശ്ചിമഘട്ടത്തിലെ മലനിരകളിൽനിന്നും കണ്ടെത്തിയ പുതിയ ഒരിനം സസ്യമാണ് ആർട്ടാബോട്രിസ് സഹ്യാദ്രിക്കസ്. (ശാസ്ത്രീയനാമം: Artabotrys sahyadricus). പശ്ചിമഘട്ട മലനിരയിൽപ്പെട്ട അഗസ്ത്യമല, പൂയംകുട്ടി, കക്കയം എന്നിവിടങ്ങളിലെ വനാന്തർഭാഗത്തുനിന്നാണ് ഈ ഇനത്തെകണ്ടെത്തിയത്. അനോനേസീ സസ്യകുടുംബത്തിലെ മനോരഞ്ജിനി എന്നപേരിൽ അറിയപ്പെടുന്ന ആർട്ടാബോട്രിസ് (Artabtorys) ജനുസ്സിലാണ് ഇത് ഉൾപ്പെടുന്നത്. നീണ്ട മഞ്ഞനിറമുള്ള പൂക്കൾ ഇതിന്റെ സവിശേഷതയാണ്.

കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ഔഷധസസ്യഗവേഷണകേന്ദ്രത്തിലെ സീനിയർ സയന്റിസ്റ്റായ ഡോ. കെ.എം. പ്രഭുകുമാറിന്റെയും ഡയറക്ടർ ഡോ. ഇന്ദിരാബാലചന്ദ്രന്റെയും നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് ഈ സസ്യത്തെ കണ്ടെത്തിയത്.[1]

അവലംബം[തിരുത്തുക]

  1. "പശ്ചിമഘട്ട മലനിരകളിൽനിന്ന് പുതിയസസ്യം കണ്ടെത്തി". മാതൃഭൂമി. മൂലതാളിൽ നിന്നും 11 ജൂൺ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 ജൂൺ 2018.