ആസ ബട്ടാർ
Assa Buttar Assa Buttar | |
---|---|
village | |
Coordinates: 30°26′30″N 74°39′57″E / 30.44167°N 74.66583°E | |
Country | India |
State | Punjab |
Region | Punjab |
District | Sri Muktsar Sahib |
Talukas | Giddarbaha |
ഉയരം | 185 മീ(607 അടി) |
(2001) | |
• ആകെ | 2,692 |
സമയമേഖല | UTC+5:30 (IST) |
PIN | 152025[1] |
Nearest city | Sri Muktsar Sahib |
കിഴക്കൻ പഞ്ചാബിലെ ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഗിദ്ദർബഹ തഹസിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് ആസാ ബട്ടാർ . [2] ബട്ടാർ വംശത്തിലെ ജാട്ട് ജനതയാണ് ഈ ഗ്രാമത്തിന്റെ ഭൂരിഭാഗവും താമസിക്കുന്നത്.
ജനസംഖ്യ
[തിരുത്തുക]2001 ലെ സെൻസസ് പ്രകാരം 464 വീടുകളും 1,393 പുരുഷന്മാരും 1,299 സ്ത്രീകളുമുള്ള ഗ്രാമത്തിൽ മൊത്തം 2,692 ജനസംഖ്യയുണ്ട്. മൊത്തം ജനസംഖ്യയുടെ പുരുഷന്മാർ 52% ഉം സ്ത്രീകൾ 48% ഉം ആണ്. ലിംഗാനുപാതം ആയിരം പുരുഷന്മാർക്ക് 933 സ്ത്രീകൾ. [3]
ഭൂമിശാസ്ത്രം
[തിരുത്തുക]ആശാ ബട്ടാറിന്റെ സ്ഥാനം 30°26′30″N 74°39′57″E / 30.44167°N 74.66583°E ആണ്. ശ്രീ മുക്തർ സാഹിബ് ജില്ലാ ആസ്ഥാനത്തുനിന്നും 18 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. ഭൂട്ടിവാല (3.5 കി.മീ), സുരേവാല (4 കിലോമീറ്റർ) ദോഡ (12.5 കിലോമീറ്റർ) എന്നിവയാണ് ചുറ്റുമുള്ള ഗ്രാമങ്ങൾ.
മതം
[തിരുത്തുക]സിഖ് മതമാണ് ഗ്രാമത്തിലെ താമസക്കാരുടെ പ്രധാന മതം. ഗ്രാമത്തിലെ എല്ലാ ജാട്ടുകളും സിഖുകാരാണ് .
സമ്പദ്‍വ്യവസ്ഥ
[തിരുത്തുക]പഞ്ചാബിലെ ഗ്രാമപ്രദേശമായതിനാൽ ഗ്രാമത്തിലെ എല്ലാ ജാട്ട് ജനങ്ങളുടെയും പ്രധാന വരുമാന മാർഗ്ഗം കാർഷികവൃത്തിയാണ്.
അവലംബങ്ങൾ
[തിരുത്തുക]- ↑ "Aasa Buttar PIN code". www.pin-code.co.in. Archived from the original on 7 September 2012. Retrieved 8 January 2012.
- ↑ "Aasa Buttar, Sri Muktsar Sahib, Punjab". www.wikimapia.org. Retrieved 8 January 2012.
- ↑ "Aasa Buttar, Giddarbaha sub-district (Sr. No. 1)". Government of India. www.censusindia.gov.in. Archived from the original on 1 October 2012. Retrieved 8 January 2012.