ആസ്ട്രോസാറ്റ്
250px Astrosat | |
General information | |
---|---|
Organization | ISRO |
Launch date | 2015[1] |
Launch site | Satish Dhawan Space Centre |
Launch vehicle | PSLV-XL |
Mission length | 5 years |
Mass | 1,650 കി.g (58,000 oz) |
Type of orbit | Near-equatorial |
Orbit height | 650 കി.മീ (2,130,000 അടി) |
Orbit period | 5 years |
Wavelength | Multi-wavelength |
Instruments | |
UVIT | UltraViolet Imaging Telescope |
SXT | Soft X-ray telescope |
LAXPC | X-ray timing and low-resolution spectral studies |
CZTI | Hard X-ray imager |
Website | http://meghnad.iucaa.ernet.in/~astrosat/home.html |
ജ്യോതിശാസ്ത്ര പഠനത്തിന് മാത്രമായി രൂപകൽപന ചെയ്ത ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹമാണ് ആസ്ട്രോസാറ്റ്. ഇത് 2015 തുടക്കത്തിൽ വിക്ഷേപിച്ചു. ദൃശ്യപ്രകാശത്തിനു പുറമെ എക്സ് റേയിലും, അൾട്രാവയലറ്റ് തരംഗദൈർഘ്യത്തിലും ഒരേ സമയം പ്രവർത്തിക്കാൻ കഴിയുമെന്നതാണ് മറ്റുള്ളവയിൽ നിന്ന് ആസ്ട്രോസാറ്റിന്റെ പ്രത്യേകത. ഇതിന് 1650 കിലോഗ്രാം ഭാരമുണ്ട്. 270 കോടി രൂപയാണ് ആസ്ട്രോസാറ്റ് പദ്ധതിയുടെ മുതൽമുടക്ക്. അഞ്ചു വർഷമാണ് പേടകത്തിന്റെ പ്രവർത്തന കാലാവധി.
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ, മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്റൽ റിസർച്ച്, ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ്, രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ബാംഗ്ലൂർ, പൂണെയിലെ ഇന്റർ യൂനിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ്, മുംബൈയിലെ ഭാഭാ ആണവ ഗവേഷണ കേന്ദ്രം, എൻ. എസ്. ബോസ് നാഷണൽ സെന്റർ ഫോർ ബേസിക് സയൻസ്, കനേഡിയൻ സ്പേസ് ഏജൻസി, ബ്രിട്ടണിലെ ലീസെസ്റ്റർ യൂണിവേഴ്സിറ്റി എന്നിവരാണ് ആസ്ട്രോസാറ്റിലെ ഉപകരണങ്ങൾ നിർമ്മിച്ചത്.
ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ റോക്കറ്റ് വിക്ഷേപണ കേന്ദത്തിൽ നിന്നാണ് ആസ്ട്രോസാറ്റ് വിക്ഷേപിക്കുന്നത്. പിഎസ്എൽവി- എക്സ് എൽ റോക്കറ്റ് ഉപയോഗിച്ചാണ് പേടകം വിക്ഷേപിക്കുന്നത്. ഭൂമിയിൽ നിന്ന് 650 കിലോമീറ്റർ ഉയരത്തിൽ നിയർ - ഇക്വിറ്റോറിയൽ ഭ്രമണപഥമാണ് ആസ്ട്രോസാറ്റിന് തിരഞ്ഞെടുത്തിരുക്കുന്നത്. ബാംഗ്ലൂരിലുള്ള ഐഎസ്ആർഒ കേന്ദ്രമാണ് ഉപഗ്രഹത്തിന്റെ ഗ്രൗണ്ട് സ്റ്റേഷൻ.
അസ്ട്രോസാറ്റ് അതിന്റെ 10,000ന്റെ ഭ്രമണം 2017 ആഗസ്റ്റ് 3ന് ഇന്ത്യൻ സമയം 23:49ന് പൂർത്തിയാക്കി.[2]
പ്രധാന ഭാഗങ്ങൾ[തിരുത്തുക]
പ്രധാനപ്പെട്ട 5 ജ്യോതിശാസ്ത്ര ഉപകരണങ്ങളാണ് ആസ്ട്രോസാറ്റിലുള്ളത്.
- ദൃശ്യപ്രകാശത്തിനും അൾട്രാവയലറ്റ് തരംഗ ദൈർഘ്യത്തിനുമിടയിൽ പ്രവർത്തിക്കുന്ന ഒരു 40 സെന്റീ മീറ്റർ അൾട്രാവയലറ്റ് ഇമേജിങ് ദൂരദർശിനി.
- 3 കെൽവിൻ വോൾട്ട് മുതൽ 80 കിലോ ഇലക്ട്രോൺ വോൾട്ട് വരെ ഊർജനിലയിൽ പ്രവർത്തിക്കുന്ന 3 എക്സ് റേ സ്രോതസ്സുകൾ (LAXPC)
- 0.3 കെൽവിൻ വോൾട്ട് മുതൽ 8 കെൽവിൻ വോൾട്ട് വരെ ഊർജനിലയിൽ പ്രവർത്തിക്കുന്ന ഒരു സോഫ്റ്റ് എക്സ് റേ ദൂരദർശിനി (SXT).
- 10 മുതൽ 150 കെൽവിൻ വോൾട്ട് വരെ ഊർജനിലയിൽ പ്രവർത്തിക്കുന്ന ഒരു ഹാർഡ് എക്സ് റേ ഇമേജർ (CZTI).
- ഒരു മൾട്ടിബാൻഡ് ആകാശ സ്കാനർ (SSM).
വിക്ഷേപണ ലക്ഷ്യങ്ങൾ[തിരുത്തുക]
- വിവിധ തരംഗദൈർഘ്യത്തിലുള്ള വികിരണങ്ങളുപയോഗിച്ച് വ്യത്യസ്ത പ്രപഞ്ച പ്രതിഭാസങ്ങളെ ഒരേസമയം നിരീക്ഷിക്കുക.
- എക്സ് കിരണങ്ങൾ ഉപയോഗിച്ച് ട്രാൻസിയൻസ് (അതിവേഗം അകന്നുപൊയ്ക്കൊണ്ടിരിക്കുന്ന പ്രപഞ്ച പ്രതിഭാസങ്ങൾ) പഠനം നടത്തുക. സാധാരണയായി ഇൻഫ്രാറെഡ് തരംഗങ്ങളാണ് ഇതിനുപയോഗിക്കുന്നത്.
- എക്സ് റേ - അൾട്രാവയലറ്റ് വേവ്ബാൻഡിൽ ആകാശത്തിന്റെ സമഗ്ര സർവേ നടത്തുക.
- എക്സ് റേ ദ്വന്ദ്വങ്ങൾ എന്നറിയപ്പെടുന്ന ഇരട്ട നക്ശത്രങ്ങളെക്കുറിച്ചുള്ള പഠനം.
- തമോഗർത്തങ്ങളും ക്വാസാറുകളും ബ്ലേയ്സറുകളുമടങ്ങുന്ന ആക്ടീവ് ഗാലാക്ടിക് ന്യൂക്ലിയസുകളുടെ (AGN) ഘടന അപഗ്രഥിക്കുക.
- സൂപ്പർനോവ വിസ്ഫോടനത്തിന്റെ ശേഷിപ്പുകൾ, ഗാലക്സി ക്ലസ്റ്ററുകൾ, നക്ഷത്രാന്തര ധൂളീപഠനം എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾ.
- എക്സ് കിരണങ്ങൾ പുറപ്പെടുവിക്കുന്ന ആകാശഗോളങ്ങളുടെ കാലിക വ്യതിയാനങ്ങൾ അപഗ്രഥിക്കുക.
അവലംബം[തിരുത്തുക]
- ↑ "ASTROSAT-An Indian Multiwavelength Astronomy Satellite". ISRO. July 14, 2011. മൂലതാളിൽ നിന്നും 21 July 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 11, 2011.
- ↑ http://www.isro.gov.in/update/03-aug-2017/astrosat-completing-10000th-orbit-today