ആശ ഡി വോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആശ ഡി വോസ്
ആശ ഡി വോസ് ടിഇഡിഎക്സ് മോണ്ടെറി 2013 ൽ
ജനനം1979
ശ്രീലങ്ക
ദേശീയതശ്രീലങ്ക
മേഖലകൾമറൈൻ ബയോളജി
ബിരുദംയൂണിവേഴ്സിറ്റി ഓഫ് സെന്റ് ആൻഡ്രൂസ്, ഓക്സ്ഫർഡ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ
പ്രധാന പുരസ്കാരങ്ങൾടെഡ് ഫെലൊ
വെബ്സൈറ്റ്
Ashadevos.com

ശ്രീലങ്കൻ സമുദ്ര ജീവശാസ്ത്രജ്ഞയും, സമുദ്രശാസ്ത്ര അധ്യാപികയും, വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലെ നീലത്തിമിംഗല ഗവേഷണത്തിന്റെ തുടക്കക്കാരിയുമാണ് ആശാ ഡി വോസ്.[1] അവരുടെ ബ്ലൂ വേൽ പ്രൊജക്റ്റ് ശ്രദ്ധേയമാണ്. സീനിയർ ടിഇഡി ഫെലോയായ ആശ,[2] 2018 ൽ ബിബിസി 100 വുമൺ അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.[3]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

1979 ൽ ശ്രീലങ്കയിലാണ് ആശ ഡി വോസ് ജനിച്ചത്.[1] ആശയ്ക്ക് ആറു വയസ്സുള്ളപ്പോൾ മാതാപിതാക്കൾ ആശയ്ക്ക് വായിക്കാനായി സെക്കന്റ് ഹാന്റ് നാഷണൽ ജിയോഗ്രാഫിക് മാസികകൾ കൊണ്ടുവരുമായിരുന്നു. മാസികയിലെ ചിത്രങ്ങൾ നോക്കി "അത് ഒരു ദിവസം ഞാനാകുമെന്ന്" സങ്കൽപ്പിക്കാറുണ്ടായിരുന്നു. "മറ്റാരും പോകാത്ത സ്ഥലങ്ങളിൽ പോയി മറ്റാരും കാണാത്ത കാര്യങ്ങൾ കാണുന്ന" ഒരു "അഡ്വെഞ്ചർ സയന്റിസ്റ്റ്" എന്ന സ്വപ്നം കാണാൻ അവരെ പ്രചോദിപ്പിച്ചത് അത്തരം മാസികകളായിരുന്നു.[4] കൊളംബോയിലെ ലേഡീസ് കോളേജിലായിരുന്നു ആശയുടെ പ്രാഥമിക വിദ്യാഭ്യാസം. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം സെന്റ് ആൻഡ്രൂസ് യൂണിവേഴ്സിറ്റിയിൽ സമുദ്ര, പരിസ്ഥിതി ജീവശാസ്ത്രത്തിൽ ബിരുദ പഠനം നടത്തുന്നതിനായി സ്കോട്ട്ലൻഡിലേക്ക് മാറി. പിന്നീട് ഓക്സ്ഫഡ് സർവകലാശാലയിൽ നിന്ന് ഇന്റഗ്രേറ്റീവ് ബയോ സയൻസസിൽ ബിരുദാനന്തര ബിരുദവും വെസ്റ്റേൺ ഓസ്‌ട്രേലിയ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡിയും നേടി.[5] സമുദ്ര സസ്തന ഗവേഷണത്തിൽ പിഎച്ച്ഡി നേടിയ ആദ്യത്തെ ശ്രീലങ്കനും, നിലവിലെ ഏക ശ്രീലങ്കനും ആശയാണ്.

കരിയർ[തിരുത്തുക]

ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ മറൈൻ ആൻഡ് കോസ്റ്റൽ യൂണിറ്റിൽ സീനിയർ പ്രോഗ്രാം ഓഫീസറായി ആശ ഡി വോസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2008 ൽ അവർ ശ്രീലങ്കൻ ബ്ലൂ വേയ്ൽ പ്രൊജക്റ്റ് സ്ഥാപിച്ചു, ഇത് വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിനുള്ളിലെ നീലത്തിമിംഗലങ്ങളെക്കുറിച്ചുള്ള ആദ്യത്തെ ദീർഘകാല പഠനത്തിന് രൂപം നൽകി. എല്ലാ വർഷവും കുടിയേറുമെന്ന് കരുതിയിരുന്ന നീലത്തിമിംഗലങ്ങളുടെ തിരിച്ചറിയപ്പെടാത്ത അതുല്യമായ ഒരു ജനസംഖ്യ ശ്രീലങ്കയ്ക്കടുത്തുള്ള കടലിൽ താമസിക്കുന്നുണ്ടെന്ന് അവർ ഗവേഷണത്തിലൂടെ കണ്ടെത്തി.[6] ഡി വോസിന്റെ ഗവേഷണത്തെത്തുടർന്ന്, ഇന്റർനാഷണൽ വേയ്ലിങ്ങ് കമ്മീഷൻ ശ്രീലങ്കയിലെ നീലത്തിമിംഗലങ്ങളെ അടിയന്തിരമായി സംരക്ഷിക്കേണ്ടതായി പ്രഖ്യാപിക്കുകയും തിമിംഗലക്കപ്പൽ ആക്രമണത്തെക്കുറിച്ച് ശ്രീലങ്കൻ സർക്കാരുമായി സഹകരിക്കാൻ ആരംഭിക്കുകയും ചെയ്തു. ഐ‌യു‌സി‌എൻ സ്പീഷിസ് സർവൈവൽ കമ്മീഷന്റെ സെറ്റേഷ്യൻ സ്പെഷ്യലിസ്റ്റ് ഗ്രൂപ്പിലെ ക്ഷണിക്കപ്പെട്ട അംഗമാണ് ആശ ഡി വോസ്. കാലിഫോർണിയ സർവകലാശാല, സാന്താക്രൂസിലെ പോസ്റ്റ്-ഡോക്ടറൽ പണ്ഡിതയും നാഷണൽ ജിയോഗ്രാഫിക്കിന്റെ ഗസ്റ്റ് ബ്ലോഗറുമായിരുന്നു അവർ.[7][8] ശ്രീലങ്കയിലെ ആദ്യത്തെ സമുദ്ര സംരക്ഷണ ഗവേഷണ വിദ്യാഭ്യാസ സ്ഥാപനമായ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഓഷ്യൻ‌സ്വെല്ലിന്റെ സ്ഥാപകയും ഡയറക്ടറും ആശ ഡി വോസ് ആണ്. [9] തീരപ്രദേശങ്ങളുടെ ആരോഗ്യവും ഭാവിയും പ്രദേശവാസികളെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഡി വോസ് വിശ്വസിക്കുന്നു. പാശ്ചാത്യ ശാസ്ത്രജ്ഞർ വികസ്വര രാജ്യങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച്, പിന്നീട് പ്രദേശത്ത് കാര്യമായ നിക്ഷേപമോ പ്രദേശവാസികൾക്ക് പരിശേലനമോ നൽകാതെ ഉപേക്ഷിച്ച് പോകുന്ന "പാരച്യൂട്ട് സയൻസ്", സുസ്ഥിരമല്ലെന്നും സംരക്ഷണ ശ്രമങ്ങളെ തകർക്കുന്നുവെന്നും അവർ വാദിക്കുന്നു.[10] സ്ത്രീകൾ അവരുടെ കഴിവിനനുസരിച്ച് സ്വയം നിർവചിക്കണമെന്നും ലിംഗഭേദം അവരുടെ കഴിവിനെ പരിമിതപ്പെടുത്തരുതെന്നും ആശ വ്യക്തമാക്കിയിട്ടുണ്ട്.[11][12][13][14]

അവാർഡുകൾ[തിരുത്തുക]

സമുദ്ര സംരക്ഷണത്തിൽ, ഡ്യൂക്ക് യൂണിവേഴ്സിറ്റി ഗ്ലോബൽ ഫെലോ ആയ ടെഡ് സീനിയർ ഫെലോയാണ് ആശ ഡി വോസ്. ലോക സാമ്പത്തിക ഫോറം ഒരു യങ് ഗ്ലോബൽ ലീഡർ ആയി അവരെ തിരഞ്ഞെടുത്തിട്ടുണ്ട്. 2013 ൽ അവർക്ക് സയന്റിഫിക് പബ്ലിക്കേഷൻസിനുള്ള രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ചു.[15] 2015 ൽ അവർ ഒരു മറൈൻ കൺസർവേഷൻ ആക്ഷൻ ഫണ്ട് ഫെലോ ആയിരുന്നു, 2016 ൽ അവർ പ്യൂ മറൈൻ ഫെലോ ആയി.[16][17] 2018 ൽ അവർക്ക് വിംഗ്സ് വേൾഡ് ക്വസ്റ്റ് വിമൻ ഓഫ് ഡിസ്കവറി സീ അവാർഡ് ലഭിച്ചു .

26 മെയ് 2018 ന് ആശ ഡി വോസിന് ബ്രിട്ടീഷ് കൗൺസിൽ ഗോൾഡൻ അലുമ്നി അവാർഡിന്റെ ആദ്യ പതിപ്പിൽ, പ്രൊഫഷണൽ അച്ചീവ്മെൻറ് വിഭാഗത്തിൽ ഗോൾഡൻ അലുമ്നി അവാർഡ് ലഭിച്ചു.[18] അതേ വർഷം അവസാനത്തിൽ അവർ ബിബിസി 100 വുമൺ പട്ടികയിൽ ഉൾപ്പെട്ടു. 2019 മാർച്ച് 27 ന് ശ്രീലങ്ക പാർലമെന്റ് ആശ ഡി വോസിനെ 12 വുമൺ ചേഞ്ച്മേക്കറിൽ ഒരാളായി തിരഞ്ഞെടുത്ത് ആദരിച്ചു.[19]

അവലംബം[തിരുത്തുക]

  1. 1.0 1.1 "These 20 women were trailblazing explorers—why did history forget them?". Magazine (ഭാഷ: ഇംഗ്ലീഷ്). 2020-02-13. ശേഖരിച്ചത് 2020-06-05.
  2. UK. "Asha De Vos". The Global Teacher Prize. മൂലതാളിൽ നിന്നും 2017-06-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-04-06.
  3. "BBC 100 Women 2018: Who is on the list?". BBC News (ഭാഷ: ഇംഗ്ലീഷ്). 2018-11-19. ശേഖരിച്ചത് 2018-11-21.
  4. Wight, Andrew. "What's It Like To Be Sri Lanka's First Whale Biologist?". Forbes (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-06-04.
  5. "Asha de Vos, Marine Biologist and Ocean Educator, Information, Facts, News, Photos". National Geographic. ശേഖരിച്ചത് 2017-04-06.
  6. "Leading the Way: Meet the Next Generation of Explorers". Magazine (ഭാഷ: ഇംഗ്ലീഷ്). 2016-05-16. ശേഖരിച്ചത് 2020-06-07.
  7. "Ocean of opportunities for this young woman of the sea". Sundaytimes.lk. 2016-07-31. ശേഖരിച്ചത് 2017-04-06.
  8. "Together they traverse the deep blue sea". Sundaytimes.lk. ശേഖരിച്ചത് 2017-04-06.
  9. Wight, Andrew. "What's It Like To Be Sri Lanka's First Whale Biologist?". Forbes (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-06-04.
  10. "Sri Lankan Whale Researcher Calls for an End to 'Parachute Science'". Oceans (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-06-09.
  11. "Let capacity not gender define you: Asha de Vos | Daily FT". www.ft.lk (ഭാഷ: English). ശേഖരിച്ചത് 2020-06-09.CS1 maint: unrecognized language (link)
  12. "We asked women around the world these 6 provocative questions". Culture (ഭാഷ: ഇംഗ്ലീഷ്). 2019-10-15. ശേഖരിച്ചത് 2020-06-09.
  13. "These 20 women were trailblazing explorers—why did history forget them?". Magazine (ഭാഷ: ഇംഗ്ലീഷ്). 2020-02-13. ശേഖരിച്ചത് 2020-06-09.
  14. "Women in Oceanography Still Navigate Rough Seas". Eos (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-06-09.
  15. "Life Online - Asha De Vos". Life.dailymirror.lk. ശേഖരിച്ചത് 2017-04-06.
  16. "Marine Conservation Action Fund (MCAF)". Center For Ocean Life (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-06-04.
  17. "Asha de Vos". pew.org. ശേഖരിച്ചത് 2020-06-04.
  18. "Marine biologist from Sri Lanka wins award in British Council's first ever Global Alumni awards". ശേഖരിച്ചത് 30 July 2018.
  19. "Celebrating Sri Lankan Women Changemakers". Parliament of Sri Lanka. 2020-06-04.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആശ_ഡി_വോസ്&oldid=3476723" എന്ന താളിൽനിന്ന് ശേഖരിച്ചത്