ആലീസ് എൻഗ്ലെർട്ട്
ആലീസ് എൻഗ്ലെർട്ട് | |
---|---|
ജനനം | ആലീസ് എൻഗ്ലെർട്ട് 15 ജൂൺ 1994 സിഡ്നി, ഓസ്ട്രേലിയ |
ദേശീയത | ഓസ്ട്രേലിയൻ |
തൊഴിൽ | നടി |
സജീവ കാലം | 2006–ഇതുവരെ |
ബന്ധുക്കൾ | കോളിൻ ഡേവിഡ് എൻഗ്ലെർട്ട് (പിതാവ്) ജെയ്ൻ കാമ്പ്യൺ (മാതാവ്) |
ആലീസ് എൻഗ്ലെർട്ട് (ജനനം 1994 ജൂൺ 15) ഒരു ഓസട്രേലിയക്കാരിയായ അഭിനേത്രിയാണ്. 2013-ൽ പുറത്തിറങ്ങിയ ജിഞ്ചർ & റോസ എന്ന ചിത്രത്തിലെ റോസ, ബ്യൂട്ടിഫുൾ ക്രീച്ചേർസ് എന്ന ചിത്രത്തിലെ ലെന ഡുച്ചാനസ് എന്നീ കഥാപാത്രങ്ങളിലൂടെയാണ് അവർ ചലച്ചിത്ര ലോകത്ത് കൂടുതൽ അറിയപ്പെടുന്നത്.
ജീവിതരേഖ (1994–2008)
[തിരുത്തുക]1994 ജൂൺ 15 ന് ഓസ്ട്രേലിയയിലാണ് എൻഗ്ലെർട്ട് ജനിച്ചത്.[1][2] ന്യൂസിലാൻറിൽ ജനിച്ച് ഓസ്ട്രേലിയ കർമ്മപഥമാക്കിയ സംവധായിക ജെയിൻ കാമ്പിയോണിൻറേയും ഓസ്ട്രേലിയൻ സിനിമാ നിർമ്മാതാവ് കോളിൻ ഡേവിഡ് എൻഗ്ലെർട്ടിൻറേയും പുത്രിയാണ് ആലീസ് എൻഗ്ലെർട്ട്.[3][4] സിഡ്നിയിൽ വളർന്ന ആലീസ് അവരുടെ മാതാവിൻറെ ജോലി സംബന്ധമായി കുടുംബത്തോടൊപ്പം വിവിധ സ്ഥലങ്ങളിൽ സഞ്ചരിക്കേണ്ടതുണ്ടായിരുന്നു. "എന്റെ ജീവിതത്തിലെ പകുതി വിമാനയാത്രക്കായി ഞാൻ ചെലവഴിച്ചു" എന്ന് ആലീസ് വിശദീകരിക്കാറുണ്ട്. ന്യൂയോർക്ക് നഗരം, ലണ്ടൻ, ന്യൂസിലാൻഡ്, റോം, ആസ്ത്രേലിയ എന്നിവിടങ്ങളിലെ സ്കൂളുകളിൽ അവർ വിദ്യാഭ്യാസം ചെയ്തു. ഇതിലൊന്ന് ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിലുള്ള സിബ്ഫോർഡ് സ്കൂൾ എന്ന ഒരു ബോർഡിംഗ് സ്കൂളായിരുന്നു. ആലീസിന് ഏഴ് വയസ്സുള്ളപ്പോൾ അവരുടെ മാതാപിതാക്കൾ വേർപിരിഞ്ഞു. തൻറെ എട്ടാമത്തെ വയസ്സിൽ ലിസൺ എന്ന ചിത്രത്തിലൂടെ ക്യാമറയെ അഭിമുഖീകരിക്കുകയും അതേത്തുടർന്ന് 12 വയസിൽ 'ദ വാട്ടർ ഡയറി' എന്ന അവരുടെ മാതാവിൻറെ ഹ്രസ്വ ചിത്രത്തിൽ ഒരു വേഷം അവതരിപ്പിച്ചു.[5] ഒരു നടിയാകുക എന്ന ലക്ഷത്തോടെ അവർ ഹൈസ്കൂളിൻറെ പടിയിറങ്ങി.[6]
കലാരംഗം
[തിരുത്തുക]സിനിമ
[തിരുത്തുക]വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2008 | 8 | സിഗ്ഗി | Segment: "The Water Diary" |
2008 | ഫ്ലെയിം ഓഫ് ദ വെസ്റ്റ് | കാസേയ് | Short |
2012 | ജഞ്ചർ & റോസ | റോസ | |
2013 | Beautiful Creatures | ലെന ഡുച്ചാനസ് | |
2013 | ഇൻ ഫിയർ | ലൂസി | |
2013 | ദ ലവേർസ് | ഡോളി | AKA, Time Traveller |
2016 | ദ റിഹേർസൽ | തോമസിൻ | |
2017 | ഫാമില ഹാപ്പിനെസ് | Short | |
2018 | ദം ദാറ്റ് ഫോളോ | മാര | Post-production |
ടെലിവിഷൻ
[തിരുത്തുക]വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2014 | ന്യൂ വേൾഡ്സ് | ഹോപ് റസ്സൽ | പ്രധാന കഥാപാത്രം |
2015 | ജോനാതൻ സ്ട്രേഞ്ച് & മി. നോറെൽ | ലേഡി എമ്മ പോൾ | പ്രധാന കഥാപാത്രം |
2017 | ടോപ്പ് ഓഫ് ദ ലേക്ക് | മേരി എഡ്വാർഡ്സ് | പ്രധാന കഥാപാത്രം (സീസൺ 2) |
അവാർഡുകളും നാമനിർദ്ദേശങ്ങളും
[തിരുത്തുക]വർഷം | സമിതി | വിഭാഗം | നാമനിർദ്ദേശം ചെയ്യപ്പെട്ടത് | ഫലം |
---|---|---|---|---|
2012 | ബ്രിട്ടീഷ് ഇൻഡിപെന്റൻഡ് ഫിലിം അവാർഡ്സ് | മികച്ച സഹനടി | Ginger & Rosa | നാമനിർദ്ദേശം |
2013 | വിമൻ ഫിലിം ക്രി്ടിക്സ് സർക്കിൾ | Women's Work/Best Ensemble (shared with Elle Fanning, Christina Hendricks, Jodhi May and Annette Bening) | Ginger & Rosa | വിജയിച്ചു |
2013 | ടീൻ ചോയിസ് അവാർഡുകൾ | Choice Movie: Liplock (shared with Alden Ehrenreich) | Beautiful Creatures | നാമനിർദ്ദേശം |
2013 | ടീൻ ചോയിസ് അവാർഡുകൾ | Choice Movie Breakout | Beautiful Creatures | നാമനിർദ്ദേശം |
2013 | ടീൻ ചോയിസ് അവാർഡുകൾ | Choice Movie Actress: Romance | Beautiful Creatures | നാമനിർദ്ദേശം |
2016 | ബർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ | Generation Kplus - Best Short Film | The Boyfriend Game | നാമനിർദ്ദേശം |
2017 | സെന്റ്. കിൽഡ ഫിലിം ഫെസ്റ്റിവൽ | Best Achievement in Screenplay | The Boyfriend Game | വിജയിച്ചു |
അവലംബം
[തിരുത്തുക]- ↑ Pringle, Gill (8 February 2013). "Beautiful Creature: Alice Englert is set to soar as star of 'the new Twilight'". The Independent. Retrieved 9 February 2013.
...The Piano, for which Campion received the Best Screenplay Oscar in 1994, the same year that Englert was born.
- ↑ Sampson, Des (24 January 2013). "Alice Englert stars in Twilight successor". The New Zealand Herald. Archived from the original on 1 February 2013. Retrieved 31 January 2013.
- ↑ Aftab, Kaleem (n.d.). "Alice Englert". Interview. Archived from the original on 16 February 2013. Retrieved 24 August 2016.
- ↑ "A raw Meg Ryan, wrestling love's myth". The Philadelphia Inquirer. 26 October 2003. p. H09. Retrieved 20 April 2014 – via Nl.newsbank.com.
Those themes are close to Campion, who turns 50 in the spring and is separated from her husband, Australian TV director Colin Englert
{{cite news}}
: Unknown parameter|subscription=
ignored (|url-access=
suggested) (help) - ↑ Sampson, Des (24 January 2013). "Alice Englert stars in Twilight successor". The New Zealand Herald. Archived from the original on 1 February 2013. Retrieved 31 January 2013.
- ↑ Aftab, Kaleem (n.d.). "Alice Englert". Interview. Archived from the original on 16 February 2013. Retrieved 24 August 2016.