ജെയിൻ കാമ്പിയോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജെയിൻ കാമ്പിയോൺ

Campion in 2014
ജനനം
Elizabeth Jane Campion

(1954-04-30) 30 ഏപ്രിൽ 1954  (69 വയസ്സ്)
Waikanae, New Zealand
തൊഴിൽ
ജീവിതപങ്കാളി(കൾ)
Colin David Englert
(m. 1992; div. 2001)
കുട്ടികൾ2; including Alice Englert

ജെയിൻ എലിസബത്ത് കാമ്പിയോൺ (ജനനം : 1954 ഏപ്രിൽ 30) ഒരു ന്യൂസിലാന്റുകാരിയായ തിരക്കഥാകൃത്തും നിർമ്മാതാവും സംവിധായികയുമാണ്.[1] മികച്ച സംവിധായികക്കുള്ള അക്കാദമി പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട എക്കാലത്തേയും അഞ്ച് വനിതകളിൽ രണ്ടാമത്തെയാളായിരുന്നു ജെയിൻ കാമ്പിയോൺ. അതുപോലെതന്നെ കാൻസ് ഫിലിം ഫെസ്റ്റിവലിലെ  പാം ഡി’ഓർ പ്രൈസ് ലഭിക്കുന്ന ചരിത്രത്തിലതന്നെ ഇന്നുവരെയുള്ള ഏക വനിതാ സിനിമാനിർമ്മാതാവാണ് അവർ. 1993 ൽ അവർ സംവിധാനം ചെയ്ത ‘ദ പിയാനോ’ എന്ന ചിത്രത്തിനാണ് ഈ സമ്മാനം ലഭിച്ചത്. ഇതേ ചിത്രംതന്നെ ഏറ്റവും മികച്ച യഥാർത്ഥ തിരക്കഥക്കുള്ള അക്കാദമി പുരസ്കാരവും കരസ്ഥമാക്കിയിരുന്നു.[2]

ജീവിതരേഖ[തിരുത്തുക]

ഒരു നടിയും എഴുത്തുകാരിയും പിന്തുടർച്ചാവകാശിയുമായിരുന്ന എഡിത്തിൻറേയും (മുൻകാലത്ത്, ബെവെർലി ജ്യോർജെറ്റ് ഹന്നാ) ഒരു നാടക, ഓപ്പറ സംവിധായയകനായിരുന്ന റിച്ചാർഡ് എം. കാമ്പിയോണിൻറേയും രണ്ടാമത്തെ പുത്രിയായി ന്യൂസിലാൻറിലെ വെല്ലിംഗണിലാണ് ജെയിൻ കാമ്പിയോൺ ജനിച്ചത്.[3][4][5] ജയിൻ കാമ്പിയോണിന്റെ അമ്മ വഴിയുള്ള പ്രപിതാമഹൻ റോബർട്ട് ഹന്നാ, ആൻഡ്രിം ഹൌസ് ഉടമയായിരുന്ന ഷൂ നിർമ്മാതാവായിരുന്നു. അവരുടെ പിതാവ് എസ്ക്ലൂസീവ് ബ്രദറൻ പ്രസ്ഥാനത്തിലുള്ള കുടുംബത്തിൽനിന്നായിരുന്നു.[6] അവരേക്കാൾ ഒന്നരവയസിനു മൂത്ത് അന്ന എന്ന സഹോദരിയോടും ഏഴു വയിസിന് ഇളയതായ മൈക്കൾ എന്ന സഹോദരനുമൊപ്പം ന്യൂസിലാൻറ് തിയേറ്റർ പരിസരത്താണ് ജെയിൻ കാമ്പിയോൺ വളർന്നത്.[7] ജെയിനിന്റെ മാതാപിതാക്കൾ ന്യൂസിലാന്റ് പ്ലെയർ തിയേറ്റർ ഗ്രൂപ്പിന്റെ സ്ഥാപകരായിരുന്നു.[8] ആദ്യകാലത്ത് നാടകം അല്ലെങ്കിൽ അഭിനയം തൊഴിലായി സ്വീകരിക്കുന്നതിനോടു വിമുഖത കാട്ടുകയും വിക്ടോറിയ യൂണിവേഴ്സിറ്റി ഓഫ് വെല്ലിംഗ്ടണിൽനിന്ന്  1975 ൽ അന്ത്രോപോളജിയിൽ ബാച്ചിലർ ബിരുദം കരസ്ഥമാക്കുകയും ചെയ്തു.[9]1976 ൽ ലണ്ടനിലെ ചെൽസ ആർട്ട് സ്കൂളിൽ ചേർന്ന കാമ്പിയോൺ, യൂറോപ്പിലുടനീളം സഞ്ചരിച്ചിരുന്നു. 1981ൽയൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിലെ കീഴിലുള്ള സിഡ്നി കോളജ് ഓഫ് ആർട്സിൽനിന്ന് വിഷ്വൽ ആർട്സിൽ (ചിത്രകല) ഗ്രാജ്വേറ്റ് ഡിപ്ലോമ കരസ്ഥമാക്കി. വിദ്യാഭ്യാസം ആർട്ട് സ്കൂളിനെ  അടിസ്ഥാനമാക്കിയായിരുന്നതിനാൽ  കാമ്പിയോൺ, തന്റെ കലാപരമായ ആശയങ്ങളിൽ അയുക്തിക ചിത്രകാരനായിരുന്ന ഫ്രിഡ കാഹ്ലോ, ശിൽപ്പി ജോസഫ് ബ്യൂസ് എന്നിവരുടെ  സ്വാധീനമുണ്ടെന്ന് എടുത്തു പറയാറുണ്ടായിരുന്നു.[10] ഒരു മാദ്ധ്യമമായ പെയിന്റിംഗിന്റെ പരിമിതിയിൽ അതൃപ്തിയാകുകയും[11] സിനിമാ രംഗത്തേയ്ക്കു പ്രവേശിക്കുകയും ചെയ്ത കാമ്പിയോൺ 1980 ൽ ‘ടിഷ്യൂസ്’ എന്ന പേരിൽ തന്റെ ആദ്യ ഹ്രസ്വ ചിത്രം നിർമ്മിക്കുകയും ചെയ്തു. 1981 ൽ അവർ ഓസ്ട്രേലിയൻ ഫിലിം, ടെലിവിഷൻ ആൻറ് റേഡിയോ സ്കൂളിൽ തുടർപഠനം നടത്തുകയും അവിടെവച്ച് കൂടുതൽ ഹ്രസ്വ ചിത്രങ്ങളുടെ സൃഷ്ടി നടത്തുകയും 1984 ൽ അവിടെനിന്നു ബിരുദം നേടുകയും ചെയ്തു.[12]

സിനിമാരംഗം[തിരുത്തുക]

വർഷം സിനിമ Credited as കുറിപ്പുകൾ
സംവിധായിക രചയിതാവ് നിർമ്മാതാവ്
1980 Tissues അതെ അതെ Short film
1981 Mishaps of Seduction and Conquest അതെ അതെ Short film
1982 Peel: An Exercise in Discipline അതെ അതെ Short film
1983 Passionless Moments അതെ അതെ അതെ Short film
1984 A Girl's Own Story അതെ അതെ Short film
After Hours അതെ അതെ Short film
1986 Two Friends അതെ Telefilm
1989 Sweetie അതെ അതെ Debut feature film
1990 An Angel at My Table അതെ
1993 The Piano അതെ അതെ
1996 The Portrait of a Lady അതെ
1999 ഹോളി സ്‌മോക്ക് അതെ അതെ
Soft Fruit അതെ
2003 In the Cut അതെ അതെ
2006 The Water Diary അതെ അതെ Short film. Included as a segment in the 2008 anthology film 8
Abduction: The Megumi Yokota Story അതെ Documentary
2007 The Lady Bug അതെ അതെ Short film. Segment from the anthology film To Each His Own Cinema
2009 Bright Star അതെ അതെ
2012 I'm the One അതെ Short film
2013 Top of the Lake അതെ അതെ അതെ Miniseries
2016 Family Happiness അതെ Short film
2017 They അതെ
Top of the Lake: China Girl അതെ അതെ അതെ Miniseries

അവലംബം[തിരുത്തുക]

  1. Fox, Alistair (2011). Jane Campion: Authorship and Personal Cinema. Indiana University Press. p. 32. Retrieved 30 December 2015.
  2. "'Piano's' Jane Campion Is First Female Director to Win; 'Concubine's' Chen Kaige Has First Chinese-Film Victory: 'Piano', 'Concubine', Share the Palme D'Or", Los Angeles Times, 25 May 1993; retrieved 6 May 2012.
  3. Fox. Jane Campion profile. p. 25.
  4. McHugh, Kathleen (2007). Contemporary Film Directors: Jane Campion. United States of America: University of Illinois, Urbana. ISBN 978-0-252-03204-2.
  5. Canby, Vincent (30 May 1993). "FILM VIEW; Jane Campion Stirs Romance With Mystery". The New York Times.
  6. Fox. Jane Campion profile. p. 26. Retrieved 30 December 2015.
  7. McHugh, Kathleen (2007). Contemporary Film Directors: Jane Campion. United States of America: University of Illinois, Urbana. ISBN 978-0-252-03204-2.
  8. Fox. Jane Campion profile. p. 41. Retrieved 30 December 2015.
  9. McHugh, Kathleen (2007). Contemporary Film Directors: Jane Campion. United States of America: University of Illinois, Urbana. ISBN 978-0-252-03204-2.
  10. McHugh, Kathleen (2007). Contemporary Film Directors: Jane Campion. United States of America: University of Illinois, Urbana. ISBN 978-0-252-03204-2.
  11. McHugh, Kathleen (2007). Contemporary Film Directors: Jane Campion. United States of America: University of Illinois, Urbana. ISBN 978-0-252-03204-2.
  12. Mark Stiles, "Jane Campion", Cinema Papers, December 1985, pp. 434-435, 471
"https://ml.wikipedia.org/w/index.php?title=ജെയിൻ_കാമ്പിയോൺ&oldid=3628019" എന്ന താളിൽനിന്ന് ശേഖരിച്ചത്