ആറുപടൈവീടുകൾ
Six Abodes of Murugan | |
---|---|
പേരുകൾ | |
മറ്റു പേരുകൾ: | Aarupadai Veedu |
ശരിയായ പേര്: | Six Holy abodes of Lord Muruga |
തമിഴ്: | ஆறுபடை வீடு |
സ്ഥാനം | |
രാജ്യം: | India |
സംസ്ഥാനം: | Tamil Nadu |
സ്ഥാനം: | Thiruthani, Swamimalai, Pazhani, Pazhamudircholai, Thiruparankundram, Thiruchendur |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | Kartikeya |
പ്രധാന ഉത്സവങ്ങൾ: | Kaumaram, Thaipusam |
വാസ്തുശൈലി: | Tamil Architecture |
ക്ഷേത്രങ്ങൾ: | 6 |
തമിഴ്നാടിന്റെ വിവിധഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന, ശിവപാർവതിമാരുടെ പുത്രനായ ശ്രീ സുബ്രഹ്മണ്യന്റെ ആറു ദിവ്യക്ഷേത്രങ്ങളാണ് ആറുപടൈ വീടുകൾ (തമിഴ്: அறுபடைவீடுகள்)എന്ന് അറിയപ്പെടുന്നത്. തമിഴ് സംഘം സാഹിത്യത്തിലും ആറുപടൈവീടുകളെകുറിച്ച് പരാമർശിക്കപ്പെടുന്നുണ്ട്. സംഘകാലകൃതികളായ "തിരുമുരുകാട്രുപടൈ", "തിരുപ്പുകഴ്" എന്നിവ അവയിൽ ചിലതാണ്. തിരുത്തണി മുരുകൻ ക്ഷേത്രം, സ്വാമിമലൈ മുരുകൻ ക്ഷേത്രം, പഴനി മുരുകൻ ക്ഷേത്രം, പഴമുതിർചോലൈ മുരുകൻ ക്ഷേത്രം, തിരുപ്പറങ്കുൻറം മുരുകൻ ക്ഷേത്രം, തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രം എന്നിവയാണ് മുരുകന്റെ ആറുപടൈവീടുകൾ എന്ന് അറിയപ്പെടുന്ന ആറു ക്ഷേത്രങ്ങൾ.[1]
ക്ഷേത്രങ്ങൾ
[തിരുത്തുക]പഴനി മുരുകൻ ക്ഷേത്രം | |
സ്ഥാനം: പഴനിമല | |
ജില്ല: ഡിണ്ടിഗൽ | |
പഴനി മലയുടെ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതിച്ചെയ്യുന്നത്. ഇവിടെ മുരുകനെ ദണ്ഡപാണി എന്ന രൂപത്തിൽ ആരാധിക്കുന്നു. കയ്യിൽ വടി(ദണ്ഡം) ആയുധമായി ധ്യാനരൂപത്തിലാണ് ദണ്ഡപാണി നിലകൊള്ളുന്നത്.
ജ്നാനപ്പഴത്തെകുറിച്ചുണ്ടായ തർക്കത്തെ തുടർന്ന് കൈലാസം വിട്ടിറഞ്ഞിയ മുരുകൻ പഴനിമലയിലേക്കാണ് എത്തിയത്. കാർത്തികേയനെ സമാധാനിപ്പിക്കാനായി ശിവ-പാർവ്വതിമാർ പറഞ്ഞ പഴം നീ എന്ന വാക്കുകളാണ് പഴനി (പളനി) ആയി മാറിയത്. |
സ്വാമിമലൈ മുരുകൻ ക്ഷേത്രം | |
സ്ഥാനം: സ്വാമിമല | |
ജില്ല: തഞ്ചാവൂർ | |
കാവേരിയുടെ ഒരു പോഷകനദിയുടെ തീരത്ത് സ്വാമി മല എന്ന കുന്നിന്മുകളിലായി ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നു. മുരുകൻ തന്റെ പിതാവായ ശിവന് പ്രണവമന്ത്രമായ ഓം കാരത്തിന്റെ( ॐ) പൊരുൾ അരുൾചെയ്തത് ഇവിടെവെച്ചാണ് എന്നാണ് വിശ്വാസം. ആയതിനാൽ മുരുകനെ സ്വാമിനാഥൻ (സ്വാമി =ശിവൻ) എന്ന രൂപത്തിൽ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു. |
തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രം | |
സ്ഥാനം: തിരുച്ചെന്തൂർ | |
ജില്ല: തൂത്തുക്കുടി | |
തൂത്തുകുടിയിൽ സമുദ്രത്തീരത്തായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മുരുകൻ ശൂരപദ്മനെ വധിച്ചത് ഇവിടെവെച്ചാണ് എന്ന് വിശ്വസിക്കുന്നു. |
തിരുപ്പറങ്കുൻറം മുരുകൻ ക്ഷേത്രം | |
സ്ഥാനം: തിരുപ്പറങ്കുൻറം | |
ജില്ല: മതുരൈ | |
ക്ഷേത്ര ഐതിഹ്യപ്രകാരം സുബ്രഹ്മണ്യസ്വാമി ദേവയാനിയെ വിവാഹം കഴിച്ചത് ഇവിടെ വെച്ചാണ് |
തിരുത്തണി മുരുകൻ ക്ഷേത്രം | |
സ്ഥാനം: തിരുത്തണി | |
ജില്ല: തിരുവള്ളൂർ | |
തമിഴ്നാട്ടിൽ ചെന്നൈക്ക് സമീപമാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മുരുകൻ വള്ളിയെ വിവാഹം കഴിച്ചത് തിരുത്തണിയിൽ വെച്ചാണ് എന്നാണ് വിശ്വാസം. |
പഴമുതിർചോലൈ മുരുകൻ ക്ഷേത്രം | |
സ്ഥാനം: പഴമുതിർചോലൈ | |
ജില്ല: മതുരൈ | |
മതുരൈ ജില്ലയിൽ "നുപുര ഗംഗൈ" എന്ന ഒരു ചെറു അരുവിയുടെ സമീപമായാണ് പഴമുതിർചോലൈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സുബ്രഹ്മണ്യസ്വാമി വള്ളി-ദേവയാനി സമേതനായാണ് ഈ ക്ഷേത്രത്തിൽ നിലകൊള്ളുന്നത്. |
അവലംബം
[തിരുത്തുക]- ↑ "Arupadaiveedu". The Hindu. 12 November 2010. Archived from the original on 2010-11-20. Retrieved 3 December 2016.