ആബാ ഒന്നാമൻ
കിഴക്കിന്റെ സഭയുടെ കാതോലിക്കോസ്-പാത്രിയർക്കീസായിരുന്നു മഹാനായ മാർ ആബാ അഥവാ മാർ ആവാ ഒന്നാമൻ.[1][2][3][4]
മഹാനായ മാർ ആവാ ഒന്നാമൻ സുറിയാനി: ܐܒܐ | |
---|---|
കിഴക്കിന്റെ കാതോലിക്കോസ് | |
മെത്രാസന പ്രവിശ്യ | സെലൂക്യാ-ക്ടെസിഫോൺ |
ഭദ്രാസനം | സെലൂക്യാ-ക്ടെസിഫോൺ |
സ്ഥാനാരോഹണം | 540 |
ഭരണം അവസാനിച്ചത് | 552 |
മുൻഗാമി | പൗലോസ് |
പിൻഗാമി | യൗസേപ്പ് |
വ്യക്തി വിവരങ്ങൾ | |
മരണം | 552 ഫെബ്രുവരി |
വിശുദ്ധപദവി | |
വണങ്ങുന്നത് | കിഴക്കിന്റെ സഭ, കൽദായ കത്തോലിക്കാ സഭ, സിറോ-മലബാർ സഭ |
കിഴക്കിന്റെ സഭയുടെ എക്കാലത്തെയും ഏറ്റവും പ്രഗത്ഭരായ പരമാദ്ധ്യക്ഷന്മാരിൽ ഒരാളായാണ് മാർ ആബാ ഗണിക്കപ്പെടുന്നത്. പേർഷ്യൻ, റോമൻ സാമ്രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങളും സസ്സാനിദ് പേർഷ്യൻ, ബൈസന്റൈൻ ഭരണാധികാരികൾ തങ്ങളുടെ ഭരണമേഖലയിലെ സഭയുടെ ഭരണത്തിൽ ഇടപെടലുകൾ നടത്താൻ തുനിഞ്ഞതും സഭയ്ക്കും ക്രൈസ്തവർക്കും കടുത്ത വെല്ലുവിളി ഉയർത്തിയിരുന്ന കാലത്താണ് ഇദ്ദേഹം കാതോലിക്കോസ് ആയി പ്രവർത്തിച്ചത്. ഈ പ്രതിസന്ധികൾക്കിടയിലും സഭയുടെ ഐക്യത്തിനും സുസജ്ജമായ ഭരണ ക്രമീകരണത്തിനും ഇടവരുത്താൻ മാർ ആബായ്ക്ക് സാധിച്ചു. മത, സാമുദായിക, ദേശീയ ഭേദങ്ങൾക്ക് അപ്പുറം നിരവധി അനുയായികൾ ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. സെലൂക്യാ-ക്ടെസിഫോണിൽ സഭയ്ക്ക് ഒരു വേദപഠനശാല തുടങ്ങിയതും പൗരസ്ത്യ സുറിയാനി ആചാരക്രമത്തിൽ പുരാതനമായ അദ്ദായി മാറി കൂദാശാക്രമത്തിന് പുറമേ തിയദോറിന്റെയും നെസ്തോറിയസിന്റെയും കൂദാശാക്രമങ്ങൾ അവതരിപ്പിച്ചതും ഇദ്ദേഹമാണെന്ന് വിശ്വസിക്കപ്പെടുന്നു.[5]
ആദ്യകാല ജീവിതം
[തിരുത്തുക]ജനനവും ക്രിസ്തുമതവിശ്വാസവും റോമാ സാമ്രാജ്യത്തിലേക്കുള്ള സഞ്ചാരവും
[തിരുത്തുക]സസ്സാനിദ് പേർഷ്യയിലെ ബേഥ് അരമായെ പ്രവിശ്യയിലെ ഹാലയിൽ പേർഷ്യൻ വംശജരായ സൊറോവാസ്ട്രിയൻ കുടുംബത്തിലാണ് ആബാ ജനിച്ചത്.[6][7] ബേഥ് ഗാർമായ് പ്രവിശ്യയുടെ ഭരണാധികാരിയുടെ കാര്യദർശി ആയി ഇദ്ദേഹം പ്രവർത്തിച്ചു. ക്രിസ്തുമതത്തിൽ ആകൃഷ്ടനായി ഈ ഉദ്യോഗം അവസാനിപ്പിച്ച ഇദ്ദേഹം ഹിർത്ത എന്ന സ്ഥലത്ത് വെച്ച് മാമ്മോദീസ സ്വീകരിച്ചു.[8] ഇതിനേത്തുടർന്ന് നിസിബിസിലേക്ക് പോയി അവിടത്തെ വേദപഠനകേന്ദ്രത്തിൽ ചേർന്ന് പഠിച്ചു.[9] പിന്നീട് കിഴക്കൻ റോമാ (ബൈസന്റൈൻ) സാമ്രാജ്യത്തിലേക്ക് പോയ ഇദ്ദേഹം എദേസ്സയിൽ എത്തിച്ചേർന്നു. അവിടെ വെച്ച് തോമസ് എന്നയാളെ സുഹൃത്തും സഹചാരിയുമായി കണ്ടെത്തി. അദ്ദേഹത്തിൽ നിന്നാണ് ആബാ ഗ്രീക്ക് ഭാഷ പഠിച്ചത്. ബൈസന്റൈൻ സാമ്രാജ്യത്തിലൂടെ വ്യാപകമായി സഞ്ചരിച്ച ഇദ്ദേഹം, ജറുസലെം, കോൺസ്റ്റാന്റിനോപ്പിൾ, ഈജിപ്ത് എന്നീ പ്രദേശങ്ങൾ സന്ദർശിച്ചു.[10][11] ഇവിടങ്ങളിലെല്ലാം നിരവധി ശിഷ്യരെ നേടാൻ ഇദ്ദേഹത്തിനായി. അലക്സാണ്ട്രിയയിൽ, കോസ്മാസ് ഇൻഡിക്കോപ്ല്യൂസ്റ്റസ് എന്നറിയപ്പെട്ടിരുന്ന എഴുത്തുകാരനായ വ്യാപാരിയും അദ്ദേഹത്തിന്റെ ശിഷ്യരിലൊരാളായി. പാത്രിക്കിയോസ് എന്ന പേരിലാണ് ആബാ അവിടങ്ങളിൽ ഗ്രീക്ക് ഭാഷയിൽ അറിയപ്പെട്ടത് എന്ന് കോസ്മാസ് സാക്ഷ്യപ്പെടുത്തുന്നുണ്ട്.[12]
ജസ്റ്റീനിയൻ ചക്രവർത്തിയുമായുള്ള ആശയവിനിമയം
[തിരുത്തുക]മോപ്സുവേസ്ത്യായിലെ തിയദോറിന്റെ പ്രബോധനങ്ങൾ പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും ആബാ അതീവ തത്പരനായിരുന്നു. 525 നും 533 നും ഇടയിൽ ഇദ്ദേഹം കോൺസ്റ്റാന്റിനോപ്പിളിൽ ഉണ്ടായിരുന്ന കാലയളവിൽ ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തി തിയദോറിന്റെ പഠിപ്പിക്കലുകളെ തള്ളിപ്പറയാൻ ആബായെ നിർബന്ധിച്ചിരുന്നു. ഇതിനുവേണ്ടി പല തവണ ആബായെ അദ്ദേഹം നേരിൽ കണ്ട് സംസാരിച്ചു. എന്നാൽ ആബാ തന്റെ നിലപാടിൽ നിന്ന് പിന്മാറിയില്ല. റോമാ സാമ്രാജ്യത്തിലെ സഭയിൽ കൽക്കിദോൻ സൂനഹദോസ് അനുകൂലികളെയും ആ സൂനഹദോസിനെ എതിർത്ത് ഔദ്യോഗിക സഭാ സംവിധാനത്തിൽ നിന്ന് വിഘടിച്ചവരെയും പുനരൈക്യപ്പെടുത്താനും അങ്ങനെ സാമ്രാജ്യത്തിലെ ക്രൈസ്തവരെ ഒന്നിപ്പിക്കാനും ലക്ഷ്യമിട്ടിരുന്ന ജസ്റ്റീനിയൻ തിയദോറിനെയും അദ്ദേഹത്തിന്റെ കൃതികളെയും വേദവിപരീതമായി പ്രഖ്യാപിച്ച് നിരോധിക്കാൻ തയ്യാറെടുക്കുകയായിരുന്നു.[13] നെസ്തോറിയസ് പിന്തുടർന്ന അന്ത്യോഖ്യൻ ക്രിസ്തുശാസ്ത്ര വീക്ഷണവും പദപ്രയോഗ ശൈലിയും തിയദോറിൽ നിന്ന് ഉൽഭവിച്ചതാണെന്ന അക്കാലത്തെ ധാരണയാണ് ജസ്റ്റീനിയനെ ഇതിന് പ്രേരിപ്പിച്ചത്.[14]
സെലൂക്യാ-ക്ടെസിഫോണിൽ
[തിരുത്തുക]അവിടെനിന്ന് മടങ്ങിയെത്തിയ ആബാ ഓഫ് നിസിബിസ് വേദപഠനകേന്ദ്രത്തിൽ ഒരു മ്‌പശ്ഖാനാ ആയി ചുമതലയേറ്റെടുത്തു. ബൈബിൾ വ്യാഖ്യാന അദ്ധ്യാപകനാണ് മ്‌പ്ശ്ഖാനാ. എദേസ്സയിലെ ക്വിയോർ ഉൾപ്പെടുത്തപ്പെടെ നിരവധി ശിഷ്യർ അവിടെ ആബായ്ക്ക് ഉണ്ടായി.[11][15] പിന്നീട് പേർഷ്യൻ സാമ്രാജ്യ തലസ്ഥാനമായ സെലൂക്യാ-ക്ടെസിഫോണിലേക്ക് പോയ ഇദ്ദേഹം അവിടെയും നിരവധി ശിഷ്യന്മാരെ ആർജ്ജിച്ചു. അവരെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തുകൊണ്ട് അവിടെ ഒരു വേദപഠനശാലയ്ക്ക് തുടക്കമിട്ടു. ഇതിനിടെയാണ് സെലൂക്യാ-ക്ടെസിഫോണിലെ കാതോലിക്കോസ് ആയ മാർ പൗലോസ് അന്തരിച്ചത്. അദ്ദേഹത്തിന്റെ പിൻഗാമിയായി 540ൽ മാർ ആബാ തിരഞ്ഞെടുക്കപ്പെട്ടു.[11]
കാതോലിക്കോസ്-പാത്രിയർക്കീസ്
[തിരുത്തുക]സാമൂഹിക ബന്ധങ്ങൾ
[തിരുത്തുക]സെലൂക്യാ-ക്ടെസിഫോണിലെ കാതോലിക്കയായി അവരോധിതനായ മാർ ആബാ സസ്സാനിദ് ചക്രവർത്തിയായിരുന്ന ഖൊസ്രു ഒന്നാമനുമായി അതിനോടകം നല്ല ബന്ധം സ്ഥാപിച്ചുകഴിഞ്ഞിരുന്നു. ക്രിസ്തുമത വിശ്വാസം സാമ്രാജ്യത്തിലും അതിന് പുറത്തും പ്രചരിപ്പിക്കുന്നതിൽ ആബാ വളരെ ശ്രദ്ധവെക്കുകയും അതിൽ കുറേയധികം വിജയിക്കുകയും ചെയ്തു. ഇത് സൊറൊവാസ്ട്രിയൻ മതനേതൃത്തിന്റെ ശത്രുതയ്ക്ക് കാരണമായി. അവരിൽ ചിലർ ചക്രവർത്തിയുടെ സമക്ഷം ആബായ്ക്കെതിരേ ഉപജാപക പ്രവർത്തങ്ങൾ നടത്തിയെങ്കിലും ചക്രവർത്തിയുമായുള്ള സൗഹൃദം നിലനിർത്താൻ ആബായ്ക്ക് സാധിച്ചു.[16]
എന്നാൽ പേർഷ്യൻ, ബൈസന്റൈൻ സാമ്രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ സജീവമായി തുടർന്നത് പേർഷ്യയിലെ ക്രൈസ്തവർക്ക് പ്രതിസന്ധി സൃഷ്ടിച്ചു. 541ൽ കോക്കസസ് മലനിരകളുടെ തെക്ക് ലാസിക് യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനുശേഷം പേർഷ്യയിൽ ക്രിസ്ത്യാനികൾക്കെതിരായ മതപീഡനം കൂടുതൽ സാധാരണമായി. ബൈസന്റൈൻ സാമ്രാജ്യത്തിൽ ക്രിസ്തുമതം ഔദ്യോഗിക മതം ആയിരുന്നതാണ് ഇതിന് പേർഷ്യയിലെ സൊറൊവാസ്ട്രിയർക്ക് പ്രേരണയായത്.[17]
544ലെ സൂനഹദോസ്
[തിരുത്തുക]മാർ ആബാ സഭാ പരമാദ്ധ്യക്ഷനായി സ്ഥാനമേറ്റപ്പോൾ കിഴക്കിന്റെ സഭ പതിനഞ്ച് വർഷമായി ഒരു ആഭ്യന്തര ഭിന്നത നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. പല വിദൂര പ്രദേശങ്ങളിലും ആളുകൾ താന്താങ്ങളുടെ മെത്രാന്മാരെ തിരഞ്ഞെടുത്ത് നിയോഗിച്ചിരിക്കുന്ന അവസ്ഥ നിലനിന്നിരുന്നു.[17] ഈ പ്രതിസന്ധി പരിഹരിക്കാനായി മാർ ആബാ മുന്നിട്ടിറങ്ങി തർക്കം നിലനിൽക്കുന്ന പ്രദേശങ്ങൾ സന്ദർശിക്കുകയും ഐക്യത്തിനും വേണ്ടി സമവായവും ഉടമ്പടികളും രൂപീകരിക്കുകയും ചെയ്തു. ഇവ സ്ഥിരീകരിക്കാൻ 544ൽ ഒരു സൂനഹദോസ് ഇദ്ദേഹം വിളിച്ചുകൂട്ടി.[8] മെർവ് മെത്രാസനത്തെ ഈ സൂനഹദോസിൽ പങ്കുചേർക്കാൻ എന്നാൽ ഇദ്ദേഹത്തിന് കഴിഞ്ഞില്ല.[18] സെലൂക്യാ-ക്ടെസിഫോൺ പാത്രിയർക്കാസനത്തിന് കീഴിലുള്ള മെത്രാപ്പോലീത്തമാർ ഭാവിയിൽ ഔപചാരിക യോഗങ്ങളിൽ മാത്രമേ കാതോലിക്കാമാരെയും അപ്പിസ്കോപ്പാമാരെയും തിരഞ്ഞെടുക്കുകയുള്ളൂ എന്ന് ഈ സൂനഹദോസ് തീരുമാനിച്ചു. എന്നിരുന്നാലും, പേർഷ്യൻ ഭരണാധികാരികൾ ഉൾപ്പെടുത്തപ്പെടെയുള്ളവരുടെ ഇടപെടൽ മൂലം ഈ ഉടമ്പടി പിന്നീടുള്ള വർഷങ്ങളിൽ ഗണ്യമായി അട്ടിമറിക്കപ്പെട്ടു. ഖൊസ്രു ഒന്നാമൻ ചക്രവർത്തി ആബായുടെ പിൻഗാമിയായി മാർ യൗസേപ്പിനെ തിരഞ്ഞെടുത്ത് ഇതിന്റെ വലിയ ഉദാഹരണമാണ്.[8]
ഈ സൂനഹദോസ് പ്രധാനപ്പെട്ട മറ്റ് ചില തീരുമാനങ്ങളും കൈക്കൊണ്ടിട്ടുണ്ട്. 451ൽ റോമാ സാമ്രാജ്യത്തിൽ നടന്ന കൽക്കിദോൻ സൂനഹദോസിന്റെ നിയമങ്ങൾ കിഴക്കിന്റെ സഭയിൽ ഈ സൂനഹദോസോടെ അംഗീകരിക്കപ്പെട്ടു.[19] സഭയുടെ വിശ്വാസത്തിന്റെ ശരിയായ രൂപത്തെ സംബന്ധിച്ച് ആബാ തന്നെ വിശദമായി എഴുതുകയും സൂനഹദോസ് ഇത് അംഗീകരിക്കുകയും ചെയ്തു. സൂനഹദോസിന്റെ പല തീരുമാനങ്ങളും കിഴക്കിന്റെ സഭയുടെ പേർഷ്യൻ വ്യക്തിത്വം വെളിവാക്കുന്നതാണ്.[20] അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹം നിരോധിച്ചുകൊണ്ടുള്ള തീരുമാനവും ഈ സൂനഹദോസ് സ്വീകരിച്ചു. സൊറൊവാസ്ട്രിയൻ മതവിശ്വാസികളുടെ ഇടയിൽ ഉണ്ടായിരുന്ന ആചാരത്തിന്റെ പരസ്യമായ നിരോധനമായിരുന്നു ഇത്.[21][22]
തടങ്കലും അന്ത്യവും
[തിരുത്തുക]മാർ ആബായുടെ പ്രശസ്തിയും മതപ്രചാരണവും സൊറൊവാസ്ട്രിയൻ മതനേതാക്കളെ കുപിതരാക്കി. സൊറൊവാസ്ട്രിയൻ മതക്കാരുടെ ഇടയിൽ സർവ്വസാധാരണമായിരുന്ന അടുത്ത ബന്ധുക്കളുമായുള്ള വിവാഹങ്ങളെ അദ്ദേഹം ബന്ധങ്ങളെ വിമർശിച്ചത് ഇതിന് ആക്കം കൂട്ടി. ഇതിനേത്തുടർന്ന് അവർ ഖുസ്രോ ചക്രവർത്തിയെ സമീപിച്ച് ആബായ്ക്കെതിരെ ശിക്ഷാ നടപടികൾ ആവശ്യപ്പെട്ടു. ചക്രവർത്തി ഇതിന് വഴങ്ങിയില്ല.[23] ഇതിനേത്തുടർന്ന് ആബായുടെ വിശദവിവരങ്ങൾ അന്വേഷിച്ച് അദ്ദേഹം സൊറൊവാസ്ട്രിയൻ മതത്തിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് മതംമാറിയതാനെന്ന് അവർ കണ്ടെത്തി. സസ്സാനിദ് സാമ്രാജ്യത്തിൽ ഔദ്യോഗിക മതമായ സൊറൊവാസ്ട്രിയൻ മതത്തിൽ നിന്ന് ആരെങ്കിലും മതം മാറുന്നത് തെളിയിക്കപ്പെട്ടാൽ വധശിക്ഷയ്ക്ക് അർഹമായ കുറ്റമായി ഗണിക്കപ്പെട്ടിരുന്നു. ഇതുകൊണ്ട് ചക്രവർത്തിയുടെ മുമ്പാകെ ആബായുടെ എതിരാളികൾ ഈ ആരോപണം ഉന്നയിച്ച് പരാതിപ്പെട്ടു. ആബാ ഈ ആരോപണം നിഷേധിച്ചില്ല. എന്നാൽ ചക്രവർത്തി ആബായെ വധിക്കാൻ തയ്യാറായില്ല.[3] വധശിക്ഷയ്ക്ക് വിധേയനാക്കുന്നതിന് പകരം ആബായെ അദർബൈഗാനിലേക്ക് നാടുകടത്തി അവിടെ തടവിൽ പാർപ്പിക്കാൻ ചക്രവർത്തി ഉത്തരവായി. സൊറൊവാസ്ട്രിയൻ മതനേതാക്കൾ ഇതിൽ പ്രതിഷേധിച്ചെങ്കിലും ചക്രവർത്തി അവർക്ക് വഴങ്ങിയില്ല. ഇതിനേത്തുടർന്ന് ആബായെ അദർബൈഗാനിലേക്ക് കൊണ്ടുപോവുകയും അവിടെ തടങ്കലിൽ ആക്കുകയും ചെയ്തു. എന്നാൽ എതിരാളികൾ അദ്ദേഹത്തെ അവിടെ വെച്ച് വധിക്കാൻ പദ്ധതിയിട്ടു. ഇതിൽ നിന്നും രക്ഷപ്പെട്ട ആബാ സെലൂക്യാ-ക്ടെസിഫോണിലേക്ക് തിരിച്ചുവന്നു. തടവ് ചാടിയ ആബായെ വധശിക്ഷയ്ക്ക് വിധേയനാക്കണമെന്ന മുറവിളിയുമായി എതിരാളികൾ രംഗത്തെത്തി. എന്നാൽ ചക്രവർത്തി ആബായെ അവിടെത്തന്നെ വീട്ടുതടങ്കലിൽ ആക്കുകയാണ് ചെയ്തത്. 552 ഫെബ്രുവരിയിൽ തന്റെ ചെറിയ വീട്ടിൽ കിടന്ന് മാർ ആബാ അന്തരിച്ചു.[24] തടങ്കലിൽ കഴിയവേ ഏറ്റ പരുക്കുകൾ മൂലമാണ് അദ്ദേഹം മരിച്ചതെന്നും ഭാഷ്യമുണ്ട്. അദ്ദേഹത്തിന്റെ മൃതദേഹം വഹിച്ചുകൊണ്ട് അനുയായികൾ അദ്ദേഹത്തെ ടൈഗ്രിസ് നദിയ്ക്ക് അക്കരെയുള്ള മാർ പെഥിയോൺ ആശ്രമത്തിൽ കബറടക്കി.
സാഹിത്യ സംഭാവനകൾ
[തിരുത്തുക]ഗ്രീക്കിൽ നിന്ന് നിരവധി ഗ്രന്ഥങ്ങൾ സുറിയാനിയിലേക്ക് ഇദ്ദേഹം തർജ്ജമ ചെയ്തു.[25][26] ദിയദോർ, തിയദോർ, നെസ്തോറിയസ് എന്നിവരുടെ കൃതികൾ ഉൾപ്പെടെയുള്ള പ്രധാന ഗ്രന്ഥങ്ങളുടെ സുറിയാനിലേക്കുള്ള വിവർത്തനം നടത്തിയത് ഇദ്ദേഹം നേരിട്ടോ ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലോ ആണ്.[27] നെസ്തോറിയസ് രചിച്ചവയിൽ നിലവിൽ അവശേഷിക്കുന്ന ഏക പുസ്തകമായ ഹെറാക്ലൈഡ് ബസാർ പുസ്തകത്തിന്റെ വിവർത്തകൻ തന്റെ കൃതി സമർപ്പിച്ചിരിക്കുന്നത് മാർ ആബായുടെ പേരിലാണ്.[11] ബൈബിൾ വ്യാഖ്യാനങ്ങൾ, പ്രബോധനങ്ങൾ, സൂനഹദോസ് സംബന്ധിയായ ലേഖനങ്ങൾ തുടങ്ങി നിരവധി മൂലകൃതികൾ ആബായുടേതായ് ഉണ്ട്.[28] ഇവയിൽ ഭൂരിഭാഗവും ഇന്ന് നിലനിൽക്കുന്നത് മെർവിലെ ഈശോദാദ് ഉൾപ്പെടുത്തപ്പെടെയുള്ള പിൽക്കാല രചയിതാക്കളുടെ കൃതികളിലെ ഉദ്ധരണികളിൽ മാത്രമാണ്. സീർട്ടിന്റെ നാളാഗമത്തിലെ ഒരു പരാമർശത്തിൽ നിന്ന് ആബാ പഴയനിയമം സുറിയാനി ഭാഷയിലേക്ക് വിവർത്തനം ചെയ്തതായി സൂചന ലഭിക്കുന്നു.[11]
നിരവധി പ്രഗത്ഭരായ ശിഷ്യന്മാർ ആബായ്ക്ക് ഉണ്ടായിരുന്നു. കോസ്മാസ് ഇൻഡികോപ്ല്യൂസ്റ്റെസ് 548നും 550നും ഇടയിൽ എഴുതിയ തന്റെ ക്രിസ്ത്യൻ ടോപ്പോഗ്രാഫിയിൽ, തനിക്കറിയാവുന്നതെല്ലാം ആബായിൽ നിന്ന് പഠിച്ചതാണെന്ന് പ്രഖ്യാപിക്കുന്നുണ്ട്.[12]
അവലംബം
[തിരുത്തുക]- ↑ Hayati, Said. Mar Aba 1 Historical Context and Biographical Reconstruction.
- ↑ Wigram, William Ainger (1910). Disorder And Reform Patriarchates Of Babai, Silas, Mar Aba. An Introduction to the History of the Assyrian Church Or the Church of the Sassanid Persian Empire, 100-640 A.D. (in ഇംഗ്ലീഷ്). Society for Promoting Christian Knowledge. ISBN 978-0-8370-8078-9.
- ↑ 3.0 3.1 Bradley, Mark (2011-10-27). Iran and Christianity: Historical Identity and Present Relevance (in ഇംഗ്ലീഷ്). Bloomsbury Publishing. ISBN 978-1-4411-1114-2.
- ↑ Cone, Steven D.; Rea, Robert F. (2019-09-05). A Global Church History: The Great Tradition through Cultures, Continents and Centuries (in ഇംഗ്ലീഷ്). Bloomsbury Publishing. pp. 114, 568. ISBN 978-0-567-67307-7.
- ↑ Becchio, Bruno; Schadé, Johannes P. (2006). Encyclopedia of world religions. [Franklin Park, NJ]: Concord Pub. ISBN 1-60136-000-2. OCLC 79838519.
- ↑ Greatrex, Geoffrey; Lieu, Samuel N. C. (2002). The Roman eastern frontier and the Persian Wars. Part II, AD 363-630 : a narrative sourcebook. London: Routledge. p. 273. ISBN 0-203-99454-X. OCLC 259518208.
- ↑ Lieu, Samuel N. C., ed. (1992). Manichaeism in the Later Roman Empire and Medieval China. p. 52.
- ↑ 8.0 8.1 8.2 Baum & Winkler (2003), p. 33–4.
- ↑ Wilmshurst, David (2011). The Martyred Church: A History of the Church of the East. East and West Publishing. pp. 56–57.
- ↑ Thomas (2015), p. 35.
- ↑ 11.0 11.1 11.2 11.3 11.4 Rompay, Lucas Van (2011). "Aba I". In Sebastian P. Brock; Aaron M. Butts; George A. Kiraz (eds.). Gorgias Encyclopedic Dictionary of the Syriac Heritage: Electronic Edition. Gorgias Press.
- ↑ 12.0 12.1 Bowersock, G. W. (2013). Throne of Adulis : Red Sea wars on the eve of Islam. Oxford: Oxford University Press. p. 25. ISBN 978-0-19-933367-7. OCLC 846495649.
- ↑ Baumer, Christoph (2016-09-05). The Church of the East: An Illustrated History of Assyrian Christianity (in ഇംഗ്ലീഷ്). Bloomsbury Publishing. p. 54. ISBN 978-1-83860-934-4.
- ↑ Birnie, M. J. "The Church of the East and Theodore of Mopsuestia: the commitment to his writings and its implications for dialogue". Journal of Assyrian Academic Studies. 10 (1).
- ↑ Possekel, Ute (2018). Nicholson, Oliver (ed.). "Cyrus of Edessa". The Oxford Dictionary of Late Antiquity. 1. Oxford University Press: 447.
- ↑ Sykes, Percy (2022-05-12). History of Persia (in ഇംഗ്ലീഷ്). Routledge. ISBN 978-1-134-35780-2.
- ↑ 17.0 17.1 Benedetto, Robert (2008). The new Westminster dictionary of church history. James O. Duke, Carl Lindberg, Christopher Ocker, Rebecca Weaver. Louisville, Kentucky. p. 406. ISBN 978-0-664-22416-5. OCLC 181072599.
{{cite book}}
: CS1 maint: location missing publisher (link) - ↑ Rassam, Suha (2005). Christianity in Iraq : its origins and development to the present day. Leominster [England]: Gracewing. p. 37. ISBN 0-85244-633-0. OCLC 65526049.
- ↑ Meyendorff, John (1989). Imperial unity and Christian divisions : the church, 450-680 AD. Crestwood, N.Y.: St. Vladimir's Seminary Press. pp. 287–289. ISBN 0-88141-056-X. OCLC 17210037.
- ↑ Buck, Christopher (1999). Paradise and paradigm : key symbols in Persian Christianity and the Baháí̕ Faith. Albany, N.Y.: State University of New York. p. 6. ISBN 0-585-06246-3. OCLC 42628620.
- ↑ Morony, Michael G. (2005). Iraq after the Muslim conquest (1st Gorgias Press ed., [2nd ed.] ed.). Piscataway, NJ: Gorgias Press. p. 364. ISBN 1-59333-315-3. OCLC 64187920.
- ↑ Moffett, Samuel Hugh (2014-07-30). A History of Christianity in Asia, Vol. I: Beginnings to 1500 (in ഇംഗ്ലീഷ്). Orbis Books. ISBN 978-1-60833-162-8.
- ↑ Thomas, Kenneth J. (2015). A Restless Search: A History of Persian Translations of the Bible (in ഇംഗ്ലീഷ്). SBL Press. p. 51. ISBN 978-1-944092-02-3.
- ↑ "Aba I the Great | Biblical Training". Retrieved 2023-03-28.
- ↑ Baum, Wilhelm; Winkler, Dietmar W. (2003). The Church of the East : a concise history. Dietmar W. Winkler. London: RoutledgeCurzon. pp. 33–34. ISBN 0-203-42309-7. OCLC 53881184.
- ↑ Noort, Edward (2002). The sacrifice of Isaac : the Aqedah (Genesis 22) and its interpretations. Eibert J. C. Tigchelaar. Leiden: Brill. p. 115. ISBN 90-04-12434-9. OCLC 48814972.
- ↑ Gelston, A. (1992). The Eucharistic prayer of Addai and Mari. Oxford: Clarendon Press. p. 23. ISBN 0-19-826737-1. OCLC 22310468.
- ↑ "Syriac Language and Literature", Catholic Encyclopedia, retrieved 2023-03-28