ആനി കാതറീൻ എമ്മറിച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Beata Anne Catherine Emmerich
ആനി കാതറീൻ എമ്മറിച്ച്
Handicapped, Virgin, Penitent, Marian Visionary and Stigmatist
ജനനം8 September 1774
Coesfeld, Westphalia, Holy Roman Empire
മരണം9 ഫെബ്രുവരി 1824(1824-02-09) (പ്രായം 49)
Dülmen, Westphalia, German Confederation
വണങ്ങുന്നത്Roman Catholic Church
വാഴ്ത്തപ്പെട്ടത്3 October 2004, St. Peter's Basilica, Vatican City by Pope John Paul II
ഓർമ്മത്തിരുന്നാൾ9 February
പ്രതീകം/ചിഹ്നംBedridden with bandaged head and holding a crucifix

ഒരു റോമൻ കത്തോലിക്കാ സന്യാസിനിയും യോഗിനിയും, മരിയൻദർശകയും, (Marian Visionary) പഞ്ചക്ഷതക്കാരിയും(stigmatist) ആയിരുന്നു ആനി കാതറീൻ എമ്മറിച്ച്.[1] ജർമ്മനിയിലെ വെസ്റ്റ്ഫാലിയയിലെ മുൻസ്റ്റർ രൂപതയിൽ ജനിച്ച അവർ 49-ആം വയസ്സിൽ ജർമ്മനിയിൽ തന്നെ ദുൽമെനിൽ അന്തരിച്ചു. മരണത്തിന് ഏറെ വർഷങ്ങൾ മുൻപ് അവർ രോഗംബാധിച്ച് കിടപ്പിലായിരുന്നു. യേശുവിന്റെ ജീവിതത്തേയും പീഡാസഹനത്തേയും സംബന്ധിച്ച് വിശുദ്ധമാതാവിൽ നിന്ന് ആത്മീയനിർവൃതിയിൽ ലഭിച്ചതായി അവകാശപ്പെട്ട ദർശനങ്ങളുടെ പേരിലാണ് അവർ അറിയപ്പെടുന്നത്.[2]

ശയ്യാവലംബിയായിരുന്ന അവരെ, അവരുടെ ദർശനങ്ങളുടെ ആകർഷണത്തിൽ പെട്ട ഒട്ടേറെ പ്രസിദ്ധവ്യക്തികൾ സന്ദർശിച്ചിരുന്നു.[1] ജർമ്മൻ കവി ക്ലെമൻസ് ബ്രെന്റാനോ അവരുമായി ദീർഘസംഭാഷണങ്ങളിൽ ഏർപ്പെടുകയും അതിന്റെ കുറിപ്പുകളെ ആശ്രയിച്ച് അവരുടെ ദർശനങ്ങളെക്കുറിച്ച് എഴുതുകയും ചെയ്തു.[3] ബ്രെന്റാനോയുടെ കൃതികളുടെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു കവിയുടെ ബോധപൂർവമായ പരത്തിപ്പറയൽ, സോദ്ദേശമായ കൃത്രിമം എന്നൊക്കെ വിമർശകർ അവയെ വിശേഷിപ്പിച്ചിട്ടുണ്ട്.[4]

2004 ഒക്ടോബർ 3-ആം തിയതി ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ അവരെ വിശുദ്ധപദവിയിലെക്കുയർത്തി.[1] എങ്കിലും ഇതിന് വത്തിക്കാൻ അടിസ്ഥാനമാക്കിയത് ക്ലെമൻസ് ബ്രെന്റാനോയുടെ രചനകൾക്കുപകരം എമ്മെറിച്ചിന്റെ തന്നെ വ്യക്തിപരമായ ഭക്തിയെയാണ്. കത്തോലിക്കാവിശ്വാസികൾക്കിടയിൽ എമ്മറിച്ചിന് ഏറെ അനുയായികളുണ്ട്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Vatican Biography
  2. Emmerich, Anna Catherine: The Dolorous Passion of Our Lord Jesus Christ ISBN 978-0-89555-210-5 page viii
  3. Suzanne Stahl, "Between God and Gibson: German Mystical and Romantic Sources of The Passion of the Christ", The German Quarterly Vol. 78, No. 4, Fall, 2005 Link to JSTOR
  4. Father John O' Malley A Movie, a Mystic, a Spiritual Tradition America Magazine, 15 March 2004
"https://ml.wikipedia.org/w/index.php?title=ആനി_കാതറീൻ_എമ്മറിച്ച്&oldid=2310921" എന്ന താളിൽനിന്ന് ശേഖരിച്ചത്