അസിത്രോമൈസിൻ
Clinical data | |
---|---|
Trade names | Zithromax, Azithrocin, others |
Other names | 9-deoxy-9a-aza-9a-methyl-9a-homoerythromycin A |
AHFS/Drugs.com | monograph |
MedlinePlus | a697037 |
License data |
|
Pregnancy category |
|
Routes of administration | Oral (capsule, tablet or suspension), intravenous, ophthalmic |
ATC code | |
Legal status | |
Legal status | |
Pharmacokinetic data | |
Bioavailability | 38% for 250 mg capsules |
Metabolism | Hepatic |
Elimination half-life | 11–14 h (single dose) 68 h (multiple dosing) |
Excretion | Biliary, renal (4.5%) |
Identifiers | |
| |
CAS Number | |
PubChem CID | |
IUPHAR/BPS | |
DrugBank | |
ChemSpider | |
UNII | |
KEGG | |
ChEBI | |
ChEMBL | |
NIAID ChemDB | |
CompTox Dashboard (EPA) | |
ECHA InfoCard | 100.126.551 |
Chemical and physical data | |
Formula | C38H72N2O12 |
Molar mass | 748.984 g·mol−1 |
3D model (JSmol) | |
| |
| |
(verify) |
ഒരു മാക്രോലൈഡ് ആന്റിബയോട്ടിക് മരുന്നാണ് അസിത്രോമൈസിൻ (Azithromycin)[2][3]. ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന അത്യാവശ്യ മരുന്നുകളിൽ ഒന്നാണിത്. ബാക്ടീരിയകളുടെ 50S റൈബോസോമുകളിലെ മാംസ്യം നിർമ്മാണത്തെ തടയുക വഴി അവയുടെ പെരുകൽ തടയുകയാണ് അസിത്രോമൈസിൻ ചെയ്യുന്നത്. വയറ്റിലൂടെയോ (oral), രക്തക്കുഴലുകളിലൂടെയൊ (intravenous) സ്വീകരിക്കാവുന്ന മരുന്നാണ് അസിത്രോമൈസിൻ. 1980-ലാണ് അസിത്രോമൈസിൻ കണ്ടുപിടിച്ചത്. ചെവിപഴുപ്പ്, സ്റ്റ്രെപ്റ്റോകോക്കസ് ബക്റ്റീരിയ മൂലമുണ്ടാകുന്ന തൊണ്ട പഴുപ്പ്, കാസരോഗം, ദീർഘദൂര യാത്രക്കാർക്കുണ്ടാകാവുന്ന വയറിളക്കം തുടങ്ങി മറ്റു ചില ആമാശയപ്രശ്നങ്ങൾക്ക് അസിത്രോമൈസിൻ ഉപകാരപ്രദമാണ്. ചില ലൈംഗികരോഗങ്ങൾക്കും ഉദാ: ക്ലമൈഡിയ, ഗോണേറിയ, അസിത്രോമൈസിൻ ഫലപ്രദമാണ്. മലേറിയ എന്ന അസുഖത്തിനു മറ്റു ആന്റി ബയോട്ടിക്കുകൾക്കൊപ്പം സഹായക മരുന്നായി കൊടുത്തുവരുന്നു.
വൈദ്യോപയോഗങ്ങൾ
[തിരുത്തുക]ന്യുമോണിയ, സൈനസൈറ്റിസ്, ടോൺസിലൈറ്റിസ്, ചെവിയിലെ പഴുപ്പ്, ചർമ്മത്തിലെ അണുബാധ, മൂത്രാശയത്തിലെ പഴുപ്പ് എന്നിവ ചികിത്സിക്കാൻ അസിത്രോമൈസിൻ ഉപയോഗിക്കുന്നു. ചില ഗ്രാം പോസിറ്റിവ് ബാക്ടീരിയയെയും, ഗ്രാം നെഗറ്റിവ് ബാക്ടീരിയയെയും, പല അവർഗ്ഗ ബാക്ടീരിയയെയും നേരിടാൻ അസിത്രോമൈസിനാകും.
പാർശ്വഫലങ്ങൾ
[തിരുത്തുക]വയറിളക്കം, ഓക്കാനം, ഛർദ്ദി എന്നിവയാണ് അസിത്രോമൈസിന്റെ പാർശ്വഫലങ്ങൾ. ഒരു ശതമാനത്തിൽ താഴെ മാത്രമേ പാർശ്വഫലങ്ങൾ കാണാറുള്ളൂ. 68 മണിക്കൂറാണ് അസിത്രോമൈസിന്റെ അർദ്ധായുസ്സ്.
അവലംബം
[തിരുത്തുക]- ↑ "FDA-sourced list of all drugs with black box warnings (Use Download Full Results and View Query links.)". nctr-crs.fda.gov. FDA. Retrieved 22 Oct 2023.
- ↑ azithromycin, Zithromax, Zmax
- ↑ Azithromycin [USAN:INN:BAN ]
- Drugs with non-standard legal status
- ECHA InfoCard ID from Wikidata
- Infobox-drug molecular-weight unexpected-character
- Pages using infobox drug with unknown parameters
- Articles without InChI source
- Infobox drug articles without vaccine target
- Drugboxes which contain changes to watched fields
- ആന്റിബയോട്ടിക്കുകൾ