Jump to content

അവനി ചതുർവേദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അവനി ചതുർവേദി
ജനനം1993 ഒക്ടോംബർ 27
ദേശീയത ഇന്ത്യ
വിഭാഗം ഇന്ത്യൻ എയർ ഫോഴ്സ്
ജോലിക്കാലം2016 present
(L-R) Mohana Singh Jitarwal, Avani Chaturvedi and Bhawana Kanth

യുദ്ധവിമാനം പറത്തിയ ആദ്യ ഇന്ത്യൻ വനിതയാണ് അവനി ചതുർവേദി[1]. മധ്യപ്രദേശിലെ സറ്റ്ന ജില്ലയാണ് സ്വദേശം. ഭാവന കാന്ത്, മോഹന സിങ് എന്നിവർക്കൊപ്പം 2016 ജൂണിലാണ് അവനി പൈലറ്റ് പരിശീലനം പൂർത്തിയാക്കി വ്യോമസേനയുടെ ഭാഗമായത്. ഔദ്യോഗികപദവി നല്കിയത് പ്രതിരോധമന്ത്രിയായിരുന്ന മനോഹർ പരീഖർ ആണ്.[2]

മുൻകാല ജീവിതവും വിദ്യാഭ്യാസവും

[തിരുത്തുക]

24-മത്തെ വയസ്സിൽ ഹൈദരാബാദ് എയർ ഫോർസ് അക്കാഡമിയിൽ നിന്നും അവനി പരിശീലനം പൂർത്തിയാക്കി. സ്കൂൾ വിദ്യാഭ്യാസം മധ്യപ്രദേശിലെ ഷാഹ്ഡോൾ ജില്ലയിലുള്ള ഒരു ചെറിയ നഗരമായ ഡിയോലാൻഡിൽ നിന്നും പൂർത്തിയാക്കി.[3] 2014-ൽ രാജസ്ഥാനിലെ ബനാസ്തലി യൂണിവേഴ്സിറ്റിയിൽ നിന്ന് ടെക്നോളജി ബിരുദവും നേടി ഇന്ത്യൻ എയർഫോഴ്സ് പരീക്ഷ വിജയിക്കുകയും ചെയ്തു.

അവനി ചതുർവേദി 1993 ഒക്ടോംബർ 27 ന് ജനിച്ചു. അച്ഛൻ ദിൻകർ ചതുർവേദി മധ്യപ്രദേശ് ഗവൺമെന്റ് വാട്ടർ റിസോഴ്സ് ഡിപ്പാർട്ട്മെന്റിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറും അവനിയുടെ മൂത്തസഹോദരൻ ഒരു ആർമി ഓഫീസറും ആണ്. അവനി മൂത്തസഹോദരനിൽ പ്രചോദനം ഉൾക്കൊണ്ടിരുന്നതു കൂടാതെ അവരുടെ കോളേജിലെ ഫ്ലൈയിംഗ് ക്ലബിൽനിന്നും കുറച്ചു മണിക്കൂർനേരം ഫ്ലൈയിംഗ് പരിചയവും ലഭിച്ചിട്ടുണ്ട്. ഇത് അവർക്ക് ഇന്ത്യൻ ആർമി ഫോഴ്സിൽ ചേരാൻ പ്രോത്സാഹനമായി.[4][5]

ഔദ്യോഗികജീവിതം

[തിരുത്തുക]

ഒരു വർഷത്തെ കഠിനമായ പരിശ്രമത്തിന്റെ ഫലമായി ദണ്ഡിഗലിൽ നിന്നും എയർഫോഴ്സ് അക്കാഡമിയുടെ പരിശീലനം പൂർത്തിയാക്കി 2016 ജൂണിൽ വ്യോമസേനയുടെ പൈലറ്റ് ആയി തീരുകയും ചെയ്തു. ബിദറിലെ മൂന്നാം ഘട്ട പരിശീലനം പൂർത്തിയാകുമ്പോൾ കർണ്ണാടകയിൽ ചേരുകയും അപ്പോഴേയ്ക്കും സുഖോയി, തേജസ് എന്നീ ഫ്ലൈറ്റർ ജെറ്റുകൾ പറത്താനുള്ള കഴിവും ലഭിക്കും.[6] 2018-ൽ MiG-21എന്ന സോളോ ഫ്ളൈറ്റ് പറത്താൻ കഴിയുന്ന ആദ്യ ഇന്ത്യൻ വനിത അവനി ചതുർവേദി ആയിത്തീരും. [7]


അവലംബം

[തിരുത്തുക]
  1. "Avani, Bhawana, Mohana become IAF's first women fighter pilots - Times of India". The Times of India. Retrieved 2016-12-09.
  2. Krishnamoorthy, Suresh. "First batch of three female fighter pilots commissioned". The Hindu. Retrieved 2016-12-09.
  3. "MP girl Avani Chaturvedi to be one amongst India's first three women fighter pilots". english.pradesh18.com. Retrieved 2016-12-09.
  4. Team, Editorial (2018-02-23). "Interesting Facts about Avani Chaturvedi, First Female Pilot To Fly Mig-21". SSBToSuccess. Retrieved 2018-02-23.
  5. https://timesofindia.indiatimes.com/life-style/spotlight/9-facts-about-avani-chaturvedi-that-will-inspire-you/articleshow/63026326.cms
  6. "For IAF's first women fighter pilots Mohana Singh, Bhawana Kanth & Avani Chaturvedi, sky is no limit". The Economic Times. Retrieved 2016-12-09.
  7. "In a first, woman fighter pilot undertakes solo flight in MiG-21". The Indian Express. 2018-02-22. Retrieved 2018-02-22.
"https://ml.wikipedia.org/w/index.php?title=അവനി_ചതുർവേദി&oldid=3949696" എന്ന താളിൽനിന്ന് ശേഖരിച്ചത്