വി. നാണമ്മാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(V. Nanammal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വി. നാണമ്മാൾ
V. Nanammal
ജനനം
Zameen Kaliayapuram, Coimbatore, Tamil Nadu, India
ദേശീയതIndian
തൊഴിൽYoga instructor
പുരസ്കാരങ്ങൾNari Shakti Puraskar (2016),
Yoga Ratna award (2017)
Padma Shri award (2018)

ഇന്ത്യയിലെ ഒരു സംസ്ഥാനമായ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നിന്നുള്ള ഏറ്റവും പഴയ ഒരു യോഗ അധ്യാപികയാണ് വി. നാണമ്മാൾ (തമിഴ്: வி. நானம்மாள்). 45 വയസ്സിനു മുകളിലുള്ള 10 ലക്ഷത്തോളം വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയും 100 വിദ്യാർത്ഥികളെ ദിവസവും പഠിപ്പിക്കുകയും ചെയ്യുന്ന 99 കാരിയായ അവരുടെ 600-ൽപരം വിദ്യാർത്ഥികൾ ലോകമെമ്പാടുമുള്ള യോഗാ പരിശീലകരായി തീർന്നിട്ടുണ്ട്[1][2][3]. 2016-ൽ അവരുടെ പ്രവർത്തനങ്ങൾക്ക് ഇന്ത്യയുടെ ദേശീയ നാരി ശക്തി പുരാസ്‌കർ ബഹുമതി നൽകി ആദരിച്ചു.[4] രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി ആയ പത്മശ്രീ നൽകി 2018-ൽ അവരെ ആദരിച്ചിരുന്നു.[5][6][7][8][9]

മുൻകാലജീവിതം[തിരുത്തുക]

ഇന്ത്യയിലെ തമിഴ്‌നാട്ടിൽ കോയമ്പത്തൂരിലെ സമീൻ കലിയപുരത്ത് ഒരു കാർഷിക കുടുംബത്തിലാണ് നാണമ്മാൾ ജനിച്ചത്. സിദ്ധ പരിശീലകയായിരുന്ന ഭർത്താവ് കാർഷിക മേഖലയിലും കൃഷിയിലുമായിരുന്നു പ്രവർത്തിച്ചിരുന്നത്. വിവാഹശേഷം നെഗാമിലേക്കും പിന്നീട് കോയമ്പത്തൂരിലെ ഗണപതിയിലേക്കും മാറി താമസിച്ചു. എട്ടാമത്തെ വയസ്സിൽ, അവൾ പിതാവിൽ നിന്ന് യോഗ പഠിക്കുകയും 50 ലധികം ആസനങ്ങളുടെ അദ്ധ്യാപികയാകുകയും ചെയ്തു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി നാണമ്മാൾ 10 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയും അവർ സ്ഥാപിച്ച 'ഓസോൺ യോഗ സെന്ററിൽ' ദിവസവും 100 വിദ്യാർത്ഥികളെ പഠിപ്പിക്കുകയും ചെയ്യുന്നു. അവരുടെ കുടുംബത്തിലെ 36 അംഗങ്ങൾ ഉൾപ്പെടെ 600 ഓളം വിദ്യാർത്ഥികൾ ലോകമെമ്പാടും 'യോഗ പരിശീലകരായി പ്രവർത്തിക്കുന്നു. [10][11]

യോഗ പരിശീലനം[തിരുത്തുക]

8 വയസ്സുള്ളപ്പോൾ നാണമ്മാൾ യോഗ പരിശീലനം ആരംഭിച്ചു. ആയോധന കലാകാരനായിരുന്ന അച്ഛനിൽ നിന്ന് അവർ യോഗ പഠിച്ചു, നാണമ്മാളിന്റെ ഭർത്താവ് ഗ്രാമത്തിൽ സിദ്ധ പരിശീലകനായിരുന്നു. കൂടാതെ കാർഷിക മേഖലയിലുമായിരുന്നു പ്രവർത്തിച്ചിരുന്നത്. വിവാഹശേഷം പ്രകൃതിചികിത്സയോടുള്ള താൽപര്യം അവർ വളർത്തിയെടുത്തത് അങ്ങനെയാണ്. ജീവിതത്തിലെ ഒരു ഘട്ടത്തിലും അവർ യോഗ പരിശീലനം നിർത്തിയില്ല.[10]

നാണമ്മാളിന്റെ അച്ഛനും മുത്തച്ഛനും 'രജിസ്റ്റർ ചെയ്ത ഇന്ത്യൻ മെഡിസിൻ പ്രാക്ടീഷണേഴ്സ് (RIMP) ആയിരുന്നു. യോഗ അവരുടെ കുടുംബ പാരമ്പര്യമായിരുന്നു. അവർ കുടുംബത്തിന് പുറത്തുള്ള ആരെയും യോഗ പഠിപ്പിക്കുന്നില്ല മറിച്ച് ഗ്രൂപ്പിനുള്ളിൽ തന്നെ തുടർന്നു. അക്കാലത്ത്, പ്രാഥമിക ബിസിനസ്സ് കേരളത്തിലെ കാർഷിക മേഖലയായിരുന്നു. അവരുടെ കുടുംബത്തിന്റെ ഉടമസ്ഥതയിൽ തേങ്ങ, കശുവണ്ടി തുടങ്ങിയ കൃഷിയിടങ്ങളും പരമ്പരാഗത സിദ്ധ മരുന്നുകളും ഉണ്ടായിരുന്നു.[12]

യോഗ മറ്റ് ആളുകളെയും സഹായിക്കുമെന്ന് നാണമ്മാളിന് മനസ്സിലാക്കാൻ അമ്മായിയമ്മ ഉൾപ്പെട്ട ഒരു സംഭവമുണ്ടായിരുന്നു. അവളുടെ അമ്മായിയമ്മ കൃഷിസ്ഥലത്തുണ്ടായിരുന്നപ്പോൾ അവരുടെ കാലുകൾ നനഞ്ഞിരുന്നതിനാൽ സന്ധിവേദന വരികയും ഒരു ഡോക്ടറുടെ ചികിത്സ തേടുന്നതിനുപകരം, അവർക്ക് ചില യോഗ വിദ്യകൾ പഠിപ്പിക്കാമെന്ന് നാണമ്മാൾ വാഗ്ദാനം ചെയ്തു. അവർ യോഗ വിദ്യ പഠിപ്പിക്കുകയും അത് അവർക്ക് പ്രയോജനപ്പെടുകയും ചെയ്തു. ആ സംഭവത്തിനുശേഷം, അമ്മായിയമ്മ അവളുടെ ആദ്യത്തെ വിദ്യാർത്ഥിയായി. കാലക്രമേണ, നാണമ്മാൾ അവളുടെ അയൽക്കാരെയും മറ്റ് കുട്ടികളെയും പഠിപ്പിക്കാൻ തുടങ്ങി, 1970 കളോടെ, ഇനിയും കൂടുതൽ ആളുകൾക്ക് യോഗ പഠിപ്പിക്കാൻ അവർ തീരുമാനിച്ചിരുന്നു. അതിനാൽ, 'ഓസോൺ യോഗ സ്കൂൾ' സ്ഥാപിക്കപ്പെട്ടു. അതിനുശേഷം നാണമ്മാളും കുടുംബവും ഒരു ലക്ഷത്തിലധികം ആളുകൾക്ക് യോഗ പഠിപ്പിച്ചു.[12]

മക്കളും പേരക്കുട്ടികളും വലിയ കൊച്ചുമക്കളുമടക്കം നാണമ്മാളും കുടുംബവും തലമുറതലമുറയ്ക്ക് കൈമാറ്റം ചെയ്ത് യോഗ പാരമ്പര്യങ്ങൾ പിന്തുടരുന്നു. 1972-ൽ അവർ കോയമ്പത്തൂരിൽ "ഓസോൺ യോഗ സെന്റർ" സ്ഥാപിക്കുകയും അവരുടെ പരമ്പരാഗത രീതിയിലുള്ള യോഗയെ പഠിപ്പിക്കുകയും ചെയ്തുവരുന്നു. ഇത് പ്രാണായാമത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു (ശ്വസന നിയന്ത്രണം)[11][12]

അവാർഡുകളും ബഹുമതികളും[തിരുത്തുക]

നാണമ്മാളിന് അവരുടെ നേട്ടത്തിന്, അവാർഡുകളും സമ്മാനപത്രങ്ങളും നൽകി:

  • 2016- ദേശീയ രാഷ്ട്ര നാരി ശക്തി പുരാസ്‌കർ അവാർഡ് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയിൽ നിന്ന് ലഭിച്ചു. [4]
  • 2017- കർണാടക സർക്കാരിന്റെ യോഗരത്ന അവാർഡ്. [3]
  • 2018- രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയൻ അവാർഡ് പത്മശ്രീ ലഭിച്ചു[5]
  • 2018- റോട്ടറി ക്ലബിന്റെ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ്[13]

നിലവിലെ പ്രവർത്തനം[തിരുത്തുക]

കോയമ്പത്തൂരിലെ 20,000 ത്തിലധികം വിദ്യാർത്ഥികൾക്കും താൽപ്പര്യക്കാർക്കും യോഗ പഠിപ്പിച്ചുകൊണ്ട് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലേക്ക് കടക്കാൻ ശ്രമിക്കുന്നു. വിവാഹത്തിന് ശേഷം ആരോഗ്യവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയി യോഗ വിദ്യകളെക്കുറിച്ച് സ്ത്രീകളിൽ, പ്രധാനമായും പെൺകുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് നിലവിൽ അവരുടെ ലക്ഷ്യം. ഇന്ത്യൻ റിയാലിറ്റി ഷോയായ 'ഇന്ത്യ'സ് ഗോട്ട് ടാലന്റ് മത്സരാർത്ഥിയായി പങ്കെടുക്കാൻ ശ്രമിക്കുന്നുണ്ട്.[14].

അവലംബം[തിരുത്തുക]

  1. GovOfIndia. "Story of Smt. V Nanammal, India's oldest Yoga teacher - Padma Awardee 2018". Online Edition MyGov India. 2018, MyGov India.
  2. Govt. of India. "Padma Awards 2018: V. Nanammal". padmaawards.gov.in. 2018, padmaawards.
  3. 3.0 3.1 K Jeshi. "Bend it like Nanammal". Online Edition of The Hindu, dated 19 June 2017. 2017, thehindu.com.
  4. 4.0 4.1 Government of India. "Nari Shakti Puraskar 2016". Online Edition of MINISTRY OF WOMEN & CHILD DEVELOPMENT. 2016, Government of India.
  5. 5.0 5.1 Staff. "Photos: Illaiyaraja, Ghulam Mustafa Khan, 41 others given Padma awards". Online Edition of Zee News. 2018, Express News Service.
  6. Madhurima Sarkar. "V Nanammal Receives Padma Shri; The 99-Year-Old Yoga Practitioner Continues to Follow A Lifestyle Close to Nature". latestly.com. 2018, latestly.com.
  7. "Padma Awards 2018, Know the recipients". The Times of India. 20 Mar 2018. Retrieved 3 May 2018.
  8. "Nanammal, the yoga grandma, wins Padma Shri". The Times of India. 26 Jan 2018. Retrieved 3 May 2018.
  9. "Padma Awards 2018" (PDF).
  10. 10.0 10.1 MERIN JAMES. "V Nanammal: The nonagenarian yogini". deccanchronicle.com. 2016, deccanchronicle.com.
  11. 11.0 11.1 Staff. "Nanammal, the yoga grandma, wins Padma Shri". timesofindia.com. 2018, timesofindia.com.
  12. 12.0 12.1 12.2 Sushma UN. "India's oldest yogini says you're doing yoga wrong if you're working up a sweat". qz.com. 2017, Quartz India.
  13. Special Correspondent V.S. Palaniappan. "In Coimbatore Today". thehindu.com. 2018, thehindu.com.
  14. Staff. "Nanammal: The 97-year-old woman from Tamil Nadu who teaches yoga to 100 students". dailyhunt.com. 2018, dailyhunt.com.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വി._നാണമ്മാൾ&oldid=3257793" എന്ന താളിൽനിന്ന് ശേഖരിച്ചത്