മനോഹർ പരീഖർ
ദൃശ്യരൂപം
മനോഹർ പരീഖർ | |
---|---|
പ്രതിരോധ മന്ത്രി | |
ഓഫീസിൽ 2014 നവംബർ 09 – 13 March 2017 | |
പ്രധാനമന്ത്രി | നരേന്ദ്ര മോദി |
മുൻഗാമി | അരുൺ ജെയ്റ്റ്ലി |
പിൻഗാമി | Arun Jaitley |
ഗോവ മുഖ്യമന്ത്രി | |
ഓഫീസിൽ 2012 മാർച്ച് 09 – 2014 നവംബർ 08 | |
മുൻഗാമി | ദിഗംബർ കമ്മത്ത് |
പിൻഗാമി | ലക്ഷ്മികാന്ത് പർസേക്കർ |
ഓഫീസിൽ 2000 ഒക്ടോബർ 24 – 2005 ഫെബ്രുവരി 02 | |
മുൻഗാമി | ഫ്രാൻസിസ്കോ സർദിൻഹ |
പിൻഗാമി | പ്രതാപ് സിങ് റാണേ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മനോഹർ ഗോപാലകൃഷ്ണ പ്രഭു പരീഖർ 13 ഡിസംബർ 1955 ഗോവ, ഇന്ത്യ |
രാഷ്ട്രീയ കക്ഷി | ഭാരതീയ ജനതാ പാർട്ടി |
പങ്കാളി | മേധ പരീഖർ |
കുട്ടികൾ | 2 (ഉത്പൽ, അഭിജിത്ത്) |
അൽമ മേറ്റർ | ഐ ഐ ടി മുംബൈ |
ഭാരതീയ ജനതാ പാർട്ടി അംഗവും മുൻ പ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായിരുന്നു മനോഹർ പരീഖർ (Konkani: मनोहर पर्रीकर)(13 ഡിസംബർ 1955 – 17 മാർച്ച് 2019) .[1] പരീഖർ രണ്ടു തവണ ഗോവ മുഖ്യമന്ത്രിയായി ചുമതല വഹിച്ചിട്ടുണ്ട്. ആദ്യമായി 2000 മുതൽ 2005 വരെയും പിന്നീട് മാർച്ച് 2012 മുതൽ നവംബർ 2014 വരെയും ഗോവ മുഖ്യമന്ത്രിയായിരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനം രാജി വെച്ച് കഴിഞ്ഞ വർഷം ഗോവാ മുഖ്യമന്ത്രിയായി വീണ്ടും അധികാരത്തിൽ വന്ന അദേഹം കരളിലെ അർബുദ രോഗം ഗുരുതരമായതിനെ തുടർന്ന് 2019 മാർച്ച് 17നു അന്തരിച്ചു.
അവലംബം
[തിരുത്തുക]