മിനി വാസുദേവൻ
ദൃശ്യരൂപം
(Mini Vasudevan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മിനി വാസുദേവൻ | |
---|---|
ദേശീയത | ഇന്ത്യൻ |
അറിയപ്പെടുന്നത് | 2018 -ലെ 'നാരിശക്തി പുരസ്‌കാരം' |
2018 -ലെ 'നാരിശക്തി പുരസ്‌കാരത്തിന് അർഹയായ മലയാളിയാണ് മിനി വാസുദേവൻ. ഹ്യുമെയ്ൻ അനിമൽ സൊസൈറ്റി' എന്ന സംഘടനയുടെ സ്ഥാപകയാണ്.
ജീവിതരേഖ
[തിരുത്തുക]1987 -ൽ തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കി നാല് വർഷം ബാംഗ്ലൂരിൽ ജോലി ചെയ്തു. അമേരിക്കയിലെ ടെക്സസിലായിരുന്നു തുടർ പഠനം. അവിടെ നിന്ന് ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും എടുത്ത ശേഷം ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ ഏതാണ്ട് പത്ത് വർഷത്തോളം ജോലി ചെയ്തു. 2004 -ൽ നാട്ടിലേക്കു മടങ്ങി. ഹ്യുമെയ്ൻ അനിമൽ സൊസൈറ്റി' എന്ന സംഘടന സ്ഥാപിച്ചു.
മൃഗങ്ങളെ പറ്റിയും അവയുടെ സ്വഭാവ സവിശേഷതകളെപ്പറ്റിയും പൊതുജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കുക, മൃഗങ്ങൾക്ക് വാക്സിനേഷൻ നൽകുക, പ്രജനനം നിയന്ത്രിക്കുക, പരിക്കേറ്റ മൃഗങ്ങളെ രക്ഷപ്പെടുത്തി അവയെ പുനരധിവസിപ്പിക്കുക ജനങ്ങൾക്ക് അവബോധം നൽകുക എന്നതാണ് സംഘടനയുടെ പ്രധാന ഉദ്ദേശ്യം.
പുരസ്കാരങ്ങൾ
[തിരുത്തുക]- 2018 -ലെ 'നാരിശക്തി പുരസ്‌കാരം'[1]