ആരിഫ ജാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Arifa Jan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആരിഫ ജാൻ
ജനനംc.
ദേശീയതഇന്ത്യൻ
അറിയപ്പെടുന്നത്reviving handicrafts in India

കശ്മീരിലെ ശ്രീനഗറിൽ കമ്പിളിനിർമ്മാണരംഗത്തെ ഒരു ഇന്ത്യൻ പ്രവർത്തകയാണ് ആരിഫ ജാൻ (ജനനം c. 1987). 2020 മാർച്ച് 8-ന് ജാന് നാരീശക്തി പുരസ്കാരം ലഭിച്ചു.

ജീവിതം[തിരുത്തുക]

കാശ്മീരി കലയായ നാംദ എന്നറിയപ്പെടുന്ന റഗ് നിർമ്മാണത്തെ പുനരുജ്ജീവിപ്പിച്ചതിൻറെ പേരിൽ അവർ അറിയപ്പെടുന്നു.[1] ശ്രീനഗറിലെ ക്രാഫ്റ്റ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം നേടിയ അവർ നംദ ടെക്‌സ്റ്റൈൽസിനെ അടിസ്ഥാനമാക്കിയുള്ള ഒരു പദ്ധതിയിൽ ഏർപ്പെട്ടു. 11-ആം നൂറ്റാണ്ട് മുതൽ നംദ റഗ്ഗുകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. കമ്പിളി നാരിന്റെ പാളികൾ ഒന്നിച്ച് അടിച്ച്, പിന്നീട് തിളങ്ങുന്ന എംബ്രോയ്ഡറി ചെയ്യുന്നു. ശ്രീനഗറിലെ പഴയ പ്രദേശങ്ങൾ ഇതിന് പേരുകേട്ടതാണ് എന്നാൽ ഡൈയിംഗ് പോലുള്ള ചില പാടവങ്ങൾ ഇപ്പോൾ ജനപ്രിയമായ തൊഴിലല്ല.[2] 25 പേർ ജോലി ചെയ്യുന്ന മൂന്ന് നിർമ്മാണ കേന്ദ്രങ്ങൾ സൃഷ്ടിച്ച അവർ കൂടാതെ 100 വനിതകൾക്ക് ഈ കമ്പിളി റഗ്ഗുകൾ നിർമ്മിക്കാൻ ഈ കേന്ദ്രങ്ങളിൽ പരിശീലനം നൽകിയിട്ടുമുണ്ട്.

അവലംബം[തിരുത്തുക]

  1. "Arifa Jan's journey: From reviving 'Namda' art to Nari Shakti Puraskar". Deccan Herald (in ഇംഗ്ലീഷ്). 2020-03-08. Retrieved 2020-04-09.
  2. "Namda - The traditional felted craft of Kashmir". Hindustan Times (in ഇംഗ്ലീഷ്). 2017-02-17. Retrieved 2020-04-09.
"https://ml.wikipedia.org/w/index.php?title=ആരിഫ_ജാൻ&oldid=3826224" എന്ന താളിൽനിന്ന് ശേഖരിച്ചത്