അറ്റ്‌ലാന്റിക് ഗോലിയാത്ത് ഗ്രൂപ്പർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Atlantic goliath grouper (Jewfish)
Itajara.JPG
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
E. itajara
Binomial name
Epinephelus itajara
(Lichtenstein, 1822)

വംശനാശ ഭീഷണി നേരിടുന്ന ഒരു വലിയ കടൽ മത്സ്യമാണ് അറ്റ്‌ലാന്റിക് ഗോലിയാത്ത് ഗ്രൂപ്പർ (Atlantic goliath grouper) . ഇതിനെ പൊതുവേ ജൂതമത്സ്യം (Jew Fish) എന്നും വിളിക്കാറുണ്ട്. ഇതിന്റെ ശാസ്ത്രനാമം Epinephelus itajara എന്നാണ് . അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശങ്ങലിൽ ഇവ കാണപ്പെടുന്നു. 5 മുതൽ 50 മീറ്റർ ആഴമുള്ള പ്രദേശങ്ങളിലാണ് കണ്ടുവരുന്നത്. പവിഴപ്പുറ്റുകൾ ഉള്ള പ്രദേശത്ത് ഇവ ധാരാളമായി കാണുന്നു. ഫ്ലോറിഡയ്ക്ക് ചുറ്റുമുള്ള ഫ്ലോറിഡ കീ എന്ന് അറിയപ്പെടുന്ന പവിഴ ദ്വീപുകളിൽ ഇവയെ കാണാം. കോംഗോ,സെനഗൽ,ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലും ഇവ കാണപ്പെടുന്നു.

വളരെ സാവധാനം സഞ്ചരിക്കുന്ന ഇവ ആഴം കുറഞ്ഞ പവിഴപ്പുറ്റുകൾ നിറഞ്ഞ പ്രദേശത്താണ് ഇരതേടുന്നത്. അതിനാൽ തന്നെ ഇവയെ എളുപ്പത്തിൽ വേട്ടയാടാൻ മനുഷ്യന് കഴിഞ്ഞു. അമിതമായ മത്സ്യബന്ധനം കാരണം ഇവയുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാൽ ഇവ ഇന്ന് വംശനാശ ഭീഷണിയിലാണ്. ഇവയെ വേട്ടയാടുന്നത് നിയമപരമായി തടഞ്ഞിരിക്കുന്നു. ഇവ പ്രജനനം നടത്തുന്നതും ശൈശവ കാലം ചിലവഴിക്കുന്നതും കണ്ടൽ പ്രദേശങ്ങളിലാണ് . കണ്ടൽകാടുകളുടെ നാശവും ഇവയെ പ്രതികൂലമായി ബാധിക്കുന്നു.

മൂന്നു മീറ്റർ വരെ നീളം ഉണ്ടാകുന്ന ഈ മത്സ്യങ്ങൾക്ക് 360 കിലോഗ്രാം വരെ ഭാരം ഉണ്ടാകാറുണ്ട്.

സവിശേഷത[തിരുത്തുക]

ചില ഗോലിയാത്ത് ഗ്രൂപ്പറുകൾ ജനന സമയത്ത് ആൺ മത്സ്യം ആയിരിക്കുമെങ്കിലും പിന്നീട് ഇവ പെൺമത്സ്യം ആയി മാറുന്നു. ഈ സ്വഭാവ സവിശേഷത ഉള്ള ജീവികളെ Protogynous hermaphrodites എന്ന് വിളിക്കുന്നു.

അവലംബം[തിരുത്തുക]

നാഷണൽ ജ്യോഗ്രഫിക് മാഗസിൻ ,ജൂലൈ 2014 Big Fish - Page 112-116 .

  1. Craig, M.T. (2011). "Epinephelus itajara". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 30 March 2014. Database entry includes a range map and a lengthy justification of why this species is critically endangered