അരുണ ബുദ്ധ റെഡ്ഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അരുണ ബുദ്ധ റെഡ്ഡി
— Gymnast  —
പ്രതിനിധീകരിച്ച രാജ്യം ഇന്ത്യ
ജനനം (1995-12-25) 25 ഡിസംബർ 1995  (25 വയസ്സ്)
ഹൈദ്രാബാദ്, ഇന്ത്യ
Residenceഹൈദ്രാബാദ്
DisciplineWomen's artistic gymnastics
Levelസീനിയർ ഇന്റർനാഷണൽ എലൈറ്റ്
(ഇന്ത്യൻ ദേശീയ ജിംനാസ്റ്റിക്സ് ടീം)
Years on national team2013
College teamസെന്റ് മേരീസ് കോളേജ്
കലാലയംസെന്റ് മേരീസ് കോളേജ്, ഹൈദ്രാബാദ്

അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഒരു ഇന്ത്യൻ വനിതാ ജിംനാസ്റ്റിക്സ് താരമാണ് അരുണ ബുദ്ധ റെഡ്ഡി (ജനനം : 1995 ഡിസംബർ 25). 2018-ൽ മെൽബണിൽ നടന്ന ജിംനാസ്റ്റിക്സ് ലോകകപ്പിൽ ഇവർ വെങ്കല മെഡൽ നേടിയിരുന്നു. ജിംനാസ്റ്റിക്സ് ലോകകപ്പിൽ മെഡൽ നേടുന്ന ആദ്യത്തെ ഇന്ത്യൻ താരമാണ് അരുണ റെഡ്ഡി.[1][2] 2013, 2014, 2017 എന്നീ വർഷങ്ങളിലെ ലോക ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പുകളിലും പങ്കെടുത്തിട്ടുണ്ട്. വിവിധ ദേശീയ ചാമ്പ്യൻഷിപ്പുകളിൽ നിന്ന് മെഡലുകളും നേടിയിട്ടുണ്ട്.

ആദ്യകാല ജീവിതം[തിരുത്തുക]

1995-ലെ ക്രിസ്തുമസ് ദിനത്തിൽ ഹൈദ്രാബാദിലാണ് അരുണ റെഡ്ഡി ജനിച്ചത്. ചാർട്ടേഡ് അക്കൗണ്ടന്റായ ബി. നാരായണ റെഡ്ഡിയാണ് പിതാവ്. 2013-ൽ ബഷീർബാഗിലെ സെന്റ് മേരീസ് ജൂനിയർ കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പഠനം പൂർത്തിയാക്കിയ അരുണ 2017-ൽ ഹൈദ്രാബാദിലെ സെന്റ് മേരീസ് കോളേജിൽ നിന്നു ബി.കോം ബിരുദം നേടി.[3][4]

ജിംനാസ്റ്റിക്സിലേക്ക്[തിരുത്തുക]

അരുണ റെഡ്ഡി തന്റെ അഞ്ചാം വയസ്സിൽ കരാട്ടെ പരിശീലനം ആരംഭിച്ചിരുന്നു. ഒരു ജിംനാസ്റ്റിക്സ് താരത്തിനുവേണ്ട മെയ്‌വഴക്കം മകൾക്കുണ്ടെന്നു മനസ്സിലാക്കിയ പിതാവ് നാരായണ റെഡ്ഡി അരുണയെ ജിംനാസ്റ്റിക്സ് പരിശീലിപ്പിക്കുവാൻ പറഞ്ഞയച്ചു. സ്വർണ്ണലതയുടെയും രവീന്ദറിന്റെയും ശിഷ്യത്വത്തിൽ ഹൈദ്രാബാദിലെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ വച്ച് അരുണ റെഡ്ഡി ജിംനാസ്റ്റിക്സ് പരിശീലനം ആരംഭിച്ചു. പിന്നീട് ബ്രിജ് കിഷോറിന്റെ ശിഷ്യയായിത്തീർന്ന അരുണ റെഡ്ഡി ദേശീയ ഗെയിംസിൽ പങ്കെടുക്കുകയും മെഡലുകൾ നേടുകയും ചെയ്തു.

നേട്ടങ്ങൾ[തിരുത്തുക]

2005-ലാണ് അരുണ റെഡ്ഡി ആദ്യമായി ദേശീയ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്നത്.[5] 2014-ലെ ഏഷ്യൻ ഗെയിംസിൽ ആറാം സ്ഥാനത്തെത്തിയിരുന്നു.[5] 2013-ലെ ആന്റ്‌വെർപ്, 2014-ലെ നാന്നിംഗ്, 2017-ലെ മോൺട്രിയൽ എന്നീ ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പുകളിൽ മത്സരിച്ചുവെങ്കിലും യോഗ്യതാ റൗണ്ടുകൾക്കപ്പുറം എത്തിച്ചേരുവാൻ കഴിഞ്ഞില്ല.[6][7]

2018 മെൽബൺ ലോകകപ്പ്[തിരുത്തുക]

2018-ൽ മെൽബണിൽ നടന്ന ജിംനാസ്റ്റിക്സ് ലോകകപ്പിൽ അരുണ റെഡ്ഡി വെങ്കലം നേടിയതോടെ ജിംനാസ്റ്റിക്സ് ലോകകപ്പിൽ വ്യക്തിഗത മെഡൽ നേടുന്ന ആദ്യത്തെ ഇന്ത്യൻ താരമായി.[5] ഏറ്റവും അപകടം നിറഞ്ഞ വോൾട്ട് ഇനത്തിൽ 13.649 പോയിന്റ് നേടിക്കൊണ്ടാണ് അരുണയുടെ മെഡൽ നേട്ടം. ഈ മത്സരത്തിൽ സ്ലൊവേനിയയുടെ ജ്യാസ ക്യാസ്ലെഫ് സ്വർണ്ണവും (13.800) ഓസ്ട്രേലിയയുടെ എമിലി വൈറ്റ് ഹെഡ് വെള്ളിയും (13.699) നേടി.[8] ഒളിമ്പിക്സിന് ദീപാ കർമാക്കർ യോഗ്യത നേടിയതാണ് അന്നുവരെ ഇന്ത്യൻ വനിതാ ജിംനാസ്റ്റിക്സ് ചരിത്രത്തിലെ ഏറ്റവും പ്രധാന നേട്ടമായി കണക്കാക്കിയിരുന്നത്.[5] 2016-ലെ റിയോ ഒളിമ്പിക്സിൽ പങ്കെടുത്ത ദീപാ കർമാക്കർ ഫൈനലിലെത്തുകയും നാലാം സ്ഥാനം നേടുകയും ചെയ്തിരുന്നു. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും ദീപ കർമാക്കർ മെഡൽ നേടിയിട്ടുണ്ടെങ്കിലും ജിംനാസ്റ്റിക്സ് ലോകകപ്പിൽ മെഡൽ നേടിയിരുന്നില്ല.[8][5] ദീപാ കർമാക്കറെയാണ് താൻ മാതൃകയാക്കുന്നതെന്ന് അരുണ റെഡ്ഡി പറഞ്ഞിട്ടുണ്ട്.[5]

അവലംബം[തിരുത്തുക]

  1. "Gymnastics World Cup 2018: Aruna Reddy wins bronze medal for India in vault". 2018-02-24. ശേഖരിച്ചത് 2018-02-24.
  2. "Aruna Budda Reddy clinches bronze at 2018 Gymnastics World Cup". India Today (ഭാഷ: ഇംഗ്ലീഷ്). 2018-02-24. ശേഖരിച്ചത് 2018-02-24.
  3. "Budda Aruna Reddy, treasure in the vault". https://www.deccanchronicle.com/ (ഭാഷ: ഇംഗ്ലീഷ്). 2018-03-02. ശേഖരിച്ചത് 2018-03-02. External link in |work= (help)
  4. Subrahmanyam, V. v (2018-02-24). "Hyderabadi gymnast vaults into big league". The Hindu (ഭാഷ: ഇംഗ്ലീഷ്). ISSN 0971-751X. ശേഖരിച്ചത് 2018-03-02.
  5. 5.0 5.1 5.2 5.3 5.4 5.5 "ദീപ കർമാക്കറാണ് എന്റെ മാതൃക: മനസ്സുതുറന്ന് ഇന്ത്യയുടെ അഭിമാനതാരം അരുണ റെഡ്ഡി". റിപ്പോർട്ടർ. 2018-03-01. മൂലതാളിൽ നിന്നും 2018-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-03-04. CS1 maint: discouraged parameter (link)
  6. "2013 World Gymnastics Championships athletes - Aruna Budda Reddy". longinestiming.com. ശേഖരിച്ചത് 27 January 2016. CS1 maint: discouraged parameter (link)
  7. "Aruna Budda Reddy: All you need to know about India's first Gymnastics World Cup medallist - Firstpost". www.firstpost.com. ശേഖരിച്ചത് 2018-02-27.
  8. 8.0 8.1 "ചരിത്രം സൃഷ്ടിച്ച് അരുണ". മാതൃഭൂമി ദിനപത്രം. 2018-02-25. മൂലതാളിൽ നിന്നും 2018-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-03-04. CS1 maint: discouraged parameter (link)
"https://ml.wikipedia.org/w/index.php?title=അരുണ_ബുദ്ധ_റെഡ്ഡി&oldid=3089430" എന്ന താളിൽനിന്ന് ശേഖരിച്ചത്