ബാച്ചിലർ ഓഫ് കൊമേഴ്സ്
കൊമേഴ്സും അനുബന്ധ വിഷയങ്ങളും ഉൾപ്പെട്ട ഒരു ബിരുദ കോഴ്സാണ് ബാച്ചിലർ ഓഫ് കൊമേഴ്സ് അഥവാ ബി.കോം. ചില സ്ഥലങ്ങളിൽ ബാച്ചിലർ ഓഫ് കൊമേഴ്സ് ةنووةةسوةةظ.ةةّ روسو
"وتمرينات ونبرة ആൻഡ് അഡ്മിനിസ്ട്രേഷൻ എന്നും ഈ കോഴ്സ് അറിയപ്പെടാറുണ്ട്. കോമൺവെൽത്ത് രാജ്യങ്ങളിൽ വളരെയധികം പ്രചാരത്തിലുള്ള ഒരു കോഴ്സാണിത്. യു.കെ.യിൽ ഈ ഡിഗ്രി കോഴ്സ് ലഭ്യമല്ല.
ദൈർഘ്യം
[തിരുത്തുക]വിവിധ രാജ്യങ്ങളിൽ ഈ കോഴ്സിന്റെ ദൈർഘ്യത്തിൽ വ്യത്യാസമുണ്ട്. ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക മുതലായ രാജ്യങ്ങളിൽ 3 വർഷമാണ് ബി.കോം കോഴ്സിന്റെ ദൈർഘ്യം. കാനഡ, അയർലന്റ് തുടങ്ങിയ രാജ്യങ്ങളിൽ 4 വർഷവും, പാകിസ്താനിൽ 2 വർഷവുമാണ് ഈ കോഴ്സിന്റെ ദൈർഘ്യം.
തുടർപഠനം
[തിരുത്തുക]ബി.കോം ബിരുദധാരികൾ എം.കോം, എം.ബി.എ., മാസ്റ്റർ ഓഫ് ഫിനാൻസ്, മാസ്റ്റർ ഓഫ് അക്കൗണ്ടിംഗ് തുടങ്ങിയ ബിരുദാനന്തര ബിരുദ കോഴ്സുകളോ, സി.എ., സി.എം.എ., സി.പി.എ., സി.ജി.എ. മുതലായ പ്രൊഫഷണൽ അക്കൗണ്ടിംഗ് കോഴ്സുകളോ ആണ് സാധാരണയായി തിരഞ്ഞെടുക്കാറുള്ളത്.
കേരളത്തിൽ
[തിരുത്തുക]കേരളത്തിലെ സർവകലാശാലകൾ വാർഷികമായും സെമസ്റ്ററായും ബി.കോം കോഴ്സുകൾ നടത്തുന്നുണ്ട്. കേരളത്തിൽ വളരെയധികം ഡിമാൻഡുള്ള കോഴ്സാണ് ബി.കോം