അഭിമന്യു വധക്കേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എറണാകുളം മഹാരാജാസ് കോളേജിൽ  വിദ്യാർത്ഥി സംഘര്ഷത്തിനടയിൽ മഹാരാജാസ് കോളേജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയും എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യു (20) കൊല്ലപ്പെട്ട സംഭവമാണ്  ''അഭിമന്യു വധം'', മഹാരാജാസ് കോളേജിൽ നിരന്തരമായി നടന്നു കൊണ്ടിരിക്കുന്ന വിദ്യാർത്ഥി സംഘർഷത്തിന്റെ തുടർച്ചയായിരുന്നു അഭിമന്യു വധം, ക്യാമ്പസ് ഫ്രണ്ട്  പ്രവർത്തകരാണ്  പ്രതിസ്ഥാനത്ത് .

കാമ്പസുകളിൽ കാമ്പസ് ഫ്രണ്ടും അതിന്റെ  മാതൃ   സംഘടന  പോപ്പുലർ ഫ്രണ്ടും നടത്തുന്ന തീവ്രവാദ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ ആക്രമണമെന്ന് ഇടതു സംഘടനകളും , കാമ്പസുകളിൽ കാലാ കാലങ്ങളായി എസ്എഫ്‌ഐ നടത്തിവരുന്ന അസഹിഷ്ണുതാ രാഷ്ട്രീയത്തിന്റെ ഇരയാണ്  അഭിമന്യു എന്ന്  ഇതര വിദ്യാർത്ഥി സംഘടനകളും ആരോപിക്കുന്നു എബിവിപി പോലെയുള്ള തീവ്ര  വലതു സംഘടനകൾ  ക്യാമ്പസ് ഫ്രണ്ടിന്റെ തീവ്രവാദത്തിന്റെ  തെളിവാണ് ആക്രമണമെന്ന് വാദിക്കുന്നു , കേരളം ഒന്നടങ്കം നടുക്കവും ദുഖവും രേഖപ്പെടുത്തിയ ഈ  കൊലപാതകത്തിൽ കാമ്പസ് ഫ്രണ്ട് , എസ് ഡി പി ഐ , പോപ്പുലർ ഫ്രണ്ട് , തുടങ്ങിയ സംഘടനകൾക്കെതിരെ   ശക്തമായ പ്രതിഷേധങ്ങൾ  ഉയർന്നു വരാൻ ഈ കൊലപാതകം ഇടയാക്കി.

ഹൈക്കോടതി നടത്തിയ പരാമർശം

കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന ഹർജി പരിഗണിക്കവെ കേരള ഹൈകോടതി അഭിമന്യു വധവുമായി ബന്ധപ്പെട്ട് ചില സുപ്രധാന നിരീക്ഷണം നടത്തുകയുണ്ടായി    സർക്കാർ കോളേജിൽ കൊലപാതകം നടന്നത് ദുഃഖകരമാണെന്നു പറഞ്ഞ കോടതി ക്യാമ്പസുകളിൽ രാഷ്ട്രീയ ഇടപെടലുകൾ അനുവദിക്കരുതെന്നും പറഞ്ഞു. കലാലയങ്ങൾ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് മാത്രമുള്ളതല്ലെന്നും കോടതി വ്യക്തമാക്കി. ആശയ പ്രചരണമാകാം എന്നാൽ രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകമാകരുത് വിദ്യാർത്ഥി സംഘടനകളെന്നും കോടതി പറഞ്ഞു. കലാലയങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം, മറുപടി നൽകാൻ സർക്കാർ മൂന്നാഴ്ച്ച സമയം ചോദിക്കുകയായിരുന്നു.

ക്യാമ്പസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ഹൈക്കോടതി പറഞ്ഞു. എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതകം ഇതിന്റെ പരിണത ഫലമാണെന്നും കോടതി നിരീക്ഷിച്ചു. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ലെന്നും കോടതി പറഞ്ഞു.

അതേസമയം, അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്നും അതിനെ മുൻ നിർത്തി കോടതി പൊതുനിലപാട് കൈക്കൊള്ളരുതെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ലെന്ന് പറഞ്ഞ് കോടതി സർക്കാർ വാദത്തെ തള്ളുകയായിരുന്നു

എസ് ഡി പി ഐ നിലപാട്[തിരുത്തുക]

മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവായ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ പങ്കില്ലെന്നും . അറസ്റ്റിലായവർ എസ് ഡി പി ഐ അംഗങ്ങളല്ലെന്നും സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി, ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് എന്നിവർ പറഞ്ഞു. അവർ പാർട്ടി അംഗങ്ങളല്ല, അനുഭാവികളാകാമെന്നും അവർ പറയുന്നു.പോലീസ് പക്ഷപാതപരമായി പെരുമാറുകയാണെന്നും രാഷ്ട്രീയ പകപോക്കലിന് കൊലപാതകത്തെ ഉപയോഗപ്പെടുത്തുകയാണെന്നും എസ് ഡി പി ഐ ആരോപിക്കുന്നു, സംഭവം നടന്ന സമയത്തെ ആ പ്രദേശത്തെ  സിസിടി വി  ദൃശ്യങ്ങൾ മറച്ച്  വെക്കുന്നത് എന്തിനാണെന്നുള്ള  മറുചോദ്യവും  അവർ ഉന്നയിച്ചിട്ടുണ്ട് .

വിവാദം[തിരുത്തുക]

സിപിഎം മുമായി സഹകരിച്ചു പോരുന്ന സഹയാത്രികരിൽ പ്രധാനിയും മുൻ എം എ ൽ  എ  യും ആയ സൈമൺ  ബ്രിട്ടോ ,  സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന തുടങ്ങിയവർ ഉന്നയിച്ച ആരോപണങ്ങൾ സിപിഎം ഉം സർക്കാരും ഈ കൊലപാതകത്തോട് കാണിച്ച  നിലപാടുകൾ  വിമര്ശനത്തിനിടയാക്കി,[1]

സംസ്ഥാനത്തെ കാമ്പസ് രാഷ്‌ട്രീയത്തിലെ എസ്എഫ്‌ഐ യുടെ ഏകാധിപത്യ പ്രവണതക്കേറ്റ  തിരിച്ചടിയാണ് അഭിമന്യുവധമെന്ന്  കൊണ്ഗ്രസ്സ് നേതാവ് എംഎം ഹസൻ ആരോപിക്കുകയുണ്ടായി[2][3]

അവലംബം[തിരുത്തുക]

സംസ്ഥാനത്തെ കാമ്പസ് രാഷ്‌ട്രീയത്തിലെ ഏകാധിപത്യ പ്രവണതക്കേറ്റ  തിരിച്ചടിയാണ് അഭിമന്യുവധമെന്ന്  കൊണ്ഗ്രസ്സ് നേതാവ് എംഎം ഹസൻ

  1. "അഭിമന്യു വധക്കേസ്: ഇടതുപാളയത്തിൽ പൊലീസിനെതിരെ അതൃപ്തി".
  2. "സംസ്ഥാനത്തെ കാമ്പസ് രാഷ്‌ട്രീയത്തിലെ ഏകാധിപത്യ പ്രവണതക്കേറ്റ തിരിച്ചടിയാണ് അഭിമന്യുവധമെന്ന് കൊണ്ഗ്രസ്സ് നേതാവ് എംഎം ഹസൻ".
  3. Empty citation (help)
"https://ml.wikipedia.org/w/index.php?title=അഭിമന്യു_വധക്കേസ്&oldid=3144500" എന്ന താളിൽനിന്ന് ശേഖരിച്ചത്