അബോവ്യാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അബോവ്യാൻ
Աբովյան
From top left: Surp Hovhannes Church • Abovyan skyline Friendship Square • Kh. Abovyan's bust General view of Abovyan
From top left:

Surp Hovhannes Church • Abovyan skyline
Friendship Square • Kh. Abovyan's bust
General view of Abovyan
പതാക അബോവ്യാൻ Աբովյան
Flag
അബോവ്യാൻ Աբովյան is located in Armenia
അബോവ്യാൻ Աբովյան
അബോവ്യാൻ
Աբովյան
Coordinates: 40°16′26″N 44°37′32″E / 40.27389°N 44.62556°E / 40.27389; 44.62556
Country അർമേനിയ
Marz (province)Kotayk
Founded1963
വിസ്തീർണ്ണം
 • ആകെ11 ച.കി.മീ.(4 ച മൈ)
ഉയരം
1,450 മീ(4,760 അടി)
ജനസംഖ്യ
 (2011 census)
 • ആകെ43,495
 • ജനസാന്ദ്രത4,000/ച.കി.മീ.(10,000/ച മൈ)
സമയമേഖലUTC+4 (UTC)
ഏരിയ കോഡ്(+374)222
വെബ്സൈറ്റ്Official website
Sources: Population[1]

അബോവ്യാൻ അല്ലെങ്കിൽ അബോവിയാൻ (അർമേനിയൻ: Աբովյան), അർമേനിയയിലെ കോട്ടയ്ക് പ്രവിശ്യയിലെ ഒരു പട്ടണവും നഗര മുനിസിപ്പൽ സമൂഹവുമാണ്. യെറിവാന് 16 കിലോമീറ്റർ (10 മൈൽ) വടക്കുകിഴക്കായും ഹ്രാസ്ദാൻ പ്രവിശ്യാകേന്ദ്രത്തിന് 32 കിലോമീറ്റർ (20 മൈൽ) തെക്കുകിഴക്കായുമാണ് ഇത് സ്ഥിതിചെയ്യുന്നത്. 1989 ലെ സെൻസസ് പ്രകാരം 59,000 ആയിരുന്ന ഈ പട്ടണത്തിലെ ജനസംഖ്യ 2011 ലെ സെൻസസ് പ്രകാരം 43,495 ആയി കുറഞ്ഞിരുന്നു. നിലവിൽ, 2020ലെ ഔദ്യോഗിക കണക്കുകൾ പ്രകാരം നഗരത്തിൽ ഏകദേശം 44,900 ജനസംഖ്യയുണ്ട്.

ചരിത്രം[തിരുത്തുക]

1960-ൽ ചരിത്രകാരനായ മെസ്‌റോപ്പ് സ്‌ംബാഷ്യൻസിന്റെ നേതൃത്വത്തിൽ നടന്ന ഖനനത്തിൽ, ബി.സി. രണ്ടാം സഹസ്രാബ്ദത്തിലെ സൈക്ലോപിയൻ കോട്ടയുടെ അവശിഷ്ടങ്ങൾ, ഒരു പുരാതന സെമിത്തേരി, വെങ്കലയുഗത്തിന്റെ 3 ഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന നിരവധി വസ്തുക്കളുള്ള പഴയ അഭയകേന്ദ്രങ്ങൾ എന്നിവ അബോവ്യാൻ പ്രദേശത്ത് കണ്ടെത്തി.[2]

സ്ംബാഷ്യൻസ് കണ്ടെടുത്ത ബി.സി. എട്ടാം നൂറ്റാണ്ടിലെ അർഗിഷ്തി ഒന്നാമൻ രാജാവിന്റെ യുറാർട്ടിയൻ ക്യൂണിഫോം ലിഖിതവും "ദരാനിയുടെ ഭൂമി" (ആധുനിക അബോവ്യൻ പ്രദേശത്തിന്റെ യുറാർട്ടിയൻ മുമ്പുള്ള പേര്) കീഴടക്കിയതിനെ സൂചിപ്പിക്കുന്നു. സ്ംബാഷ്യൻസ്ന്റെ നേതൃത്വത്തിൽ നടത്തിയ ഖനനങ്ങൾ ബി.സി. നാലാം നൂറ്റാണ്ടിന്റെ അവസാനം മുതൽക്കുതന്നെ ആധുനികകാല അബോവ്യാൻ പ്രദേശത്ത് ജനവാസമുണ്ടായിരുന്നതായി വെളിപ്പെടുത്തി.

പുരാതന അർമേനിയ സാമ്രാജ്യത്തിന്റെ കാലത്ത്, ആധുനിക അബോവ്യാന്റെ പടിഞ്ഞാറൻ പ്രദേശം അയ്രാരത്ത് പ്രവിശ്യയിലെ കോട്ടയ്ക് കന്റോണിന്റെ ഭാഗമായിരുന്നപ്പോൾ കിഴക്കൻ പ്രദേശം അതേ പ്രവിശ്യയിലെ മസാസ് കന്റോണിന്റെ ഭാഗമായിരുന്നു. എ.ഡി. അഞ്ചാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയിലുള്ള കാലഘട്ടത്തിൽ ഈ പ്രദേശം അമാതുനി അർമേനിയൻ കുലീന രാജവംശത്തിന് ലഭിച്ചു.

അർമേനിയയിലെ സെൽജൂക് അധിനിവേശത്തിനുശേഷം ഈ പ്രദേശം എലാർ എന്നറിയപ്പെട്ടു. പതിമൂന്നാം നൂറ്റാണ്ടിലെ അർമേനിയൻ ചരിത്രകാരനായിരുന്ന സ്റ്റെപാനോസ് ഓർബെലിയൻ പറയുന്നതു പ്രകാരം എലാർ പ്രദേശം ജോർജിയ രാജ്യത്തിന്റെ ഭാഗമായിരുന്നു. പിന്നീട്, ഇവാൻ മഖാർഗ്രഡ്സെലി രാജകുമാരൻ എലാർ പ്രദേശം ഓർബെലിയൻ രാജവംശത്തിലെ ലിപാരിറ്റ് ഓർബെലി രാജകുമാരന് നൽകി.

പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ, കിഴക്കൻ അർമേനിയ പേർഷ്യൻ ഭരണത്തിൻ കീഴിലായിത്തീരുകയും എലാർ പ്രദേശം എറിവാൻ ബെയ്‌ലർബെയ്‌ലിക്കിന്റെയും പിന്നീട് എറിവാൻ ഖാനേറ്റിന്റെയും ഭാഗമായി. 1828-ൽ അർമേനിയയുടെ റഷ്യൻ അധിനിവേശത്തിനുശേഷം, അർമേനിയൻ ഒബ്ലാസ്റ്റിന്റെ ഭാഗമായിത്തീർന്ന എലാർ, തുടർന്ന് 1850-ൽ രൂപീകൃതമായ എറിവാൻ ഗവർണറേറ്റിന്റെ ഭാഗമായി. 1828-ൽ റഷ്യൻ അധിനിവേശ സമയത്ത് എലാറിലെ 158 പേർ അടങ്ങുന്ന ഒരു ശുദ്ധ അർമേനിയൻ രക്തമുള്ള ജനസംഖ്യയിൽ 88 പേർ പ്രാദേശിക വംശജരും 70 പേർ പടിഞ്ഞാറൻ അർമേനിയയിൽ നിന്നോ ഇറാനിൽ നിന്നോ ഉള്ളവരുമായിരുന്നു.[3]

1961 വരെ ഈ പ്രദേശത്തെ ഏറ്റവും വലിയ വാസാസ കേന്ദ്രമായി തുടർന്ന എലാർ (നിലവിൽ അബോവ്യന്റെ ഭാഗം) എന്ന ചെറിയ ഗ്രാമം അർമേനിയൻ എഴുത്തുകാരനായ ഖച്ചതുർ അബോവ്യാന്റെ ബഹുമാനാർത്ഥം അബോവ്യാൻ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 2 വർഷത്തിന് ശേഷം 1963 ൽ, എലാർ ഗ്രാമവും ചുറ്റുമുള്ള പ്രദേശങ്ങളും ചേർത്ത് സോവിയറ്റ് സർക്കാരിന്റെ തീരുമാനപ്രകാരം അബോവ്യൻ പട്ടണം സ്ഥാപിതമായി.

1962-1963 കാലഘട്ടത്തിൽ ഹ്രസ്ദാൻ നദിക്കും ആസാത് നദിക്കുമിടയിലുള്ള ഒരു പീഠഭൂമിയിലാണ് ആധുനിക പട്ടണം നിർമ്മിക്കപ്പെട്ടത്. അർമേനിയൻ എസ്എസ്ആറിനുള്ളിലെ ഒരു വ്യവസായ കേന്ദ്രമായി ഇത് അതിവേഗം വികസിച്ചു. നഗരത്തിൽ 8 പാർപ്പിട അയൽപക്കങ്ങളും (പ്രാദേശികമായി മൈക്രോ ഡിസ്ട്രിക്റ്റുകൾ എന്നറിയപ്പെടുന്നു), ഒരു വ്യാവസായിക ജില്ലയും ഉൾപ്പെടുത്താൻ പദ്ധതിയിട്ടിരുന്നു.

ഭൂമിശാസ്ത്രവും കാലാവസ്ഥയും[തിരുത്തുക]

സമുദ്രനിരപ്പിൽ നിന്ന് 1,450 മീറ്റർ (4,760 അടി) ഉയരത്തിൽ ഹ്രസ്ദാൻ, ആസാറ്റ്, ഗെറ്റാർ നദികൾക്കിടയിലുള്ള കോട്ടയ്ക് പീഠഭൂമിയിലാണ് അബോവ്യൻ നിർമ്മിച്ചിക്കപ്പെട്ടിരിക്കുന്നത്. വടക്ക് നിന്ന് ഗെഘാം പർവതനിരകളിലെ ഗുട്ടനാസർ അഗ്നിപർവ്വതം, കിഴക്ക് നിന്ന് ഹാതിസ് പർവ്വതം, തെക്ക് നിന്ന് നോർക്കിന്റെ ഉന്നത പ്രദേശങ്ങൾ, പടിഞ്ഞാറ് നിന്ന് ഹ്രസ്ദാൻ മലയിടുക്കുകൾ, വടക്ക് പടിഞ്ഞാറ് നിന്ന് അറ പർവ്വതം എന്നിവയാൽ ഈ പട്ടണം ചുറ്റപ്പെട്ടിരിക്കുന്നു. ഈർപ്പമുള്ള ഭൂഖണ്ഡാന്തര കാലാവസ്ഥയും (കോപ്പൻ: Dfa) വരണ്ടതും താരതമ്യേന ചൂടുള്ള വേനൽക്കാലവും തണുത്ത ശൈത്യകാലവുമാണ് ഇവിടെ അനുഭവപ്പെടാറുള്ളത്.

Abovyan പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 0.6
(33.1)
2.0
(35.6)
7.6
(45.7)
14.3
(57.7)
19.5
(67.1)
24.0
(75.2)
27.9
(82.2)
27.6
(81.7)
23.9
(75)
17.4
(63.3)
9.8
(49.6)
3.2
(37.8)
14.82
(58.67)
പ്രതിദിന മാധ്യം °C (°F) −4.0
(24.8)
−2.7
(27.1)
2.5
(36.5)
8.4
(47.1)
13.1
(55.6)
17.1
(62.8)
20.8
(69.4)
20.6
(69.1)
16.4
(61.5)
10.8
(51.4)
4.6
(40.3)
−1.1
(30)
8.88
(47.97)
ശരാശരി താഴ്ന്ന °C (°F) −8.5
(16.7)
−7.3
(18.9)
−2.6
(27.3)
2.5
(36.5)
6.8
(44.2)
10.3
(50.5)
13.7
(56.7)
13.6
(56.5)
9.0
(48.2)
4.2
(39.6)
−0.6
(30.9)
−5.3
(22.5)
2.98
(37.38)
മഴ/മഞ്ഞ് mm (inches) 18
(0.71)
22
(0.87)
30
(1.18)
46
(1.81)
71
(2.8)
53
(2.09)
31
(1.22)
25
(0.98)
22
(0.87)
34
(1.34)
26
(1.02)
18
(0.71)
396
(15.6)
ഉറവിടം: Climate-Data.org [4]

അവലംബം[തിരുത്തുക]

  1. 2011 Armenia census, Kotayk Province. armstat.am
  2. "Union of Communities of Armenia:Abovyan (Kotayk)". Archived from the original on 2011-09-11. Retrieved 2021-11-15.
  3. Hakobyan, Tatul (2020-04-18). "Երևանի խանությունը՝ Ռուսաստանի գրավման նախօրեին" [Yerevan Khanate on the eve of the Russian conquest]. CIVILNET (in അർമേനിയൻ). Retrieved 2021-07-09.
  4. "Climate: Abovyan". Climate-Data.org. Retrieved August 15, 2018.
"https://ml.wikipedia.org/w/index.php?title=അബോവ്യാൻ&oldid=3772211" എന്ന താളിൽനിന്ന് ശേഖരിച്ചത്