Jump to content

അപർണ പി.നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Aparna P. Nair
പ്രമാണം:Aparnapnairmain-1693534893.jpg
ജനനം(1989-11-30)30 നവംബർ 1989
Kerala, India
മരണം31 ഓഗസ്റ്റ് 2023(2023-08-31) (പ്രായം 33)
തൊഴിൽActress
സജീവ കാലം2009–2023
കുട്ടികൾ2

മലയാളം സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിരുന്ന നടിയാണ് അപർണ പി. നായർ (30 നവംബർ 1989 - 31 ഓഗസ്റ്റ് 2023). ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ചന്ദനമഴ, മഴവിൽ മനോരമ സംപ്രേഷണം ചെയ്ത ആത്മസഖി തുടങ്ങിയ സീരിലയുകളിലെ അഭിനയത്തിലൂടെയാണ് അപർണ്ണ പ്രധാനമായും അറിയപ്പെടുന്നത്.

അഭിനയ ജീവിതം

[തിരുത്തുക]

ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പർശം തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലെ വേഷങ്ങളിലൂടെയാണ് അപർണ ഏറെയും അറിയപ്പെടുന്നത്. മേഘതീർത്ഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീൽ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. [1] [2]

വ്യക്തിഗത ജീവിതവും മരണവും

[തിരുത്തുക]

അപർണ്ണ വിവാഹിതയും ത്രയ, കൃതിക എന്നീ രണ്ട് പെൺകുട്ടികളുടെ അമ്മയുമായിരുന്നു. [3] [4]മുപ്പത്തിമൂന്നാം വയസിൽ അപർണ്ണ ആത്മഹത്യ ചെയ്തു. [5] തിരുവനന്തപുരത്തെ കരമനയിലുള്ള വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ 2023 ഓഗസ്റ്റ് 31-ന് അപർണ്ണയെ കണ്ടെത്തുകയായിരുന്നു . [6]

ഫിലിമോഗ്രഫി

[തിരുത്തുക]
ഫിലിം
വർഷം ഫിലിം കുറിപ്പുകൾ റഫ.
2009 മേഘതീർത്ഥം അരങ്ങേറ്റ ചിത്രം [7]
2016 മുദുഗൗവ് [8]
2017 മൈഥിലി വീണ്ടും വരുന്നു
അച്ചായൻസ്
നീരാഞ്ജന പൂക്കൾ
2018 ദേവസ്പർശം
പെൻ മസാല
2019 കോടതി സമക്ഷം ബാലൻ വക്കീൽ
ബ്രിട്ടീഷ് ബംഗ്ലാവ്
നല്ല വിശേഷം
2022 കടലു പറഞ്ഞ കഥ
ടെലിവിഷൻ
വർഷങ്ങൾ TV പരമ്പര ചാനൽ റഫ.
2014–18 ചന്ദനമഴ ഏഷ്യാനെറ്റ് [9]
2016–18 ആത്മസഖി മഴവിൽ മനോരമ [9]

അവലംബങ്ങൾ

[തിരുത്തുക]
  1. "കടന്നുപോകുന്ന സങ്കടങ്ങളെ കുറിച്ചുള്ള സൂചനയായിരുന്നോ അത്?; നൊമ്പരമായി അപർണയുടെ അവസാന റീൽ". Indian Express Malayalam. 1 September 2023. Retrieved 1 September 2023.
  2. Bureau, ABP News (2023-09-01). "Malayalam Actor Aparna P. Nair Found Dead At Her Thiruvananthapuram Home". news.abplive.com (in ഇംഗ്ലീഷ്). Retrieved 2023-09-01. {{cite web}}: |last= has generic name (help)
  3. "Actor Aparna P. Nair found dead at her residence". English.Mathrubhumi (in ഇംഗ്ലീഷ്). 2023-09-01. Retrieved 2023-09-01.
  4. "Malayalam Actress Aparna Nair, 31, Found Hanging At Her Thiruvananthapuram Home". The Free Press Journal (in ഇംഗ്ലീഷ്). Retrieved 2023-09-01.
  5. "Malayalam TV actress Aparna P Nair found dead at Thiruvananthapuram home". India Today (in ഇംഗ്ലീഷ്). Retrieved 2023-09-01.
  6. "Malayalam cine-serial actor Aparna Nair found dead at 33 in apparent suicide". mint (in ഇംഗ്ലീഷ്). 1 September 2023. Retrieved 1 September 2023.
  7. "Film and TV actor Aparna P Nair found dead at her Thiruvananthapuram residence". The New Indian Express. Retrieved 2023-09-01.
  8. Das, Garima. "Malayalam Actress Aparna P Nair Found Dead At Her Thiruvananthapuram Home". Outlook (in ഇംഗ്ലീഷ്). Retrieved 2023-09-01.
  9. 9.0 9.1 Nair, Aishwarya (2023-09-01). "Who was Aparna P Nair, the Malayalam serial actor found dead at her residence in Thiruvananthapuram?". Asianet News Network Pvt Ltd (in ഇംഗ്ലീഷ്). Retrieved 2023-09-01.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അപർണ_പി.നായർ&oldid=4023491" എന്ന താളിൽനിന്ന് ശേഖരിച്ചത്