അപകടകരമായ മാലിന്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൊതുജനാരോഗ്യത്തിനോ പരിസ്ഥിതിക്കോ ആപൽക്കരമായ മാലിന്യങ്ങളെ അപകടകരമായ മാലിന്യം എന്ന് വിളിക്കുന്നു. ഒന്നോ അതിലധികമോ അപകട സാധ്യതകൾ ഉള്ളവയാകാം ഇവ. ഉദാഹരണത്തിന് തീപിടിക്കാൻ , പ്രതിപ്രവർത്തനത്തിന് , വിഷമയമായവ ഇതിൽ ഏതും ആകാം ഇവയുടെ പ്രതേകത. ഈ മാലിന്യങ്ങൾ പല അവസ്ഥയിൽ ഉണ്ടാകാം ഖരം ദ്രാവകം വാതകം എന്നി ദ്രവ്യത്തിന്റെ അവസ്ഥയിലും ഇവയെ കാണാം . മാലിന്യത്തിന്റെ പ്രതേകത അനുസരിച്ചു പ്രതേക പരിചരണം വേണ്ടിവരാം ഇവ സംസ്കരിക്കുന്നതിനു .

തോത്‌[തിരുത്തുക]

യുണൈറ്റഡ് നേഷൻസിന്റെ കണക്കു പ്രകാരം ലോകത്താകമാനം വർഷാ വര്ഷം നാനൂറു ദശലക്ഷം ടൺ അപകടകരമായ മാലിന്യം ആണ് ഉല്പാദിപ്പിക്കപ്പെടുന്നത്, ഇതിൽ ഏറെയും വ്യാവസായികമായി ഉള്ളതാണ് . ഇതിൽ ഒരു ശതമാനം ഉല്പാദിപ്പിക്കപ്പെടുന്ന രാജ്യങ്ങളിൽ നിന്നും സാംസ്കാരികമായി മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കപെടുന്നു , സ്വരാജ്യത്തു ഇത്തരം മാലിന്യങ്ങൾ സംസകരിക്കാനുള്ള അമിതമായ ചിലവാണ് ഒരു കാരണം , ഇതിൽ തന്നെ ബേസൽ കൺവെൻഷൻ മുഖേന രാജ്യാതിർത്തി കടന്ന് ഇത്തരം മാലിന്യങ്ങൾ കൊണ്ടുപോകാൻ ഉള്ള ഉടമ്പടിയിൽ ഇത് വരെ 199 രാജ്യങ്ങൾ ഒപ്പു വെച്ചിട്ടുണ്ട്, 1992 ൽ ആണ് ഇത് നിലവിൽ വന്നത്. പ്ലാസിറ്റിക് ഇത്തരം അപകടകരമായ മാലിന്യം ആണെന്ന് ചേർത്തത് 2019 ൽ മാത്രമാണ് .[1][2] [2]

അപകടകരമായ മാലിന്യങ്ങളുടെ പട്ടിക[തിരുത്തുക]

യൂണിവേഴ്സൽ വേസ്റ്റ്[തിരുത്തുക]

വീട്ടിൽ നിന്നും മറ്റും പൊതുവായി കളയുന്ന അപകടകരമായ മാലിന്യങ്ങളെ ആണ് ഈ ഗണത്തിൽ പെടുത്തിയിട്ടുള്ളത് . ഉദാഹരണത്തിന് ഫ്ലൂറസെന്റ് ബൾബുകൾ , ബാറ്ററികൾ , മെർക്കുറി അടങ്ങിയ സമഗ്രഹികൾ എന്നിവയാണ് ഇത്.

അവലംബം[തിരുത്തുക]

  1. "Governments agree landmark decisions to protect people and planet from hazardous chemicals and waste, including plastic waste". UN Environment (in ഇംഗ്ലീഷ്). 2019-05-12. Retrieved 2021-12-21.
  2. 2.0 2.1 Orloff, Kenneth; Falk, Henry (2003). "An international perspective on hazardous waste practices". International Journal of Hygiene and Environmental Health. 206 (4–5): 291–302. doi:10.1078/1438-4639-00225. PMID 12971684.
"https://ml.wikipedia.org/w/index.php?title=അപകടകരമായ_മാലിന്യം&oldid=3921704" എന്ന താളിൽനിന്ന് ശേഖരിച്ചത്