അച്ചുതണ്ട് ശക്തികൾ
അച്ചുതണ്ട് ശക്തികൾ | |
---|---|
1936–1945 | |
അച്ചുതണ്ട് ശക്തികൾ | |
പദവി | സൈനിക സഖ്യം |
ചരിത്ര യുഗം | രണ്ടാം ലോകമഹായുദ്ധം |
25 നവംബർ 1936 | |
22 മേയ് 1939 | |
27 സെപ്റ്റംബർ 1940 | |
2 സെപ്റ്റംബർ 1945 |
രണ്ടാം ലോകമഹായുദ്ധ കാലത്ത്, സഖ്യകക്ഷികൾക്ക് എതിരേ അണിനിരന്ന രാജ്യങ്ങളെയാണ് അച്ചുതണ്ട് ശക്തികൾ (Axis Powers) എന്നു പറയുന്നത്. മൂന്ന് പ്രധാന അച്ചുതണ്ട് ശക്തികൾ ഇവരായിരുന്നു - ജർമ്മനി, ജപ്പാൻ , ഇറ്റലി. റോം - ബെർലിൻ - റ്റോക്യോ അച്ചുതണ്ടുകൾ എന്നാണ് ഇവർ സ്വയം വിശേഷിപ്പിച്ചിരുന്നത്[1] . അച്ചുതണ്ടു ശക്തികളുടെ പൂർണ്ണപരാജയത്തോടെയാണ് രണ്ടാം ലോകമഹായുദ്ധം അവസാനിച്ചത്.
ഉത്ഭവം
[തിരുത്തുക]അച്ചുതണ്ടു ശക്തികൾ എന്ന പദം ആദ്യമായുപയോഗിച്ചത് ഹംഗേറിയൻ പ്രധാനമന്ത്രിയായിരുന്ന ഗയുല ഗോമ്പോസ് ആണ്. ഇറ്റാലിയൻ ഭരണാധികാരിയായിരുന്ന ബെനിറ്റോ മുസ്സോളിനിയാണ് ഈ വാക്കിന് പ്രചാരം നൽകിയത്. 1936 ഒക്ടോബർ 25 ന് ജർമ്മനിയും ഇറ്റലിയും തമ്മിൽ ഒരു സൗഹൃദക്കരാർ ഒപ്പിട്ടു. ഇതിനെ അടിസ്ഥാനമാക്കി തന്റെ ഒരു പ്രസംഗത്തിൽ മുസ്സോളിനി റോം - ബെർലിൻ അച്ചുതണ്ടിനെക്കുറിച്ചു പറയുകയുണ്ടായി, ഈ അച്ചുതണ്ടിനു കേന്ദ്രമാക്കി ഭാവിയിൽ മറ്റു യൂറോപ്യൻ രാജ്യങ്ങൾ കറങ്ങും എന്നരീതിയിലുള്ള പ്രസ്താവനകൾ അദ്ദേഹത്തിൽ നിന്നുണ്ടായി.
അവലംബം
[തിരുത്തുക]- ↑ www.ushmm.org എന്ന വെബ് സൈറ്റിൽ