അംശവടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അംശവടിയുടെ ഒരു മാതൃക.

എപ്പിസ്കോപ്പൽ ഭരണക്രമം പാലിക്കുന്ന ക്രിസ്തീയ സഭകളുടെ മേൽപട്ടക്കാർ ഉപയോഗിച്ചുവരുന്ന ഒരു അധികാര ചിഹ്നമാണ് അംശവടി. ഇടയന്റെ അടയാളമാണ് വടി. ഇടയൻ വടി ഉപയോഗിക്കുന്നത് തന്റെ ആടുകളെ വന്യ മൃഗങ്ങളിൽ നിന്നും സംരക്ഷിക്കുവാനും കൂട്ടം തെറ്റുന്ന ആടുകളെ ചേർത്തുകൊണ്ട് പോകുവാനുമാണ്. ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിൻമേലുള്ള അധികാരത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും പ്രതീകമാണ് മെത്രാൻ ഉപയോഗിക്കുന്ന അംശവടി.

എല്ലാ സഭകളിലും ഉപയോഗിച്ചുവരുന്ന അംശവടികളുടെ ആകൃതി ഒരുപോലെയല്ല. ഒരറ്റം വളഞ്ഞു ആട്ടിടയരുടെ വടിക്ക് സമാനമായ അംശവടിയാണ് പൊതുവായി മേൽപട്ടക്കാർ ഉപയോഗിക്കപ്പെടുന്നത്. എന്നാൽ സഭാതലവൻമാർ മറ്റു മേൽപട്ടക്കാരുടെ അംശവടിയിൽ നിന്നും വ്യത്യസ്ത ആകൃതിയുള്ള അംശവടിയാണ് ഉപയോഗിക്കാറുള്ളത്. യഹോവയുടെ ആജ്ഞാനുസാരണം മോശ ഉണ്ടാക്കിയ പിത്തള സർപ്പത്തിൻറെയും കുരിശിൻറെയും രൂപമുള്ള അംശവടി അന്ത്യോക്യൻ സുറിയാനി ആരാധനാരീതി പിന്തുടരുന്ന യാക്കോബായ, ഓർത്തഡോൿസ്‌, മാർത്തോമ്മാ, മലങ്കര കത്തോലിക്കാ, തൊഴിയൂർ എന്നീ സഭകളുടെ പരമാധ്യക്ഷൻമാർ ഉപയോഗിക്കാറുണ്ട്.

സ്ലീബ[തിരുത്തുക]

മേൽപട്ടക്കാർ ഉപയോഗിക്കുന്ന മറ്റൊരു അധികാര ചിഹ്നമാണ് സ്ലീബ അഥവാ കുരിശ്. അപ്പവീഞ്ഞുകൾ വാഴ്ത്തുമ്പോഴും ജനങ്ങളെ അനുഗ്രഹിക്കുമ്പോഴും ഈ കുരിശുകൊണ്ടാണ് അതു നിർവഹിക്കുന്നത്. ത്യാഗത്തിൻറെയും വിജയത്തിൻറെയും ചിഹ്നമായാണ് ക്രിസ്തു സഭകൾ കുരിശ് ഉപയോഗിക്കുന്നത്. വിശുദ്ധ കുർബ്ബാനയ്ക്കിടയിലെ 4 റൂശ്മകളിലും മേല്പട്ടക്കാർ സ്ലീബായാണ് ഉപയോഗിക്കുന്നത്.

ചിത്രങ്ങൾ[തിരുത്തുക]

അന്ത്യോക്യൻ സുറിയാനി പാരമ്പര്യത്തിലുള്ള മലങ്കര സഭകളിലെ മേലധ്യക്ഷൻമാർ ഉപയോഗിക്കുന്ന അംശവടിയും സ്ലീബയും.

"https://ml.wikipedia.org/w/index.php?title=അംശവടി&oldid=2279640" എന്ന താളിൽനിന്ന് ശേഖരിച്ചത്