സെങ്ങ് ഹേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലേഷ്യയിലെ മലാക്കയിലുള്ള സ്റ്റാഡ്ത്യൂസ് മ്യൂസിയത്തിലെ സാങ്ങ് ഹേയുടെ പ്രതിമ

ചൈനീസ് നാവികനും പര്യവേഷകനും നയ്തന്ത്രജ്ഞനും നാവിക അഡ്മിറലുമായിരുന്നു സെങ്ങ് ഹേ (traditional Chinese: 鄭和; simplified Chinese: 郑和; pinyin: Zhèng Hé; Wade-Giles: Cheng Ho; Birth name: 馬三寶 / 马三宝; pinyin: Mǎ Sānbǎo; ) (1371–1433). 1405 മുതൽ 1433 വരെയുള്ള കാലയളവിൽ അദ്ദേഹം നടത്തിയ യാത്രകളെ ചേർത്ത് പടിഞ്ഞാറൻ സമുദ്രത്തിലേക്ക് ഹിജഡയായ സൻബാവോ എന്നും പടിഞ്ഞാറൻ സമുദ്രത്തിലേക്ക് സെങ്ങ് ഹേ എന്നും പറയുന്നു. നാവികനായ സിന്ദ്ബാദിനെക്കുറിച്ചുള്ള കഥകൾ യഥാർത്ഥത്തിൽ സെങ്ങ് ഹേയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പറയപ്പെടുന്നു[1][2]

[തിരുത്തുക] ജീവിതരേഖ

1371-ൽ ഇന്നത്തെ യുന്നാൻ പ്രവിശ്യയിലാണ് സെങ്ങ് ഹേ ജനിച്ചത്. യുവാൻ സാമ്രാജ്യത്തിന്റെ അവസാന ശക്തികേന്ദ്രമായിരുന്നു അക്കാലത്ത് അത്. മുസ്ലിമായിരുന്നു[3].

മിങ്ങിന്റെ ചരിത്രം അനുസരിച്ച് മാ സാൻബാഓ (馬三保) എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. ഇന്നത്തെ ജിന്നിങ്ങിലുള്ള കുന്യാങ്ങിലായിരുന്നു ജനനം. ഇന്ന് ഉസ്ബെക്കിസ്താന്റെ ഭാഗമായ ബുഖാറായിൽ നിന്ന് വന്ന, യുന്നാൻ പ്രവിശ്യയുടെ യുവാൻ ഗവർണ്ണറായിരുന്ന, സയ്യിദ് അജ്ജൽ ഷംസുദ്ദീൻ ഉമറിന്റെ ആറാം തലമുറക്കാരനായിരുന്നു. ഷംസുദ്ദീന്റെ അഞ്ചാമത്തെ മകനായ മാസൂഹിന്റെ (മൻസ്വൂർ) പേരിൽ നിന്നാണ് മാ എന്ന കുടുംബനാമമുണ്ടായത്. ഹേയുടെ പിതാവായ മിർ ടെകിൻ, പിതാമഹനായ ചരാമദ്ദീൻ എന്നിവർ മക്കയിൽ ചെന്ന് ഹജ്ജ് നിർവ്വഹിച്ചിട്ടുണ്ടായിരുന്നു.

1381-ൽ യുവാൻ സാമ്രാജ്യത്തിന്റെ പതനത്തോടെ മിങ്ങ് പട്ടാളം മംഗോൾ വിപ്ലവകാരിയായ ബസലവർമിയെ പരാജയപ്പെടുത്താനായി യുന്നാനിലേക്ക് വന്നു. പതിനൊന്ന് വയസ്സു മാത്രം പ്രായമുണ്ടായിരുന്ന മാ സൻബാവോ പിടിക്കപ്പെടുകയും ഹിജഡയായി മാറ്റപ്പെടുകയും ചെയ്തു. രാജകൊട്ടാരത്തിലേക്ക് അയക്കപ്പെട്ട അദ്ദേഹം യോംഗിൾ ചക്രവർത്തിയുടെ വിശ്വസ്ത ഉപദേഷ്ടാവായി മാറി. തന്റെ മുൻഗാമിയായിരുന്ന ജിയാൻവെൻ ചക്രവർത്തിയെ പുറത്താക്കാൻ സഹായിച്ചതിന് യോംഗിൾ ചക്രവർത്തി അദ്ദേഹത്തിന് സെങ്ങ് ഹേ എന്ന് പേരു നൽകി.

[തിരുത്തുക] അവലംബം

  1. BBC NEWS, Published: 2005/05/30
  2. Was Sinbad a Nanjing sailor? Christian Science Monitor
  3. National Library of Singapore - "Zheng He himself was a Muslim who made a great contribution to the spread of Hung Fung Chung 600 years ago"
"http://ml.wikipedia.org/w/index.php?title=സെങ്ങ്_ഹേ&oldid=1279039" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ