സുധ രഘുനാഥൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സുധ രഘുനാഥൻ | |
|---|---|
സുധ രഘുനാഥൻ ആസ്ട്രേലിയയിലെ പെർത്തിൽ (2012) |
|
| ജനനം | April 30 |
| തൊഴിൽ | കർണ്ണാടക സംഗീതജ്ഞ |
| ജീവിത പങ്കാളി | രഘുനാഥൻ (1982 മുതൽ) |
| മക്കൾ |
|
| മാതാപിതാക്കൾ |
|
ദക്ഷിണേന്ത്യയിൽ നിന്നുള്ള പ്രശസ്ത കർണ്ണാടക സംഗീതജ്ഞയാണ് സുധ രഘുനാഥൻ (തമിഴ്: சுதா ரகுநாதன்). 2004-ൽ സംഗീത്തിലെ സംഭാവനകൾ മാനിച്ച് പദ്മശ്രീ ലഭിച്ചു. കർണ്ണാടകയിലെ ബെംഗലൂരുവിൽ ജനിച്ചു. ധനതത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള സുധ ഒൻപതാം വയസ്സിൽ പാടിത്തുടങ്ങി. അമ്മ ചൂഡാമണിയും തുടർന്ന് ബി.വി. ലക്ഷ്മണനും ആദ്യകാല ഗുരുക്കരായിരുന്നു. 1977-ൽ പദ്മഭൂഷൺ എം.എൽ വസന്തകുമാരിയുടെ കീഴിൽ സംഗീതമഭ്യസിക്കാൻ സ്കോളർഷിപ് ലഭിച്ചു.
1982-ൽ രഘുനാഥനെ വിവാഹം കഴിച്ചു. കൗശിക്, മാളവിക എന്നിവർ മക്കളാണ്.
അവാർഡുകൾ [തിരുത്തുക]
- ഭാരത് ജ്യോതി - ഭാരതീയ വിദ്യാഭവൻ, ന്യൂയോർക്ക് - 1988
- കലാ മാമണി - തമിഴ് നാട് സംസ്ഥാന സർക്കാർ - 1993
- സംഗീത ചൂഡാമണി - ശ്രീകൃഷ്ണ ഗാന സഭ, ചെന്നൈ - 1997
- പദ്‌മശ്രീ - ഭാരത സർക്കാർ - 2004
- സംഗീത കലാ സാരഥി - ശ്രീ പാർഥസാരഥി സ്വാമി സഭ, ചെന്നൈ - കാഞ്ചി മഠത്തിലെ ശ്രീ ജയേന്ദ്ര സരസ്വതികളിൽ നിന്ന്
- സംഗീത സരസ്വതി - ശ്രിംഗേരി മഹാസന്നിധാനത്തിൽ നിന്ന്
- ഗാന കുയിൽ - വാല്മീകി മൻറം, ചെന്നൈ