സാനിയ മിർസ
സാനിയ മിർസ 2011 ഫ്രഞ്ച് ഓപ്പണിൽ |
|
| Country | |
|---|---|
| Born | 1986 നവംബർ 15 മുംബൈ, ഇന്ത്യ |
| Turned pro | 2003 |
| Plays | Right-handed, two-handed backhand |
| Career prize money | US$ 2,218,434 |
| Official web site | http://www.mysaniamirza.com/ |
| Singles | |
| Career record | W-L / 261–148 |
| Career titles | 1 WTA, 14 ITF |
| Highest ranking | No. 27 (27 August 2007) |
| Current ranking | No. 81 (12 September 2011) |
| Grand Slam results | |
| Australian Open | 3R (2005, 2007) |
| French Open | 2R (2007, 2009, 2011) |
| Wimbledon | 2R (2005, 2007, 2008, 2009) |
| US Open | 4R (2005) |
| Olympic Games | 1R (2008) |
| Doubles | |
| Career titles | 12 WTA, 4 ITF |
| Highest ranking | No. 10 (12 September 2011) |
| Current ranking | No. 10 (12 September 2011) |
| Grand Slam Doubles results | |
| Australian Open | 3R (2007, 2008, 2010) |
| French Open | F (2011) |
| Wimbledon | SF (2011) |
| US Open | QF (2007) |
| Olympic Games | 2R (2008) |
| Mixed Doubles | |
| Career titles | 1 |
| Grand Slam Mixed Doubles results | |
| Australian Open | W (2009) |
| French Open | 2R (2007) |
| Wimbledon | QF (2011) |
| US Open | QF (2007) |
| Last updated on: 14 June 2011. | |
ഇന്ത്യയിൽ നിന്നുള്ള പ്രഫഷണൽ വനിതാ ടെന്നിസ് താരമാണ് സാനിയ മിർസ (ജനനം 15 നവംബർ 1986[1] ഉറുദു: سانیا مِرزا; ). ഗ്രാൻഡ്‌സ്ലാം ടൂർണമെന്റിന്റെ പ്രീ ക്വാർട്ടർ വരെയെത്തുന്ന ആദ്യ ഇന്ത്യൻ താരമാണിവർ. വിമൻസ് ടെന്നിസ് അസോസിയേഷൻ റാങ്കിങ്ങിൽ അമ്പതിനുള്ളിലെത്തിയും ശ്രദ്ധേയയായി.
ഉള്ളടക്കം |
[തിരുത്തുക] ജീവിതരേഖ
1986 നവംബർ 15 ന് മുംബൈയിൽ ജനിച്ചു. പിതാവ് ഇമ്രാൻ മിർസ. മാതാവ് നസീമ. ഹൈദരാബാദിൽ സ്ഥിരതാമസം. ആറാം വയസ്സിൽ ലോൺ ടെന്നീസ് കളിക്കാൻ തുടങ്ങി. ടെന്നീസ് താരം മഹേഷ് ഭൂപതിയുടെ അച്ഛൻ സി. ജി. കൃഷ്ണ ഭൂപതി ആയിരുന്നു ഹൈദരാബാദിലെ നിസാം ക്ലബ്ബിൽ കളിക്കാൻ തുടങ്ങിയപ്പോൾ സാനിയയുടെ കോച്ച്. സെക്കന്തരാബാദിലെ സിന്നറ്റ് ടെന്നീസ് അക്കാദമിയിൽ നിന്നാണ് പ്രഫഷണൽ ടെന്നീസ് പഠിച്ചത്. അതിനു ശേഷം അമേരിക്കയിലെ ഏയ്‌സ് ടെന്നീസ് അക്കാദമിയിൽ ചേർന്നു.
1999-ൽ ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ടായിരുന്നു സാനിയയുടെ ആദ്യത്തെ അന്തർദ്ദേശീയമത്സരം. 2003-ൽ ലണ്ടനിൽ വെച്ച് വിംബിൾഡൺ ജൂനിയർ ഗ്രാൻഡ് സ്ലാം ഡബിൾസ് കിരീടം നേടിക്കൊണ്ട് വിംബിൾഡൺ മത്സരത്തിൽ ഏതെങ്കിലും വിഭാഗത്തിൽ കിരീടം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരി എന്ന ബഹുമതി നേടി.
2005ലെ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ മൂന്നാം റൌണ്ടിലെത്തി. യു.എസ്. ഓപ്പണിൽ നാലാം റൌണ്ട് വരെയെത്തി റാങ്കിങ്ങിൽ വൻമുന്നേറ്റം നടത്തി. ഏതെങ്കിലുമൊരു ഗ്രാൻഡ്‌സ്ലാം ടൂർണമെന്റിന്റെ അവസാന പതിനാറിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി സാനിയ. എന്നാൽ നാലാം റൌണ്ട് പോരാട്ടത്തിൽ ആ സമയത്തെ ലോക ഒന്നാം നമ്പർ താരമായിരുന്ന റഷ്യയുടെ മരിയ ഷറപ്പോവയോട് പൊരുതി തോറ്റു. ഹൈദരാബാദ് ഓപ്പൺ ഡബിൾസ് ടൂർണമെന്റിന്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ ലിസൽ ഹ്യൂബറുമായി ചേർന്ന് വിജയം കരസ്ഥമാക്കി. ഒരു ഇന്ത്യൻ താരം ആദ്യമായിട്ട് വനിതാ ടെന്നീസ് അസോസിയേഷൻ കിരീടം നേടുന്നതും അന്നാണ്.
2007ൽ അക്യൂറ ക്ലാസിക് ടെന്നീസ് ടൂർണമെൻറിൽ നാലാം റൗണ്ടിൽ എത്തിയതിന്റെ മികവിൽ സാനിയയുടെ റാങ്കിംഗ് 30 ആയി ഉയർന്നു. 2007 ഓഗസ്റ്റ് ഒന്പതിന് ഈസ്റ്റ് വെസ്റ്റ് ബാങ്ക് ക്ലാസിക് ടെന്നീസ് ടൂർണമെൻറിൽ മുൻ ലോക ഒന്നാം നമ്പർ താരം മാർട്ടിന ഹിൻഗിസിനെ അട്ടിമറിച്ചു. സ്കോർ 6-2, 2-6, 6-4.
ആഫ്രോ-ഏഷ്യൻ ഗെയിംസിൽ നാല് സ്വർണമെഡലുകൾ കരസ്ഥമാക്കി. ഏഷ്യൻ ഗെയിംസ് മിക്സഡ് ഡബിൾസിൽ സാനിയ -ലിയാൻഡർ സഖ്യം വെങ്കലം നേടി. 2004ൽ ഇന്ത്യാ ഗവണ്മെന്റിന്റെ അർജുന അവാർഡ് നേടി.
[തിരുത്തുക] ഒറ്റനോട്ടത്തിൽ
| ടൂർണമന്റ് | 2005 | 2004 | 2003 | 2002 | 2001 |
|---|---|---|---|---|---|
| ഓസ്ട്രേലിയൻ ഓപ്പൺ | റൌണ്ട് 3 | - | - | - | - |
| ഫ്രഞ്ച് ഓപ്പൺ | റൌണ്ട് 1 | - | - | - | - |
| വിംബിൾഡൺ | റൌണ്ട് 2 | - | - | - | - |
| യു.എസ്. ഓപ്പൺ | റൌണ്ട് 4 | - | - | - | - |
| ഡബ്ല്യു.ടി.എ. ഫൈനലുകൾ | 2 | - | - | - | - |
| ഡബ്ല്യു.ടി.എ. കിരീടങ്ങൾ | 1 | - | - | - | - |
| ഐ.ടി.എഫ്. കിരീടങ്ങൾ | - | 6 | 3 | 3 | - |
| ജയ-പരാജയങ്ങൾ | 8-2 | 50-8 | 20-5 | 20-4 | 6-3 |
| വർഷാന്ത്യ റാങ്കിംഗ് | 34 | 206 | 399 | 837 | 987 |
[തിരുത്തുക] സ്വകാര്യ ജീവിതം
2010 ഏപ്രിൽ 12-ന് സാനിയ പാകിസ്താൻ ക്രിക്കറ്റ് താരമായ ഷോയിബ് മാലിക്കിനെ വിവാഹം ചെയ്തു.[2][3]
[തിരുത്തുക] വിവാദങ്ങൾ
ജനനം കൊണ്ട് ഇസ്ലാം മതത്തിൽ പെട്ട വ്യക്തിയായതിനാൽ ശരീരഭാഗങ്ങൾ വെളിപ്പെടുത്തുന്ന വസ്ത്രം ധരിച്ച് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട് കളിക്കുന്നതിൽ മുസ്ലിം പുരോഹിതസമൂഹം പ്രതിഷേധിച്ചിട്ടുണ്ട് [4][5].
[തിരുത്തുക] അവലംബം
- ↑ "Sania Mirza profile". http://www.rolandgarros.com/en_FR/players/overview/wta310112.html, ശേഖരിച്ചത്: 2009-06-04.
- ↑ artsyHANDS: Shoaib Malik and Sania Mirza: Photos from the Wedding
- ↑ "Sania Mirza weds Shoaib Malik In Hyderabad". http://timesofindia.indiatimes.com/sports/events-tournaments/sania-shoaib-wedding/Sania-Mirza-weds-Shoaib-Malik-In-Hyderabad-/articleshow/5786779.cms.
- ↑ "Tennis star Sania Mirza shuns Indian matches". 07-02-2008. http://www.telegraph.co.uk/news/main.jhtml?xml=/news/2008/02/06/wtennis106.xml, ശേഖരിച്ചത്: 07-02-2008.
- ↑ "Dress properly, Sania: Maulvis". 04-08-2005. http://timesofindia.indiatimes.com/articleshow/1219580.cms, ശേഖരിച്ചത്: 07-02-2008.