സംവാദം:ഭഗവദ്ഗീത

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭഗവദ് ഗീത തെറ്റാണ്‌ ഭഗവത്ഗീതയാണ്‌ ശരി. --ചള്ളിയാൻ ♫ ♫ 15:15, 17 ഒക്ടോബർ 2007 (UTC)[മറുപടി]

ശരിയാണ്. ഭഗവത്ഗീതയാണ്.Aruna 15:59, 17 ഒക്ടോബർ 2007 (UTC)[മറുപടി]

എനിക്കും അതു തന്നെ തോന്നുന്നു പക്ഷേ.. സംസ്കൃതത്തിൽ भगवद्‌ गीता ഇംഗ്ലീഷിൽ Bhagavad Gītā. .. അപ്പോൾ --Vssun 16:43, 17 ഒക്ടോബർ 2007 (UTC)[മറുപടി]
ഛെ! ഭഗവദ്‍ഗീതയാണ് ശരി എന്ന് ഒരു പുസ്തകത്തിൽ കണ്ടു. ഇനി തിരിച്ചു മാറ്റണമല്ലോ ഭഗവാനെ! --ചള്ളിയാൻ ♫ ♫ 04:46, 18 ഒക്ടോബർ 2007 (UTC)[മറുപടി]

സംവാദം:ഭഗവദ് ഗീത --പ്രവീൺ:സംവാദം‍ 06:04, 18 ഒക്ടോബർ 2007 (UTC)[മറുപടി]

ഇത് ഇവിടെയും രാമായണത്തിലും ചേർക്കേണ്ട കാര്യം എന്താണെന്ന് മനസ്സിലാകുന്നില്ല. ഇത് വ്യക്തമായ നശീകരണപ്രവർത്തനമാണ്‌--പ്രവീൺ:സംവാദം‍ 13:24, 26 ഡിസംബർ 2007 (UTC)[മറുപടി]

ഇത്തരം ഫലകങ്ങൾ ഒരു മതവിഷയങ്ങളിലും ചേർക്കണ്ട എന്നാണ്‌ എന്റെ അഭിപ്രായം. താങ്കൾക്ക് ഇപ്പോൾ ഉണ്ടായ മനോവിഷമം എല്ലാവർക്കും ഉണ്ടാകാം. അതിനാൽ മതവിഷയങ്ങളിൽ അല്പം കൂടി കരുതൽ എടുക്കുന്നത് നന്നായിരിക്കും എന്നാണ്‌ എന്റെ അഭിപ്രായം. ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും വളരെ ഭംഗിയായും സന്തോഷത്തോടും കൂടിയാണ്‌ ഇത്തരം ഫലകങ്ങൾ ചേർക്കുന്നത്. അത് നല്ല പ്രവണതയല്ലോ? --സുഗീഷ് 13:59, 26 ഡിസംബർ 2007 (UTC)[മറുപടി]

ഇത്തരം ഫലകങ്ങൾ ചേർക്കണ്ട ലേഖനങ്ങളിൽ ചേർക്കണ്ടത് തന്നെയാണ്‌ എന്നാണ്‌ എന്റെ അഭിപ്രായം, മതവിഷയമാണെന്നതിനാൽ പ്രത്യേക പരിഗണന കൊടുക്കേണ്ടതില്ല --ഷാജി 14:18, 26 ഡിസംബർ 2007 (UTC)[മറുപടി]

പിന്നെ ഇതു ചേർക്കുമ്പോൾ നശികരണ പ്രവർത്തനമാണെന്ന് തോന്നാൻ കാരണം. ഫലകം ഞാൻ ചേർത്തതല്ല കേട്ടോ :-)--സുഗീഷ് 14:37, 26 ഡിസംബർ 2007 (UTC)[മറുപടി]
വ്യക്തമായ കാരണമുണ്ടെങ്കിൽ..എനിക്ക് വിഷമമൊന്നുമില്ല. ഈ ലേഖനം വിക്കി ശൈലി പാലിക്കുന്നുണ്ട്, ഈ ലേഖനം ഭഗവദ്ഗീത ഒരു മഹാസംഭവം ആണെന്ന് പക്ഷപാതപരമായി സ്ഥാപിക്കാൻ ശ്രമിക്കുന്നില്ല.. പിന്നെ എന്തിനീ താളിൽ pov യും വികിഫൈയും ചേർക്കണം എന്നാണ്‌ ഞാൻ ചോദിച്ചത്--പ്രവീൺ:സംവാദം‍ 12:47, 27 ഡിസംബർ 2007 (UTC)[മറുപടി]

വൃത്തിയാക്കേണ്ടവ[തിരുത്തുക]

ഫലകം ആവശ്യമാണ്.ഒഴിവാക്കിയത് ശരിയായില്ല


ഇതു ആദ്യം വിക്കിയുടെ നിലവാരത്തിൽ എത്തിക്കണം.ഇതിപ്പോൾ ഭഗവദ്ഗീത നിന്നും കുറെ വരികൾ കോപ്പി പേസ്റ്റ് ചെയ്ത് ഒരു ലേഖനമാക്കിയ പോലുണ്ട്.ഇംഗ്ലീഷ് വിക്കിയിലെ ഭഗവദ്ഗീത എന്ന ലേഖനം ഒന്നു വായിച്ചു നോക്കണം. --ബ്ലുമാൻ‍ഗോ ക2മ 17:18, 27 ഡിസംബർ 2007 (UTC)[മറുപടി]


അഹിംസായുടെ വക്താവായി കരുതപ്പെടുന്ന ഗീത യുദ്ധത്തിലേക്ക്കൂള്ള കാഹളമാണ് ഒരുക്കൂന്നതെന്ന വിരോധാഭാസം നിറഞ്ഞു നിൽകുന്നൂ. യജ്ഞത്തിൻറെ പ്രാധാന്യത്തെ കുറച്ചു കാണിക്കുന്ന ഈത് തികച്ചും അവസരവാദപരമാണ് എന്ന് കുറ്റപ്പെടുത്തുന്നവരുണ്ട്. പ്രാചീനമായ ഒരു മതതത്വവും വികസിപ്പിച്ചല്ല്ല ഗീതയുണ്ടാക്കിയത്തെന്ന് വ്യക്തമാണ്, മറിച്ച് അത് ഒരു പുതുരചനയാണ്. എന്നാൽ ആവശ്യത്തിന് ശ്രൂഠാഅക്ക്കൾ ഇല്ല്ലാതെ പോയതുകൊണ്ട് പുരാണങ്ങൾ നിരാവധി എഴുതിക്കയ്യറ്റേണ്ടിവന്നിട്ടുണ്ട്. --117.196.141.131 15:57, 7 മേയ് 2008 (UTC)[മറുപടി]

രണ്ടാമത് ഒരു ഗീതയും എഴുതപ്പെട്ടിട്ടുണ്ട്. അനുഗീത. ബ്രാഹ്മണരെ വാനോളം പുകഴ്തുന്ന അതിനെക്കുറിച്ചും അല്പമാവാം. --117.196.141.131 16:15, 7 മേയ് 2008 (UTC)[മറുപടി]

ഉണ്ടങ്കിൽ അതൊക്കെ തെളിവുകൾ സഹിതം ലേഖനത്തിൽ എഴുതൂ സുഹൃത്തേ!--അനൂപൻ 16:17, 7 മേയ് 2008 (UTC)[മറുപടി]

കുറേക്കൂടി ഭേദപ്പെട്ട ചിത്രങ്ങൾ വല്ലതും കിട്ടുമെങ്കിൽ ഇപ്പോൾ കൊടുത്തിരിക്കുന്നവയുടെ സ്ഥാനത്ത് കൊടുക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. ഇപ്പോൾ കൊടുത്തിരിക്കുന്നവ ഇംഗ്ലീഷ് വിക്കിയിൽ നിന്നെടുത്തവയാണെങ്കിലും, ശിവകാശി കലണ്ടറുകളെ അനുസ്മരിപ്പിക്കും.Georgekutty 11:04, 9 മേയ് 2008 (UTC)[മറുപടി]

ശ്ലോകം എത്ര?[തിരുത്തുക]

ശ്ലോകങ്ങളുടെ എണ്ണം 650 ആണെന്ന് കാണിച്ച് ലേഖനത്തിന്റെ തുടക്കം മറ്റിയതെന്തിന്? 650-ന്റെ കണക്ക് ഞാൻ ഒരിടത്തും കണ്ടിട്ടില്ല. എഴുനൂറോ എഴുനൂറ്റി ഒന്നോ എന്ന തർക്കത്തിന്റെ കാര്യം ഞാൻ ചേർത്തത് ലേഖനത്തിൽ മറ്റൊരിടത്ത് ഇപ്പോഴും നിൽക്കുന്നു. അതാണ് ശരിയായ position എന്നാണ് എന്റെ അറിവ്. ഇംഗ്ലീഷ് വിക്കിയിലെ ലേഖനം തുടങ്ങുന്നത് ഇങ്ങനെയാണ്: "The Bhagavad Gita ...is a ....text from the....Bhishma Parva of the Mahabharata comprising 700 verses." എന്റെ കയ്യിലുള്ള എം.എസ് ചന്ദ്രശേഖര വാരിയരുടെ വ്യാഖ്യാനത്തോടു കൂടിയ പതിപ്പിലും അങ്ങനെ തന്നെയാണ് കാണുന്നത്. 650-നെ മാറ്റുകയോ വിശദീകരിക്കുകയോ വേണംGeorgekutty 11:38, 29 ഓഗസ്റ്റ്‌ 2008 (UTC)

==മുഴുവനും അദ്ധ്യായങ്ങളും അതിലേ ശ്ലോകങ്ങളും ആവശ്യമുണ്ടോ. അത് വിക്കിഗ്രന്ഥശാലയിലില്ലേ. മറ്റു വിവരങ്ങളല്ലേ ഇവിടെ പ്രധാനം? --ചള്ളിയാൻ ♫ ♫ 11:32, 30 ഓഗസ്റ്റ്‌ 2008 (UTC)

തീർച്ചയായും അനുകൂലിക്കുന്നു. ഇത് വിക്കി ഗ്രന്ഥശാലയിൽ ആക്കിയാൽ നന്നായിരിക്കും. ഭഗവത് ഗീത എന്താണെന്നെല്ലെ വേണ്ടു!!-- ജിഗേഷ് സന്ദേശങ്ങൾ  12:28, 30 ഓഗസ്റ്റ്‌ 2008 (UTC)
അനുകൂലിക്കുന്നു. ഭഗവദ്ഗീത മൊത്തമായി ഗ്രന്ഥശാലയിലേക്കാക്കണം. --സിദ്ധാർത്ഥൻ 12:30, 30 ഓഗസ്റ്റ്‌ 2008 (UTC)

മൊത്തമായി മാറ്റാതെ ശ്ലോകങ്ങളും പ്രമേയവും ആവശ്യത്തിനു മാത്രം നിർത്തിയിട്ട് മറ്റുള്ളവ അങ്ങോട്ട് മാറ്റുന്നതായിരിക്കുൻ നല്ലത്. ഐതിഹ്യമ്വും ചരിത്രവും വിമർശനങ്ങളും മറ്റും ഇവിടെ വേണ്ടതല്ലേ. --ചള്ളിയാൻ ♫ ♫ 12:42, 30 ഓഗസ്റ്റ്‌ 2008 (UTC)

ഭഗവദ്ഗീത പൂർണ്ണമായും വിക്കി ഗ്രന്ഥശാലയിൽ ഇപ്പോൾ തന്നെ ഉണ്ട്. ഇവിടെ വിവരങ്ങൾ ഇങ്ങനെ തന്നെ നൽകുന്നതു കൊണ്ട് കുഴപ്പമില്ലെന്ന് തോന്നുന്നു. മറ്റു വിവരങ്ങളും ആവാം--Anoopan| അനൂപൻ 13:36, 30 ഓഗസ്റ്റ്‌ 2008 (UTC)

ശ്രദ്ധിച്ചു വായിച്ചിട്ടു വേണം അഭിപ്രായം പറയാൻ. മുഴുവൻ ശ്ലോകവും അർത്ഥവും വിവരിക്കുകയല്ലല്ലോ, ഓരോ അദ്ധ്യായത്തിലെയും content ചില ശ്ലോകങ്ങളുടെ സഹായത്തോടെ വ്യക്തമാക്കുകയല്ലേ ചെയ്തത്?? --ശ്രുതി 05:21, 31 ഓഗസ്റ്റ്‌ 2008 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഭഗവദ്ഗീത&oldid=4025903" എന്ന താളിൽനിന്ന് ശേഖരിച്ചത്