ഷാ ജഹാന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഷാ ജഹാന്‍ | |
| മുഗള്‍ ചക്രവര്‍ത്തി | |
ഷാ ജഹാന്‍ |
|
| ഭരണകാലം | 1628 - 1658 |
|---|---|
| പൂര്‍ണ്ണനാമം | ഷാബുദ്ദീന്‍ മൊഹമ്മദ് ഷാ ജഹാന്‍ |
| ജനനം | 1592 ജനുവരി 5 |
| ജന്മസ്ഥലം | ലാഹോര്‍ |
| മരണം | 1666 ജനുവരി 22 (വയസ്സ് 74) |
| മരണസ്ഥലം | ആഗ്ര |
| Buried | താജ് മഹല്‍ |
| Predecessor | ജഹാംഗീര്‍ |
| Successor | ഔറംഗസേബ് |
| Wives | അക്ബറാബാദി മഹല്‍ (d. 1677) കന്ദഹാരി മഹല്‍ (b. 1594, m. 1609) മുംതാസ് മഹല്‍ (b. 1593, m. 1612, d. 1631) ഹസീനാ ബീഗം സാഹിബ (m. 1617) മുത്തി ബീഗം സാഹിബ ഖ്വദ്സിയ ബീഗം സാഹിബ ഫത്തേപ്പൂരി മഹല്‍ സാഹിബ (d. after 1666) സര്‍ഹിന്ദി ബീഗം സാഹിബ (d. after 1650) ശ്രീമതി മാന്‍ഭവതി ബായ്ജി ലാല്‍ സാഹിബ (m. 1626) |
| Issue | Jahanara Begum, Dara Shukoh, Shah Shuja, Roshanara Begum, Aurangzeb, Murad Baksh, Gauhara Begum |
| Dynasty | തിമൂറിദ് |
| പിതാവ് | ജഹാംഗീര്‍ |
| മാതാവ് | മന്മതി രാജകുമാരി[1] |
1628 മുതല്‍ 1658 വരെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മുഗള്‍ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്നു ഷാ ജഹാന്‍ (പൂര്‍ണ്ണനാമം:ഷാബുദ്ദീന്‍ മൊഹമ്മദ് ഷാ ജഹാന്‍) (Urdu: شاه جهان), (ജീവിതകാലം:1592 ജനുവരി 5 – 1666 ജനുവരി 22). ലോകത്തിന്റെ രാജാവ് എന്നാണ് ഷാ ജഹാന്‍ എന്ന പേര്‍ഷ്യന്‍ പേരിന്റെ അര്‍ത്ഥം. ബാബര്‍, ഹുമയൂണ്‍, അക്ബര്‍, ജഹാംഗീര്‍ എന്നിവര്‍ക്കു ശേഷം അഞ്ചാമത്തെ മുഗള്‍ ചക്രവര്‍ത്തിയായിരുന്നു ഷാ ജഹാന്‍.
ഷാജഹാന്‍ ചക്രവര്‍ത്തിയുടെ കാലഘട്ടം മുഗള്‍ വാസ്തുവിദ്യയുടെ സുവര്‍ണ്ണ കാലഘട്ടമെന്ന് അറിയപ്പെടുന്നു. മുഗള്‍ വാസ്തുവിദ്യയുടെ മകുടോദാഹരണങ്ങളായ താജ് മഹല്‍, ആഗ്രയിലെ പവിഴ മസ്‌ജിദ്, ദില്ലിയിലെ കൊട്ടാരം, ചെങ്കോട്ട, ജുമാ മസ്‌ജിദ് എന്നിവ സ്ഥാപിച്ചത് അദ്ദേഹമാണ്. ഇപ്പോള്‍ പഴയ ദില്ലി എന്നറിയപ്പെടുന്ന ഷാജഹാനാബാദ് നഗരം സ്ഥാപിച്ചതും അദ്ദേഹമാണ്. മുഗള്‍ വാസ്തുവിദ്യയില്‍ അദ്ദേഹത്തിനുള്ള താല്പര്യം തന്റെ പതിനാറാമത്തെ വയസ്സില്‍ ആഗ്രകോട്ടയിലെ കെട്ടിടങ്ങളുടെ പുനര്‍നിര്‍മ്മാണത്തിലൂടെ അദ്ദേഹം തെളിയിച്ചു.
ഉള്ളടക്കം |
[തിരുത്തുക] സൈനികനീക്കങ്ങള്‍
ഷാ ജഹാന്റെ കാലത്ത് ഡെക്കാനിലെ ആക്രമണങ്ങള്‍ തുടര്‍ന്നു. അഫ്ഘാന്‍ പ്രഭു ഖാന്‍ ജഹാന്‍ ലോധി അട്ടിമറിക്ക് ശ്രമിച്ചെങ്കിലും അതിന്റെ പരാജയപ്പെടുത്തി. അഹ്മദ് നഗറിനെതിരെ ആക്രമണം നടത്തി. ബണ്ഡെല രജപുത്രരെ പരാജയപ്പെടുത്തി ഓര്‍ഛ പിടിച്ചടക്കി[2].
വടക്കുപടിഞ്ഞാറ് ഉസ്ബെകുകളില്‍ നിന്ന് ബാല്‍ഖ് പിടിച്ചടക്കാനുള്ള ശ്രമം പരാജയപ്പെട്ടും. തുടര്‍ന്ന് സഫാവിദുകള്‍ ഖണ്ഡഹാറും മുഗളരില്‍ നിന്ന് പിടിച്ചെടുത്തു.
1632-ല്‍ അഹ്മദ്നഗര്‍ പൂര്‍ണമായും സാമ്രാജ്യത്തോട് കൂട്ടിച്ചേര്ത്തു.
[തിരുത്തുക] അവസാനം
1657-58 കാലത്ത് പിന്തുടര്‍ച്ചാവകാശത്തിനഅയി ഷാ ജഹാന്റെ മക്കള്‍ക്കിടയില്‍ കലഹം നടന്നു. ഈ കലഹത്തില്‍ മേല്‍ക്കൈ നേടിയ ഔറംഗസേബ് തന്റെ സഹോദരന്മാരെ മൂന്നു പേരേയും വകവരുത്തുകയും, ഷാ ജഹാനെ ആഗ്രയില്‍ തടവിലാക്കുകയും ചെയ്തു. ശിഷ്ടകാലം മുഴുവന്‍ ഷാജഹാന് ഈ തടവറയില്‍ കഴിയേണ്ടി വന്നു[2].
[തിരുത്തുക] താജ് മഹല്‍
തന്റെ പത്നിയായിരുന്ന മുംതാസ് മഹലിന്റെ ഓര്‍മ്മക്കായി ഷാജഹാന്‍ പണി കഴിപ്പിച്ചതാണ് ആഗ്രയില്‍ ലോകമഹാദ്ഭുതങ്ങളിലൊന്നായ താജ്മഹല്‍. ഷാ ജഹാന്റെ ശവകുടീരവും താജ് മഹലില്‍ തന്നെയാണ്.
[തിരുത്തുക] വിമര്‍ശനങ്ങള്‍
വിഖ്യാതമായ പല ചരിത്രസ്മാരകങ്ങളുടെ കര്‍ത്താവാണെങ്കിലും ഇവയുടെ നിര്‍മ്മാണത്തിനായി ഖജനാവിലെ പണം ധൂര്‍ത്തടിച്ചതിന്റെ പേരില്‍ മഹാത്മാഗാന്ധി അടക്കമുള്ള പ്രമുഖര്‍ ഷാജഹാനെ വിമര്‍ശിക്കുന്നു[3]. ഉദാഹരണത്തിന് മയൂരസിംഹാസനത്തിന്റെ ഇന്നത്തെ വില 1999-ല്‍ കണക്കാക്കിയതനുസരിച്ച് ഏകദേശം 80 കോടി ഡോളറിലധികം വരുന്നുണ്ട്. താജ് മഹല്‍ നിര്‍മ്മിക്കാനെടുത്ത ചെലവിന്റെ ഏകദേശം ഇരട്ടിയായിരിക്കും ഇത് എന്നു കരുതുന്നു[4].
[തിരുത്തുക] അവലംബം
- ↑ Shah Jahan. Britannica Concise.
- ↑ 2.0 2.1 Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 4, The Mughal Empire, Page 45-59, ISBN 817450724
- ↑ സുകുമാര്‍ അഴീക്കോട് (1993). "4-ശാസ്ത്രവും കലയും" (in മലയാളം). ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. pp. 98-100. ISBN 81-7130-993-3.
- ↑ ട്രൈബ്യൂണ്‍ ഇന്ത്യ (ശേഖരിച്ചത് 2009 ഫെബ്രുവരി 2)