റോക്കി മലനിരകൾ
| റോക്കി മലനിരകൾ | |
| റോക്കീസ് | |
| മലനിരകൾ | |
| രാജ്യങ്ങൾ | കാനഡ, അമേരിക്കൻ ഐക്യനാടുകൾ |
|---|---|
| Regions | ബ്രിട്ടീഷ് കൊളംബിയ, അൽബെർട്ട, ഐഡഹോ, മൊണ്ടാന, വയോമിങ്, യൂറ്റാ, കൊളറാഡോ, ന്യൂ മെക്സിക്കോ |
| Part of | Pacific Cordillera |
| ഏറ്റവും ഉയർന്ന സ്ഥലം | മൗണ്ട് എൽബെർട്ട് |
| - elevation | 14,440 ft (4,401 m) |
| - coordinates | 39°07′03.90″N 106°26′43.29″W / 39.11775°N 106.4453583°W |
| Geology | ആഗ്നേയശില, Sedimentary, Metamorphic |
| Period | പ്രിക്യാംബ്രിയൻ, ക്രെറ്റേഷ്യസ് |
വടക്കേ അമേരിക്കയുടെ പടിഞ്ഞാറുഭാഗത്തായി സ്ഥിതിചെയ്യുന്ന മലനിരകളാണ് റോക്കി മലനിരകൾ അഥവാ റോക്കീസ്(ഇംഗ്ലീഷ്:Rocky Mountains) കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ മുതൽ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂ മെക്സിക്കോ വരെ 4800 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഈ മലനിരകളിലെ ഏറ്റവും ഉയരമുള്ള കൊടുമുടി 4,401 മീറ്റർ ഉയരമുള്ള കൊളറാഡോയിലെ മൗണ്ട് എൽബെർട്ട് ആണ്.
[തിരുത്തുക] ഭൂമിശാസ്ത്രം
ബ്രിട്ടീഷ് കൊളംബിയയിലെ ലയാഡ് നദി മുതൽ ന്യൂ മെക്സിക്കോയിലെ റിയോ ഗ്രാൻഡെ വരെ വ്യാപിച്ചുകിടക്കുന്ന മലനിരകളെയാണ് റോക്കി എന്ന് വിവക്ഷിക്കുന്നത്. ഇതിനു വടക്കായി സ്ഥിതിചെയ്യുന്ന യൂക്കോണിലെ സെൽവിൻ മലകൾ, അലാസ്കയിലെ ബ്രൂക്സ് മലകൾ എന്നിവയും തെക്ക് മെക്സിക്കോയിലെ സിയറ മാദ്രേ എന്നിവയും റോക്കിയുടെ ഭാഗമായി കണക്കാക്കുന്നില്ല. ഈ മലനിരകളിലെ പ്രായം കുറഞ്ഞവ ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ, ഏകദേശം 14 കോടി മുതൽ 6.5 കോടി വർഷം മുൻപേ രൂപം കൊണ്ടതായി കണാക്കാക്കപ്പെടുന്നു. [1]