കൊളറാഡോ
അമേരിക്കൻ ഐക്യനാടുകളിലെ റോക്കി പർവ്വതപ്രദേശത്തു സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണു കൊളറാഡോ. തലസ്ഥാനമായ ഡെൻവർ ആണു ഏറ്റവും ജനസംഖ്യയുള്ള നഗരം.
പേരിനു പിന്നിൽ [തിരുത്തുക]
ഈ സംസ്ഥാനത്തിലൂടെ ഒഴുകുന്ന കൊളറാഡോ നദിയുടെ പേരിൽനിന്നാണു ഈ നാടിന് കൊളറാഡോ എന്ന പേര് കിട്ടിയത്. സ്പാനിഷ് ഭാഷയിൽ കൊളറാഡോ എന്നാൽ ചുവന്ന നിറമുള്ളതു എന്നാണു അർത്ഥം.
ഭൂമിശാസ്ത്രം [തിരുത്തുക]
ചതുരരൂപത്തിലുള്ള ഈ സംസ്ഥാനതിന്റെ അതിരുകൾ വടക്ക് വയോമിങ് (അക്ഷാംശം 37°), തെക്കു ന്യൂ മെക്സിക്കോ (അക്ഷാംശം 41°), കിഴക്കു കൻസാസ്(രേഖാംശം 102°03'), പടിഞ്ഞാറു യൂറ്റാ (രേഖാംശം 109°03') . അമേരിക്കൻ ഐക്യനാടുകളിൽ പൂർണ്ണമായും സമുദ്രനിർപ്പിൽനിന്നും 1000മീറ്ററിൽ കൂടുതൽ ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഏക സംസ്ഥാനമാണു ഇത്.
ഗതാഗതം [തിരുത്തുക]
ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളമാണു പ്രധാന വിമാനത്താവളം.
ആംട്രാക് : ഡെൻവർ നഗരത്തെ കാലിഫോർണിയ, ഷിക്കാഗോ എന്നി സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന റെയിൽ സർവീസുകൾ നടത്തുന്നു.
അന്തർസംസ്ഥാന റോഡുകൾ : ഐ 25, ഐ 70, ഐ 76 എന്നിവയാണു പ്രധാന അന്തർസംസ്ഥാനറോഡുകൾ.
| മുൻഗാമി നെബ്രാസ്ക |
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ 1876 ഓഗസ്റ്റ് 1നു പ്രവേശനം നൽകി (38ആം) |
പിൻഗാമി വടക്കേ ഡക്കോട്ട |