റിച്ചാര്‍ഡ്‌ മാത്യൂ സ്റ്റാള്‍മാന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


റിച്ചാര്‍ഡ്‌ മാത്യൂ സ്റ്റാള്‍മാന്‍
Portrait - Denmark DTU 2007-3-31.jpg
റിച്ചാര്‍ഡ്‌ മാത്യൂ സ്റ്റാള്‍മാന്‍ ഡെന്മാര്‍ക്കിലെ ടെക്നിക്കല്‍ യൂനിവേഴ്‌സിറ്റി ഓഫ് ഡെന്മാര്‍ക്കില്‍
ജനനം മാര്‍ച്ച് 16 1953 (1953-03-16) (പ്രായം 56)
യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പതാക ന്യൂയോര്‍ക്ക് സിറ്റി, ന്യൂയോര്‍ക്ക്, അമേരിക്ക
മറ്റു നാമങ്ങള്‍ ആര്‍.എം.എസ്
ഉദ്യോഗം പ്രസിഡന്റ്,സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം
വെബ് വിലാസം സ്റ്റാള്‍മാന്‍.ഓര്‍ഗ്

പൊതുവേ ആര്‍.എം.എസ്സ്‌ എന്നറിയപ്പെടുന്ന റിച്ചാര്‍ഡ്‌ മാത്യൂ സ്റ്റാള്‍മാന്‍ ആണു സ്വതന്ത്ര സോഫ്റ്റ്‌ വേര്‍ പ്രതിഷ്ഠാപനത്തിന്റെ സ്ഥാപകന്‍. അസാധാരണമായ വിജ്ഞാനത്തിനുടമയായ അദ്ദേഹം ഒരു ലോകോത്തര പ്രോഗ്രാമര്‍കൂടിയാണ്‌. ലോകമാകമാനം അറിയപ്പെടുന്ന ഗ്നൂ പ്രൊജക്റ്റ്‌, ഈ വ്യക്തിയുടെ ആശയമാണ്‌. ലിനസ്‌ ടോര്‍വാള്‍ഡ്സ്‌, ലിനക്സ് കെര്‍ണല്‍ ഉപയോഗിക്കുന്ന ഗ്നൂ/ലിനക്സ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റം നമുക്കു സംഭാവന ചെയ്ത അദ്ദേഹം തന്റെ ജീവിതം സ്വതന്ത്ര സോഫ്റ്റ്‌വേര്‍ എന്ന ആശയത്തിനായി ഉഴിഞ്ഞു വെച്ചിരിക്കുന്നു.

ലോകമംഗീകരിക്കുന്ന ഹാക്കറായ അദ്ദേഹത്തിന്റെ സംഭാവനകളായ ഗ്നൂ ഇമാക്സ്‌,ഗ്നൂ സീ കമ്പയിലര്‍,ഗ്നൂ ഡീബഗ്ഗര്‍ തുടങ്ങിയവ കമ്പ്യൂട്ടിംഗ്‌ ലോകത്തിന്‌ എന്നുമൊരു മുതല്‍ക്കൂട്ടാണ്‌. അതുപോലെതന്നെ ഗ്നൂ സാര്‍വ്വജനിക അനുവാദപത്രം എഴുതിയുണ്ടാക്കിയതും അദ്ദേഹമാണ്‌.

റിച്ചാര്‍ഡ്‌ മാത്യൂ സ്റ്റാള്‍മാന്‍,വിക്കിമാനിയ 2005ല്‍ പ്രസംഗിക്കുന്നു്‍

[തിരുത്തുക] ഇവയും കാണുക

വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം